ശിശിരം: ഭാഗം 56
രചന: മിത്ര വിന്ദ
എനിക്ക് അർഹിക്കാൻ പറ്റുന്നത് ആണെന്നോർത്താടി ഇങ്ങനെയോക്കേ കാട്ടിക്കൂട്ടി, നിന്നേ ഒപ്പം ചേർത്തത്, പക്ഷെ നിനക്ക് ജിതിനെ ഇഷ്ട്ടം ആയിരുന്നു എന്നൊന്നും സത്യം ആയിട്ടും എനിക്ക് അറിയില്ലയിരുന്നു കെട്ടോ..
നകുലന്റെ ശബ്ദം കേട്ടതും അമ്മു ഒന്ന് അവനെ നോക്കി.
വല്ലാത്ത നഷ്ടബോധത്തോടെ തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ടപ്പോൾ അമ്മുന് ഇത്തിരി കുറുമ്പും കുസൃതിയും ആയിരുന്നു മനസ്സിൽ മുളപൊട്ടിയത്.
ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം, ഇങ്ങനെയൊക്കെ ആയിപ്പോയി, അഡ്ജസ്റ്റ് ചെയ്യാം. അല്ലാണ്ട് വേറെ മാർഗമൊന്നും ഇല്ലാ.
അവനെ നോക്കി അല്പം ഗൗരവത്തിൽ പറഞ്ഞു കൊണ്ട് അമ്മു മെല്ലെ എല്ലാടത്തും ഒന്ന് കണ്ണോടിച്ചു.
അപ്പോളേക്കും തൊട്ടടുത്ത ഫ്ലാറ്റിലെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നു അമ്മുനെ പരിചയപ്പെടാൻ വേണ്ടി.ഒന്ന് രണ്ടു ഫാമിലി നകുലന്റെ ഒപ്പം വർക്ക് ചെയ്യുന്നത്. രാഹുൽ ഭാര്യ നിത അവരുടെ മകൾ നിതാരാ . പിന്നെ അവിനാഷ് അവന്റെ ഭാര്യ സാന്ദ്ര അവൾ രണ്ട് മാസം പ്രെഗ്നന്റ് ആണ്.അത്യാവശ്യ എല്ലാവരോടും അമ്മു സംസാരിച്ചു.നകുലൻ പോയി പാലും കുറച്ചു ബേക്കറി ഐറ്റംസും ഒക്കെ വാങ്ങി കൊണ്ട് വന്നു..
അമ്മു ചായ ഉണ്ടാക്കി, പലഹാരം ഒക്കെ കൂട്ടി എല്ലാവർക്കും എടുത്തു വെച്ചു.
അളിയ, നീ പറഞ്ഞ പോലെ ആള് സൈലന്റ് ആണല്ലെ…
രാഹുൽ ശബ്‌ദം താഴ്ത്തി ചോദിച്ചതും നകുലൻ തലയാട്ടി.
സെറ്റ് ആക്കി കൈ തരുന്ന കാര്യം ഞാനേറ്റ് കേട്ടോ.
നിത പറയുന്ന കേട്ട് നകുലൻ ചിരിച്ചു.
സാന്ദ്രക്ക് ചായ കുടിച്ചാൽ ശർദിയ്ക്കും. അതുകൊണ്ട് ഒരു ഓറഞ്ച് ജ്യൂസ് ഉണ്ടാക്കി അമ്മു കൊടുത്തു.
അമ്മു പി ജി കഴിഞ്ഞ ആളല്ലേ, എന്നിട്ട് എന്താ നല്ല ജോബ് നോക്കാഞ്ഞത്?
ഗവണ്മെന്റ് ജോബ് കിട്ടാൻ വേണ്ടി കുറെ ട്രൈ ചെയ്തു. പക്ഷെ നടന്നില്ല. ഒടുവിൽ ഞാൻ ഒരു കോച്ചിങ് സെന്റർഇൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുകയായിരുന്നു.
മ്മ്… നകുൽ പറഞ്ഞിട്ടുണ്ട്,,, ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചു ആയിരുന്നു ജോലിക്ക് കേറിയത്. ഇപ്പൊ ആറു വർഷം കഴിഞ്ഞു. ആദ്യം ബാംഗ്ലൂർ ആയിരുന്നു, അവിടന്നു എല്ലാവരും കൂടി ഇങ്ങോട്ട് പോന്നു.
ഹമ്… ലവ് മാര്യേജ് ന്റെ കാര്യം കൂടി പറഞ്ഞു കൊടുക്ക് പെണ്ണേ, അതായിട്ട് എന്തിനാ കുറയ്ക്കുന്നെ.
അവിനാശ് ചായ കുടിച്ച ഗ്ലാസും ആയിട്ട് അടുക്കളയിൽ വന്നത് ആയിരുന്നു.
