Novel

ശിശിരം: ഭാഗം 59

രചന: മിത്ര വിന്ദ

നകുലൻ ഓഫീസിലേക്ക് പോയ ശേഷം അമ്മു തന്റെ ജോലികൾ ഒക്കെ ചെയ്ത് തീർത്തു.
നകുലേട്ടൻ പാവയ്ക്ക തീയല് വെയ്ക്കാൻ പറഞ്ഞിട്ട് അമ്മായിക്ക്നേരം കിട്ടിയില്ല. അതുകൊണ്ട് തൊടിയിൽ നിന്നും പാവയ്ക്ക ഒക്കെ പറിച്ചു തന്നായിരുന്നു തന്നേ പറഞ്ഞു വിട്ടത്..
അവൾ നല്ല അസ്സൽ ആയിട്ട് ഉള്ളിയും നാളികേരം കൊത്തിയിട്ടു അരിഞ്ഞു വറുത്തതും ഒക്കെ ചേർത്തു പാവയ്ക്ക തീയൽ ഉണ്ടാക്കി.. പിന്നെ ഉള്ളത് കാലത്തെ വെച്ച കറികൾ ഒക്കെ ആയിരുന്നു.

പതിനൊന്നു മണിയോടെ അടുക്കളയിലേ ജോലികൾ ഒക്കെ തീർത്തു അവൾ എല്ലാം അടിച്ചു വാരി തുടച്ചു ക്ലീൻ ചെയ്ത്.

ഫോൺ ഒന്നും ശ്രദ്ധിക്കാൻ പോയില്ലായിരന്നു.

അമ്മായിയെ ഒന്ന് വിളിക്കാം എന്ന് കരുതി റൂമിൽ ഇരുന്ന മൊബൈൽ എടുക്കാൻ ചെന്നപ്പോൾ 4മിസ്സ്ഡ് കാൾ.
എല്ലാം നകുലന്റെ ആയിരുന്നു.
പെട്ടെന്ന് തന്നേ തിരിച്ചു വിളിച്ചു.

അമ്മു…. ഞാൻ എത്ര തവണ വിളിച്ചു. നീ ഇത് എവിടെയാ..

ആഹ് നകുലേട്ടാ, ഞാൻ അടുക്കളയിലായിരുന്നു,ഫോൺ സൈലന്റ് ആയിട്ട് കിടന്നത് കൊണ്ട് വിളിച്ചത് അറിഞ്ഞില്ല.

ഹമ്…ശരി ശരി… സൈലന്റ് മോഡ് മാറ്റിയിട് പെണ്ണേ. വെറുതെ മനുഷ്യനെ ആധി പിടിപ്പിച്ചു..നീ എന്തെങ്കിലും കഴിച്ചോ.

ഇല്ലാ… കഴിച്ചോളാം..
നകുലേട്ടന് ഡ്യൂട്ടി ടൈം ആണോ.. അതോ.

ഡ്യൂട്ടിയാടി ..ആഹ് പിന്നെ നീയ് മുൻവശത്തെ ഡോർ ഒക്കെ ലോക്ക് ആക്കിയതല്ലെ…

അതേല്ലോ..നകുലേട്ടൻ പോയപ്പോൾ ഞാൻ ലോക്ക് ആക്കിയിട്ടത് ആണേ..

മ്മ്…. ആരെങ്കിലും വന്നാൽ തന്നേ, ജനാല തുറന്നു നോക്കിക്കോണം കേട്ടോ..

ഹമ്… ഇവിടെ പേടിക്കാൻ എന്തേലും ഉണ്ടോ…

ഹേയ് എന്ത് പേടിയ്ക്കാന, സെക്യൂരിറ്റി നാലോ അഞ്ചോ പേരുണ്ട്..

പിന്നെന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ…
അവൾക്ക് സംശയമായി.

