ശിശിരം: ഭാഗം 60
രചന: മിത്ര വിന്ദ
എന്റെ ഒരു ഫ്രണ്ട്ന് പ്രൊമോഷൻ ആയി. അതിന്റെ ഒരു പാർട്ടി, ഞാൻ പെട്ടന്ന് വരാം.. നീ വെച്ചോ..
മറുഭാഗത്തു നിന്നും ഫോൺ കട്ട് ആയതും അമ്മുന്റെ ഉള്ളിൽ എന്തോ നൊമ്പരം പോലെ…
ആള് കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ശബ്ദം ഒക്കെ കുഴഞ്ഞായിരന്നു…
അവൾ വിഷമത്തോടെ കുറച്ചു നേരം നിന്നു.
മേടയിൽ വീട്ടിലെ കിച്ചനും യദുവും നല്ല പിള്ളേരാന്നേ. ഒരു മോശം സ്വഭാവവും ഇല്ലാ ആ കുട്ടികൾക്ക്, പക്ഷെ നമ്മുടെ നകുലൻ ഇല്ലേ, അവനൊരു പോക്ക് കേസ് ആണേ, ഇത്തിരി കുടിയും വലിയും, തക്കിട തരികിട പരിപാടികൾ മൊത്തം ഉണ്ട്..
അടുത്ത വീട്ടിലെ വത്സലേച്ചി ഒരു തവണ അമ്മയോട് വന്നു പറയുന്നത് കേട്ടിട്ടുണ്ട്.
താനും ഇടയ്ക്കു ഒക്കെ കണ്ടിട്ടുണ്ട്, കുടിച്ചു വണ്ടി ഓടിച്ചു വരുന്നത്, കോച്ചിങ് സെന്ററിൽ പോയിട്ട് ഒരു ദിവസം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ആ നേരത്താണ്, നകുലേട്ടൻ ബൈക്കിൽ വന്നത്. അരികിലായി വന്നു വണ്ടി ഒതുക്കി നിറുത്തി, എന്നിട്ട് തന്നോടും ആളുടെ ഒപ്പം കേറാൻ ആവശ്യപ്പെട്ടു.
കുടിച്ചിട്ടുണ്ടെന്നു മനസിലായതും താൻ വേഗംണ് മുന്നോട്ട് നടന്നു. അപ്പോളേക്കും ആള് തന്റെ കൈയിൽ പിടിക്കാൻ നോക്കി.
ദേ… എന്റെ ദേഹത്തു തൊട്ടാൽ ഉണ്ടല്ലോ, ഞാൻ ഇവിടെ കിടന്നു ഒച്ച വെച്ച് ആളെക്കൂട്ടും.
ഓഹ് പിന്നെ, നീ ഒച്ച വെച്ചാൽ ആരാടി ഓടികൂടുന്നെ, അത് ഞാനും കൂടി ഒന്ന് കാണട്ടെ..
കുടിച്ചു ബോധം ഇല്ലാണ്ട് നിൽക്കുവാല്ലെ… വേഗം വീട്ടിൽ പോകാൻ നോക്കിക്കേ നാകുലേട്ടാ..
താൻ ശബ്ദം ഉയർത്തിയതും ആളൊന്നു ഉറക്കെ ചിരിച്ചു.
ഞാൻ കുടിക്കും, ശരിയാ, എന്ന് കരുതി ബോധം ഇല്ലാത്ത ഒരു കുടിയും ഇന്നൊളം കുടിച്ചിട്ടില്ല, പിന്നെ നിന്റ കൈയിൽ ഒന്ന് പിടിക്കാൻ തുടങ്ങിയെന്ന് കരുതി, നീ ഇത്രയ്ക്ക് പൊട്ടിത്തെറിയ്ക്കേണ്ട…നീ നകുലന്റെ പെണ്ണാണ്, എവിടെ വേണേലും പിടിക്കാനുള്ള അധികാരവും, അവകാശവും എനിയ്ക്ക് മാത്രം ഒള്ളു.
ഓഹ് പിന്നെ, അങ്ങനെ ഒരു ദിവസം വന്നാലേ അന്ന് കാക്ക മലർന്ന് പറക്കും..