അവിനാഷും സാന്ദ്രയും ലവ് മാര്യേജ് ആയിരുന്നു കേട്ടോ അമ്മു, പിന്നെ രാഹുലേട്ടൻ എന്റെ വീട്ടിൽ വന്നു സർപ്രൈസ് ആയിട്ട് പ്രൊപ്പോസ് ചെയ്തത് ആണ് എന്നേ….. വീട്ടിൽ ആർക്കും സമ്മതക്കുറവ് ഒന്നും ഇല്ലരുന്നു. അങ്ങനെ ഞങ്ങടെ കല്യാണം മൂന്നര വർഷം മുന്നേ കഴിഞ്ഞു. വാവയ്ക്ക് രണ്ടു വയസ് ആയി..
മ്മ്… അപ്പോൾ കാര്യങ്ങൾ ഒക്കെ ഏകദേശം ഇയാൾക്ക് പിടി കിട്ടി കാണും അല്ലെ അമ്മു…
അവിനാഷ് ചോദിച്ചതും അമ്മു തല കുലുക്കി.
ടാ…. ചിലവ് ഉണ്ട് കേട്ടോ.. അതു മറക്കേണ്ട.. ഈ ചായയിൽ ഒന്നും ഒതുക്കി തീർക്കാമെന്ന് വ്യാമോഹം ഉണ്ടെങ്കിൽ വെറുതെയാ..
നകുലന്റെ വയറിൽ ഒരിടിയൊക്കെ വെച്ച് കൊടുത്തു കൊണ്ട് രാഹുൽ പറഞ്ഞു.
നെക്സ്റ്റ് വീക്കന്റിൽ ആവട്ടെ, തകർക്കാം….
മ്മ്…. അത് വരെ വെയിറ്റ് ചെയ്യണോടാ…
ചെയ്തേ പറ്റു…. അല്ലാതെ വേറെ നിവർത്തിയില്ല മോനേ. ഈ ആഴ്ച ഫുള്ള് ബിസി ആയി പോയി.
എല്ലാവരും തമാശ ഒക്കെ പറയുന്നുണ്ട്. പക്ഷെ നകുലന്റെ മുഖത്ത് അത്രയ്ക്ക് തെളിച്ചം ഇല്ലാ.. കാരണം അമ്മുന് വ്യക്തമായിരുന്നു.
ഓക്കേ ഓക്കേ… രാഹുലേട്ടൻ വരാൻ നോക്ക്, ഇവരൊന്നു റസ്റ്റ് എടുക്കട്ടെ..
സാന്ദ്ര വിളിച്ചതും രാഹുലും അതു ശരി ആണെന്ന മട്ടിൽ എഴുന്നേറ്റു.
നിതാര ബേബി ആണെങ്കിൽ നല്ല ഉറക്കത്തിൽ ആയിരുന്നു. അത്കൊണ്ട് കുഞ്ഞിനെയും തോളത്തു ഇട്ടു അവിനാഷും ഇറങ്ങി.
സാന്ദ്രയും നിതയും കൂടി അമ്മുനോട് യാത്ര പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ ഒക്കെ ഒന്ന് തട്ടി.
വൈകാതെ അവർ പോകുകയും ചെയ്തു.
നകുലൻ ആണെങ്കിൽ സെക്യൂരിറ്റി ചേട്ടനെ കൂട്ടിയാണ് വണ്ടിയിൽ നിന്നും സാധനങ്ങൾ ഒക്കെ കൊണ്ട് വന്നു വെച്ചത്. അവിനാശും രാഹുലും
ഒക്കെ പറഞ്ഞത് ആണേലും സംസാരിച്ചു ഇരുന്ന കൊണ്ട് പിന്നീട് അവൻ ആ കാര്യം മറന്നു പോയി..
അമ്മു ബാഗിൽ നിന്നും ഓരോന്നായി പുറത്തേക്ക് എടുത്തു, അടുക്കളയിലേക്ക് ആയിരുന്നു കൂടുതലും ഐറ്റംസ് അതെല്ലാം അവൾ ഓർഗനൈസ് ചെയ്യുകയാണ്. പല തരത്തിൽ ഉള്ള പൊടികൾ എല്ലാം ബിന്ദു കൊടുത്തു വിട്ടിരുന്നു.
മഞ്ഞളും മുളകും മല്ലിയും ഒക്കെ അവർ വറത്തു പൊടിച്ചു വെയ്ക്കും. ഒപ്പം അരിപൊടി, പുട്ട് പൊടി, പിന്നെ മസാല പാക്കറ്റ്.. അങ്ങനെയെല്ലാം… ഉണക്ക ചെമ്മീൻ, ഉണക്ക സ്രാവ്, മീൻ അച്ചാറ്…കൂടാതെ കുറച്ചു ഏറെ പാത്രങ്ങൾ.എല്ലാം അതാത് സ്ഥാനത്തു വെച്ചു എല്ലാം സെറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അമ്മുന്റ്റ് നടു പൊട്ടി.