ടി.. ഞാൻ just പറഞ്ഞുന്നേ ഒള്ളു. അല്ലാതെ വേറെയൊന്നും പ്രേത്യേകിച്ചു ഇല്ലന്ന്.

അമ്മായി വിളിക്കുന്നുണ്ട്, വെച്ചോട്ടെ..

ഹമ്… ശരി…
അവൻ ഫോൺ കട്ട്‌ ചെയ്ത ശേഷം അമ്മു ശ്രീജേടെ ഫോണിലേയ്ക്ക് വീഡിയോ കാൾ ചെയ്തു. അവരോടൊക്കെ വിശേഷം പങ്ക് വെച്ചു.
പാറുക്കുട്ടിയ്ക്ക് ആണെങ്കിൽ അമ്മുചിറ്റേനേ നേരിട്ട് കണ്ടേ തീരൂ.കുറേ നേരം കുഞ്ഞിനോട് സംസാരിച്ചു ഇരുന്നപ്പോൾ അമ്മു ഹാപ്പി ആയിരുന്നു.

കുളിയൊക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ട് അമ്മു കുറച്ചു സമയം ഫോണിൽ നോക്കി ഇരുന്നു.
നേരം അപ്പോൾ ഒരു മണി ആയതേയൊള്ളു.നകുലൻ വരണമെങ്കിൽ 5.30കഴിയും എന്നാണ് പറഞ്ഞിരുന്നത്.

അവൾ ബെഡ്റൂമിലേക്ക് പോയി.
കുറച്ചു സമയം വെറുതെ കിടന്നു. ആ കിടക്കം, ആള് നല്ല അസ്സൽ ആയിട്ട് ഒന്ന് ഉറങ്ങി..
***
കിച്ചേട്ടൻ എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കേ അമ്മയോട് സംസാരിച്ചത്.അതിനുമാത്രം എന്താ അവിടെ പ്രശ്നമുള്ളത്.

പ്രിയയെ വിളിച്ചു വിവരമെല്ലാം ധരിപ്പിച്ചതായിരുന്നു ഗിരിജ. അവൾ ഞെട്ടി നിൽക്കുകയാണ്.

എൻറെ മോളെ എനിക്കൊന്നും അറിയില്ലടി… മീനാക്ഷിയ്ക്ക് ആണെങ്കിൽ അടുക്കളപ്പണിയൊന്നും അത്രകണ്ടു നോക്കി ചെയ്യാനൊന്നും ഒരു വശോമില്ല. ശ്രുതി എഴുന്നേറ്റു വന്നു വേഗത്തിൽ ജോലിയെല്ലാം ചെയ്തു തീർക്കും.. ഒരു കുടുംബം ആയിട്ട് കഴിയുന്നത് അല്ലെടി, നമ്മള് അതനുസരിച്ചു വേണ്ടേ ജീവിക്കാന്. അല്ലാണ്ട് ഇവിടെക്കിടന്നു ഗുസ്തി പിടിച്ചിട്ട് കാര്യമുണ്ടോ.

ആഹ് പിന്നല്ലാതെ… ഏട്ടൻ പറയുന്നപോലെ ഒന്നും നടക്കില്ലമ്മേ.. ശ്രുതി എന്തേലുമൊക്കെ ഏട്ടനോട്‌ പറഞ്ഞു കൊടുത്തു കാണും. അതാണ് ഏട്ടൻ അമ്മയോട് കാലത്തെ വഴക്ക് കൂടിയത്. പോട്ടെ സാരമില്ലമ്മേ….

അവള് വല്ലാത്ത പെണ്ണാടി മോളെ, കുശുമ്പ് പിടിച്ചതാ.. നമ്മൾ ആരും ഉദ്ദേശിക്കുന്ന പോലെയല്ല,
അവള് പിടിച്ച മുയലിനു രണ്ട് ആണ് കൊമ്പ്…. വന്നതേ തലയിണ മന്ത്രം നടത്തി എന്റെ ചെറുക്കനെ കൈലെടുത്തു.