ഹമ്…. അതൊക്കെ ഞാൻ പറപ്പിച്ചോളാം, നീ ടെൻഷൻ ആവണ്ട.. ഇപ്പൊ മര്യാദക്ക് വണ്ടിയിൽ കേറ്. എന്നിട്ട് ചേട്ടനെ കെട്ടിപിടിച്ചു ഒന്ന് ഇരുന്നേ..
ഇല്ല്യാ… നിങ്ങൾ പോകാൻ നോക്ക്. എനിക്ക് വേറെ പണി ഉണ്ട്.
ആ സമയത്തു ആയിരുന്നു യദുവേട്ടന്റെ വരവ്.
അന്ന് തന്റെ രക്ഷകനായി വന്നവൻ അവസാനം മാനം കവരാൻ ശ്രെമിച്ചു.
ഓർത്തപ്പോൾ മിഴികൾ നിറഞ്ഞുകൊണ്ടേയിരുന്നു.
കയ്യും കാലും മുഖവും കഴുകി വന്നു നില വിളക്ക് കൊളുത്തി, തൊഴുതു പ്രാർത്ഥിച്ചു.
നാമം ചൊല്ലി. തന്റെ അമ്മയുടെ ആത്മാവിന് വേണ്ടി നല്ലോണം പ്രാർത്ഥിച്ചു.
അര മണിക്കൂർ അവിടെയിരുന്നു.. കുറച്ചു ശ്ലോകങ്ങൾ ഒക്കെ ചൊല്ലി.ഈശ്വരാ ആ മനുഷ്യനെ കാത്ത് രക്ഷിക്കണേ, ആപത്തൊന്നും വരുത്താതെ ഇങ്ങട് എത്തിക്കണേ..
പ്രാർത്ഥിച്ചുകൊണ്ട് നിന്നപ്പോൾ കേട്ടു കോളിങ്ങ് ബെൽ അടിക്കുന്നത്.
അവൾ ജനാലയിലൂടെ നോക്കി. നകുലൻ ആയിരുന്നു വെളിയിൽ.
അമ്മു വാതിൽ തുറന്നതും ഒരു ചിരിയൊക്കെ ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് വന്നു.
അമ്മുന്റെ കൈലേക്ക് ബാഗ് കൊടുത്ത ശേഷം ഷൂസ് ഊരിമാറ്റി..
ഒറ്റയ്ക്ക് ഇരുന്ന് ബോർ അടിച്ചോ പെണ്ണേ…
മുഖം ഉയർത്തി ചോദിച്ചതും അവൾക്ക് അവൻ ഡ്രിങ്ക്സ് കഴിച്ച സ്മെല്ല് അടിച്ചു.
അവനെ ചുറ്റെരിയ്ക്കാൻ ഉള്ള കോപത്തോടെ അമ്മു തുറിച്ചു നോക്കി.
എന്താടി ഉണ്ടക്കണ്ണി.
ഷർട്ട് ന്റെ ബട്ടൻസ് ഒന്നന്നായി വേർപ്പെടുത്തി കൊണ്ട് നകുലൻ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു.
അമ്മു തിരിഞ്ഞു പോയി ബാഗ് കൊണ്ട് ചെന്നു വെച്ചു. എന്നിട്ട് പെട്ടന്ന് അവന്റെ ലഞ്ച് ബോക്സ് വലിച്ചെടുത്തു.
അമ്മുക്കിളിയ്ക്ക് നകുലേട്ടനോട് പിണക്കം ആണല്ലേ…. ശോ, ഇനിയിപ്പോ എന്താ വഴി..
അവൻ പിന്നാലെ ചെല്ലുന്നുണ്ട്, പക്ഷെ അമ്മു ശ്രദ്ധിയ്ക്കാനെ പോയില്ല..
ടി… ഒരുപാട് ഒന്നും കഴിച്ചില്ല, രണ്ടേ രണ്ട്…. അതെയൊള്ളു…. സംശയം ഉണ്ടെങ്കിൽ രാഹുലിനോട് ചോദിച്ചു നോക്ക്, അവരെല്ലാവരും ഉണ്ടായിരുന്നു.
എനിക്ക് ഇപ്പൊ അതിന്റെ ആവശ്യമൊന്നും ഇല്ലാ… കുടിക്കോ വലിയ്ക്കോ എന്താണേൽ ആയിക്കോ….
അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അമ്മു സെറ്റിയിൽ ചെന്നു ഇരുന്നു.
ഞാനൊന്നു കുളിച്ചിട്ട് വരാം, അപ്പോളേക്കും ഈ മണമെല്ലാം പോകും.
നകുലൻ ഷർട്ട് ഊരിമാറ്റിക്കൊണ്ട് മുറിയിലേക്ക് പോയി. അതും നോക്കി അമ്മു കുറച്ചു സമയം ഇരുന്നു.
വാഷ്റൂമിന്റെ വാതിൽ തുറക്കുന്നതും വെള്ളം വീഴുന്നതും ഒക്കെ കേൾക്കാം.. ഒപ്പം നകുലന്റെ മൂളിപ്പാട്ടും ചെറുതായി കേൾക്കുന്നുണ്ട്.
അമ്മു ആണെങ്കിൽ അടുക്കളയിലേക്ക് ചെന്നിട്ട് സിങ്കിലേക്ക് അവന്റെ ലഞ്ച് ബോക്സ് ഇട്ടു ടാപ് തുറന്നു വെച്ചു.
പെട്ടന്ന് നകുലൻ വന്നിട്ട് പിന്നിലൂടെ അവളെ ഒന്ന് കെട്ടിപ്പിക്കാൻ ശ്രെമിച്ചു.
മാറിയ്ക്കെ അങ്ങട്… എന്നേ തൊട്ട് പോകരുത്.
അവ്നിൽ നിന്നും ബലം പ്രയോഗിച്ചു അമ്മു അകന്നുമാറി.
ടി… അമ്മുട്ടാ, നിനക്ക് ഇത്രയ്ക്ക് ഉശിരോ… ഹമ്… ഞാൻ ഉദ്ദേശിച്ച പോലെയല്ലല്ലോ… ഈശ്വരാ എന്നേ ഇവള് പാട് പെടുത്തും, അതുറപ്പാ…
നകുലൻ താടിയിൽ തന്റെ ചൂണ്ടു വിരൽ മുട്ടിച്ചു കൊണ്ട് അമ്മുനെ നോക്കി നിന്നു.
മൂക്കറ്റം വലിച്ചുകേറ്റിട്ട് വന്നു നിൽക്കുന്ന കണ്ടില്ലേ… അല്ലേലും നിങ്ങടെ സ്വഭാവം എനിയ്ക്ക് നല്ലോണം അറിയാം… ഇത് ഇന്നുമിന്നലേയും തുടങ്ങിയത് ഒന്നും അല്ലാലോ,, എല്ലാം എന്റെ വിധി.. ചോദിയ്ക്കാനും പറയാനും ആരും ഇല്ലാത്ത കൊണ്ട് നിങ്ങൾക്ക് എന്ത് തോന്നിവാസോം കാണിയ്ക്കാല്ലോ..
പറയുകയും അമ്മു കരഞ്ഞു പോയിരുന്നു.
ശോ… ഇതാ എനിക്ക് ഇഷ്ട്ടം അല്ലാത്തത്, ഈ കണ്ണീര്, അതും എന്റെ പെണ്ണിന്റെ കണ്ണീര്..
പറഞ്ഞു കൊണ്ട് അവൻ അവളുടെ കണ്ണീരു തുടച്ചു മാറ്റാൻ നോക്കി. പക്ഷെ അമ്മു അവന്റെ കൈ തട്ടിമാറ്റി.
മാറിയ്ക്കേ നകുലേട്ടാ,,
ടി, ഒന്ന് നിന്നെ, ഞാൻ പറയട്ടെ,,
അടുക്കളയിൽ നിന്നു ഇറങ്ങിപ്പോകുന്ന അമ്മുന്റെ പിന്നാലെ നകുലൻ ചെന്നു.
.
അമ്മു ബെഡ്റൂമിലേക്ക് പോയി, എന്നിട്ട് കിടക്കയിൽ കയറി ചെരിഞ്ഞു കിടന്നു.
.