ഞെളിഞ്ഞുകുത്തി കയറി വരുന്നവളെ കണ്ടതും നകുലന്റെ നെറ്റി ചുളിഞ്ഞു.
എന്താടി, എന്താ പറ്റിയേ…
ഒന്നുല്ല… ഞാൻ വെറുത…
നകുലൻ റൂമിലേക്ക് പോയിട്ട് ഒരു ഓയ്ൽമെന്റ് എടുത്തു കൊണ്ട് വന്നു അമ്മുന്റെ കൈയിൽ ഏൽപ്പിച്ചു.
ശരിക്കും തേച്ചു പിടിപ്പിക്കു. ഹോട്ട് വാട്ടർ ബാഗും ഉണ്ട്.. ഞാൻ ഇപ്പൊ വരാം.
വേണ്ട നകുലേട്ടാ… കുഴപ്പമില്ല, അതു അങ്ങനെ ഒരേ നിൽപ്പ് ആയിരുന്ന കൊണ്ട.. പിന്നെ ഇത്ര ദൂരം വണ്ടിയിൽ വരുകയും ചെയ്തില്ലേ…
അതിനാടി പറഞ്ഞേ, ഒന്ന് ചൂട് വെയ്ക്കു, ഇല്ലെങ്കിൽ കാലത്തെ ആകുമ്പോൾ കൂടും.
അമ്മുന്റെ മറുപടി കേൾക്കാതെ അവൻ അടുക്കളയിലേക്ക് പോയി. വെള്ളം ചൂടാക്കാൻ വെച്ചു.
ഓയ്ൽമെന്റ് പുരട്ടി കഴിഞ്ഞതും അമ്മുന് ഒന്ന് നീറി പുകഞ്ഞു. സെറ്റിയിൽ അമർന്ന് ഇരുന്ന് കൊണ്ട് നകുലൻ വന്നപ്പോൾ ടോപ് പിടിച്ചു അവൾ താഴ്ത്തി ഇട്ടു..
എനിക്ക് ഒന്നും കാണണ്ട, കാണിക്കുവേം വേണ്ട… ഇന്നാ, ഇതങ്ങോട്ട് വെയ്ക്കാൻ നോക്ക്. കുറയട്ടെ.
പറഞ്ഞു കൊണ്ട് നകുലൻ മൊബൈലും എടുത്തു വെളിയിലേക്ക് പോയി.
ചൂടൊക്കെ പിടിച്ച ശേഷം അമ്മു പതിയെ എഴുന്നേറ്റു. വല്ലാത്ത ആശ്വാസം പോലെ അവൾക്ക് തോന്നി.
സമയം ആറു ആകുന്നു.
ഒന്ന് കുളിച്ചു ഇറങ്ങാം.. വിളക്ക് കൊളുത്തണം.
മാറി ഇടാൻ ഉള്ള വേഷം എടുത്തു അമ്മു വാഷ്റൂമിലേക്ക് പോയി.
ഇളം ചൂട്വെള്ളത്തിൽ കുളിച്ചു ഇറങ്ങിയപ്പോൾ പറഞ്ഞു അറിയിക്കാൻ ആവാത്ത സുഖം.
ബെഡ്റൂമിലേക്ക് അങ്ങനെ കേറിയില്ലായിരുന്നു.
അമ്മു തന്റെ ബാഗ് എടുത്തു കൊണ്ട് അവിടേക്ക് ചെന്നു.
അത്യാവശ്യം വിശാലമായ ഒരു മാസ്റ്റർ ബെഡ്റൂം.ഡാർക്ക് ബ്ലുവും ഓഫ് വൈറ്റും കോമ്പിനേഷൻ ഉള്ള കർട്ടൻസ്.. ബെഡ്ഷീറ്റ് ഒക്കെ നകുലൻ മാറി വിരിച്ചിരുന്നു.
ശീതികരിച്ച ആ മുറിയിലേക്ക് ചെന്നിട്ട് അമ്മു തന്റെ ബാഗ് മേശമേൽ വെച്ചു. ചെറിയ അറയിൽ നിന്നും സിന്ദൂരചെപ്പ് കൈയിൽ എടുത്തു..
നെറുകയിൽ അണിഞ്ഞതും വല്ലാത്ത സംതൃപ്തി..
ഒരു മന്ദ സ്മിതത്തോടെ തിരിഞ്ഞു നോക്കിയതും നകുലന്റെ മുഖത്തേക്ക്.…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…