ഇല്ലമ്മേ… അങ്ങനെയൊന്നുമില്ല.. കിച്ചേട്ടൻ പണ്ടും ഇങ്ങനെയല്ലേ, എന്തും വെട്ടിത്തുറന്നു പറയും. അത്രേം ഒള്ളു… അമ്മ അതൊന്നും മൈൻഡ് ചെയ്യണ്ട.. പിന്നെ കാര്യം തീർന്നില്ലേ.

അങ്ങനെയൊന്നും അല്ലടി.. ഇന്ന് എന്നോട് ഓരോന്നൊക്കെ പറയുമ്പോൾ അവന്റെ മുഖഭാവം… എന്നേ കൊല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു.. എന്നായാലും അവളിങ്ങട് വരട്ടെ.. ഞാൻ ചോദിക്കുന്നുണ്ട്..

അമ്മ ഇനിയൊന്നും ചോദിക്കാനും പറയാനുമൊന്നും പോകണ്ട… എല്ലാം വരുന്ന പോലെ വരട്ടെ.. മീനാക്ഷി എന്ത് പറയുന്നു.

അവള് പാവമാടി..ഓഫീസിൽ നിന്നും എത്തിയാൽ അമ്മേന്നു വിളിച്ചു പിന്നാലെ നിൽക്കും. ജോലിയൊന്നും ചെയ്യാൻ വശമില്ലന്നേ… ഇനി പതിയെ എല്ലാം പഠിപ്പിക്കണം..

മീനാക്ഷിയേ കുറിച്ചു പറയുമ്പോൾ ഗിരിജ വാചാലയായി.
അമ്മയ്ക്ക് അവളോടാണ് താല്പര്യം എന്ന് പ്രിയയ്ക്ക് മനസിലായി.

***
അമ്മേ….. രൂപേഷേട്ടൻ വിളിച്ചു, എന്നോട് തിരിച്ചു വരാൻ പറഞ്ഞു. ഏട്ടന് ഹൈദരാബാദ് വരെ പോണം, അപ്പൊ അവിടുത്തെ അമ്മ ഒറ്റയ്ക്ക് അല്ലെ ഒള്ളുന്ന്..

ഫോണും കൈയിൽ പിടിച്ചു കൊണ്ട് ശ്രീജ അമ്മയുടെ അരികിലേക്ക് വന്നു.

ബിന്ദു ആണെങ്കിൽ പൊടിപ്പിക്കാനായി കഴുകി വാരി ഉണങ്ങാൻ ഇട്ട മുളകും മല്ലിയും ഒക്കെ എടുത്തു അകത്തേക്ക് കൊണ്ട് വരികയാണ്.
കുത്തല് മണം അടിച്ചിട്ട് അവരെ നിർത്താതെ തുമ്മുന്നുണ്ട്.

അടുക്കളയുടെ അടുത്തുള്ള ചെറിയ മുറിയിൽ എല്ലാം കൊണ്ടുപോയി വെച്ച ശേഷം അവര് ചെന്ന്  കയ്യും മുഖവുമൊക്കെ കഴുകി. എന്നിട്ട് മകളുടെ അരികിലേക്ക് വന്നു.

എന്നാടി മോളെ…
തിരിച്ചു പോവാണോ..

ഹമ്.. അതെയമ്മേ…അവൾ അമ്മയോട് കാര്യങ്ങൾ ഒക്കെ ഒന്നൂടെ ആവർത്തിച്ചു.

ശോ… കഷ്ടം ആയല്ലോ. ഇനിയിപ്പോ വീണ്ടും ഞാൻ ഒറ്റയ്ക്ക് ആയി.

അമ്മ എന്റൊപ്പം പോരുന്നോ, കുറച്ചു നാളു അവിടെ നിൽക്കാം, എന്തേ…?