ആഹ്.. ഇതാണ് എനിക്കും സൗകര്യം,,,
അവളുടെ അരികിലായി കയറി കിടന്നുകൊണ്ട് ആ വയറിൽ തന്റെ കൈ ചുറ്റി,എന്നിട്ട് നകുലൻ അമ്മുന്റെ പിൻകഴുത്തിൽ അവന്റെ നാസികകൊണ്ട് ഒരു വൃത്തം വരയ്ക്കാൻ ശ്രെമിച്ചു..
നകുലേട്ടാ…..
അമ്മു തന്നേ ചുറ്റിപിടിച്ചിരിക്കുന്നവന്റെ കൈയിൽ ബലമായി പിടിച്ചു കൊണ്ട് നേരെ കിടന്നു. എഴുന്നേൽക്കാൻ തുനിഞ്ഞതും, അവൻ അതിനു സമ്മതിക്കാതെ തന്റെ പിടിത്തം ഒന്നൂടെ മുറുക്കി.
എന്റെ ബെസ്റ്റ് ഫ്രണ്ട് ആരുന്നു, ബാംഗ്ലൂരിൽ വെച്ചുള്ള പരിചയമാ, പിന്നീട് ഞാൻ എറണാകുളം വന്ന ശേഷം നാലഞ്ച് മാസം കഴിഞ്ഞു അവനും ഇങ്ങട് പോന്നു… അടുത്തയാഴ്ച്ച അവന്റെ കല്യാണമാ, പെണ്ണിന് ഹൈദരാബാദ് ആണ് ജോലി. അതുകൊണ്ട് അവനും ഇവിടന്ന് അങ്ങോട്ട് പോകുവാ, പ്രൊമോഷനോട് കൂടി… ചെറിയൊരു പാർട്ടി ആയിരുന്നുഡാ…. ഒരുപാട് ഒന്നും അടിച്ചില്ല, ചെറുത് രണ്ടെണ്ണം, ഇപ്പൊ സ്മെല്ല് ഉണ്ടോന്നു നോക്കിയേ, കുളിച്ചു കഴിഞ്ഞപ്പോൾ എല്ലാം പോയില്ലേ….
അവളുടെ കാതോരം മുഖം അടുപ്പിച്ചു കൊണ്ട് നകുലൻ മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു.അമ്മു ആണെങ്കിൽ ശ്വാസം പിടിച്ചു വെച്ചു കിടക്കുയാണ് അപ്പോളും.
നകുലൻ ഇത്തിരി കൂടി അവളോട് ച്ചേർന്നു വന്നു. അമ്മു പിന്നെയും ചുവരിലേക്ക് ഒട്ടി,,
അവളുടെ പാറിവീണ മുടിയിഴകൾ കാതിന്റെ പിന്നിലായി അവൻ ഒതുക്കിവെച്ചപ്പോൾ അമ്മുന് ഇക്കിളിയായി.
ചുമല് വെട്ടിച്ചുകൊണ്ട് അമ്മു എഴുന്നേൽക്കാൻ തുടങ്ങിയതും നകുലൻ അതിനു സമ്മതിച്ചില്ല.
കുറച്ചുടേ കഴിയട്ടെ, ഇവിടെ കിടക്കു പെണ്ണെ…
അവൻ അവളുടെ കഴുത്തിടുക്കിലേക്ക് തന്റെ മുഖം അടിപ്പിക്കാൻ ഒരു ശ്രെമം നടത്തി,,
അമ്മു പക്ഷെ പെട്ടന്ന് കിടക്കവിട്ട് എഴുന്നേറ്റു.
ചോറും കറികളും ചൂടാക്കാം, നകുലേട്ടൻ കഴിക്കുന്നുണ്ടോ.
ഹമ്.. പിന്നേ… എന്താണ് ഇന്ന് സ്പെഷ്യൽ, ഉച്ചയ്ക്കത്തെ ഫുഡ് സൂപ്പർ ആയിരുന്നു, പൊട്ടറ്റോ ഫുള്ള് രേഷ്മ എടുത്തു,അവരെല്ലാം കൂടി കഴിച്ചു തീർത്തു.
നകുലൻ എഴുന്നേറ്റു തന്റെ മുണ്ട് ഒന്നൂടെ അഴിച്ചു മുറുക്കി ഉടുത്തു കൊണ്ട് അമ്മുന്റെ പിന്നാലെ പോയി……..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…