ഓഹ്… ഇവിടം വിട്ടു ഞാൻ എങ്ങോട്ടും വരുന്നില്ലടി… എനിക്ക് ഈ മണ്ണും മണോം ഒന്നുമില്ലാതെ പറ്റില്ലടി കൊച്ചേ.. അല്ലേലും ഈ വീട് ഇട്ടെറിഞ്ഞു പോകാൻ പറ്റില്ലന്നേ..
അന്നും പതിവ് പോലെ ഓരോരോ കാരണം നിരത്തി ബിന്ദു ഒഴിഞ്ഞു മാറി..

ഇതാ അമ്മേടെ കുഴപ്പം,,,, ഇങ്ങനെ എത്രനാളെന്ന് വെച്ചാ. അല്ലെങ്കിൽ ഏട്ടന്റെ ഒപ്പം പോയി നില്ക്കു.. അമ്മയെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയാൽ എനിക്ക് ഒരു മനഃസമാദാനം ഇല്ലാ..

ഓഹ്… അതൊന്നും ഓർക്കേണ്ടടി.. എനിക്ക് ഇപ്പൊ അങ്ങനെ പ്രേത്യേകിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാലോ… പിന്നെ അപ്പുറത്തെ ചേച്ചി വരില്ലേ കൂട്ട് കിടക്കാനൊക്കെ… അതൊക്കെ മതി..

ഇരുവരും സംസാരിച്ചു നിന്നപ്പോൾ, ശ്രീജയേ അവളുടെ ഭർത്താവ് വീണ്ടും വിളിച്ചു..
അവൾ ഫോണും ആയിട്ട് റൂമിലേക്ക് വീണ്ടും പോയി.

**
കുറച്ചു പഴംപൊരിയും ഉണ്ടാക്കി, ചായയും തിളപ്പിച്ച്‌ ഒഴിച്ചു അമ്മു എടുത്തു വെച്ചു.
എന്നിട്ട് നകുലൻ വരുന്നതും നോക്കി ഇരിപ്പാണ്.

നല്ല ഒന്നൊന്നരയൊരു ഉറക്കം ആയിരുന്നു താന്. അതൊക്കെ കഴിഞ്ഞു ഉണർന്ന ശേഷം നേരെ അടുക്കളയിൽ എത്തി, പെട്ടെന്ന് രണ്ട് പഴം എടുത്തു നെടുകെ പിളർന്നു, വീണ്ടും അത് പീസ് ആക്കി, എന്നിട്ട് പഴം പൊരി ഉണ്ടാക്കിയത് ആയിരുന്നു.

5.30വരുമെന്ന് പറഞ്ഞവൻ ആറു മണികഴിഞ്ഞിട്ടും വരാഞ്ഞപ്പോൾ അവൾക്ക് എന്തോ ഒരു പരവേശം പോലെ..
ഫോണ് എടുത്തു ഒന്ന് വിളിച്ചു നോക്കിയാലോ… ഇനി ഡ്രൈവ് ചെയ്തു വരുന്ന കൊണ്ട് ബുദ്ധിമുട്ട് ആകോ… ഒടുവിൽ രണ്ടും കല്പിച്ചുകൊണ്ട് അവനെ ഫോണിൽ വിളിച്ചു.

അമ്മു……

ആഹ്… എവിടെയ നകുലേട്ടാ..

എന്റെ ഒരു ഫ്രണ്ട്ന് പ്രൊമോഷൻ ആയി. അതിന്റെ ഒരു പാർട്ടി, ഞാൻ പെട്ടന്ന് വരാം.. നീ വെച്ചോ..

മറുഭാഗത്തു നിന്നും ഫോൺ കട്ട്‌ ആയതും അമ്മുന്റെ ഉള്ളിൽ എന്തോ നൊമ്പരം പോലെ…
ആള് കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ശബ്ദം ഒക്കെ കുഴഞ്ഞായിരന്നു…..…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button