Novel

ശിശിരം: ഭാഗം 61

രചന: മിത്ര വിന്ദ

അമ്മുട്ടാ… പിണക്കം ആണോടാ ഇപ്പോളും.

മുഖം വീർപ്പിച്ചിരുന്നു ചോറ് കഴിക്കുന്ന അമ്മുനെ നോക്കി നകുലൻ ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൾ കഴിപ്പ് തുടർന്നു.

ഇനി ഒരു മാസം ദേ ഈ കൈകൊണ്ട് തൊടില്ല, സത്യം….
അവൻ പല കോപ്രായങ്ങൾ കാണിക്കുന്നുണ്ട്. പക്ഷെ അമ്മു അതൊന്നും മൈൻഡ് ചെയ്യാൻ പോലും മെനക്കെട്ടില്ല.

നല്ല അസ്സല് പാവയ്ക്ക തീയല്, എന്തൊരു രുചിയാണ്, കുറച്ചു ചോറും കൂടി എടുക്കട്ടെ.

അല്പം ചോറ് എടുത്തു നകുലൻ പ്ലേറ്റിൽ ഇട്ടു. എന്നിട്ട് തീയലും കൂട്ടി വീണ്ടും കഴിക്കാൻ ആരംഭിച്ചു.

അമ്മു എഴുന്നേറ്റ് പോകാൻ തുടങ്ങിയതും നകുലൻ തന്റെ ഇടം കൈകൊണ്ട്  അവളുടെ കൈയിൽ പിടിച്ചു.

പിണക്കം ആണോ ഇപ്പോളും?

നകുലേട്ടൻ വിട്ടേ, എനിക്ക് വേറെ ജോലിയുണ്ട്. അവൾ പാത്രങ്ങൾ ഒക്കെ കഴുകി വെയ്ക്കാനായി അടുക്കളയിലേക്ക് പോയി.
എല്ലാം കഴുകി കമഴ്ത്തി വെച്ച ശേഷം റൂമിലേക്ക് പോയത്.

നകുലൻ അമ്മയെ ഫോണിൽ വിളിച്ചുകൊണ്ട് കസേരയിൽ ഇരിപ്പുണ്ട്.

ശ്രീജ മടങ്ങിപ്പോകുന്ന വിവരം ഒക്കെ അവനോട് അമ്മായി പറയുന്നത് അമ്മു കേട്ടു.

ബെഡ്ഷീറ്റ് തട്ടികുടഞ്ഞു വിരിച്ചു ഇട്ടിട്ട് അവൾ ജഗിൽ അല്പം വെള്ളം എടുത്തു കൊണ്ട് വന്നു വെച്ചു..

വാഷ്റൂമിൽ പോയി വന്നിട്ട് മുടിയൊക്കെ പൊക്കിക്കെട്ടി വെച്ചു.

ശ്രീജ നാളെ കാലത്തെ പോകും, നീ അറിഞ്ഞിരുന്നോ.
നകുലൻ ഫോൺ കട്ട്‌ ചെയ്ത ശേഷം അമ്മുനോട് ചോദിച്ചു

ഹമ്…. കുറച്ചു മുന്നേ ചേച്ചിഎന്നെ വിളിച്ചു പറഞ്ഞിരുന്നു.അമ്മായി ഇനി ഒറ്റയ്ക്ക് ആകുല്ലോ ഏട്ടാ …ഞാന് ഇങ്ങോട്ട് വിളിച്ചതാ, പോരുന്നില്ലെന്ന് പറഞ്ഞു.

മ്മ്.. അമ്മ ഇങ്ങോട്ട് ഒന്നും പോരില്ല, ഈ ഫ്ലാറ്റ് ഒന്നും അമ്മയ്ക്ക് പറ്റില്ലന്നേ.. ആ തൊടിയിലൂടെയൊക്കെ ഇറങ്ങി നടന്നാലേ ആൾക്ക് സമാധാനം ആകു..

ടി ഷർട്ട് ഊരി മാറ്റി ഇന്നർ ബനിയൻ മാത്രം ഇട്ടു കൊണ്ട് നകുലൻ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.

ഇത്തിരി കുടവയറു ചാടിയോടി?
വയറു അകത്തേക്ക് വലിച്ചു പിടിച്ചു കൊണ്ട് നകുലൻ കണ്ണാടിയിൽ നോക്കുന്നുണ്ട്.

അമ്മു ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു

പെട്ടന്ന് എന്തോ ഓർത്തപോലെ നകുലൻ ബാഗ് തുറന്നു ഒന്നു  രണ്ട് പുസ്തകം എടുത്തു.
വെറുതെ ഇരിക്കുമ്പോൾ വായിച്ചോളു.
അമ്മു വെറുതെ ഒന്നു മറിച്ചു നോക്കി.

കിടന്നാലോ, ആകെ ക്ഷീണം പോലെ.. ഉറക്കം വരുന്നു.

അവൻ ചോദിച്ചതും അമ്മു ബെഡിന്റെ അറ്റത്തേക്ക് കേറി ചെരിഞ്ഞു കിടന്നു.

ഇങ്ങനെ എത്ര നാളു മുന്നോട്ട് പോകാനാ അമ്മുട്ടാ നിന്റെ തീരുമാനം..
അവൻ ചോദിച്ചിട്ടു പോലും അമ്മു ഒന്നും പറയുന്നില്ല.

ആഹ്, കാത്തിരുന്നല്ലേ പറ്റു.. അല്ലാണ്ട് വേറെ വഴിയില്ലല്ലോ.
***

മീനാക്ഷി, താൻ കുറച്ചു അഡ്ജസ്റ്റ് ആവണം, അല്ലാണ്ട് പറ്റില്ല. തന്നെപ്പോലെയല്ലേ ശ്രുതിയും, അവൾക്കും കാലത്തെ ഇവിടുന്ന് ജോലിക്ക് ഇറങ്ങി പോകേണ്ടതാണ്. എല്ലാ ജോലികളും എന്നപോലെ തീർത്തിട്ടല്ലേ ശ്രുതി ഇറങ്ങുന്നത്. താൻ കുറച്ചു നേരത്തെ എഴുന്നേൽക്കണം,  എന്നിട്ട് അടുക്കളയിൽ ജോലികൾ അറിയില്ലെങ്കിൽ,മുറ്റം അടിച്ചു വാരാനോ, അല്ലെങ്കിൽ  പാത്രങ്ങൾ ഒക്കെ കഴുകി വെക്കാനോ, അതും അല്ലെങ്കിൽ കുറച്ചു നാളികേരം എങ്കിലും ചിരകി കൊടുക്ക്, എന്തൊക്കെ ചെയ്തു സഹായിക്കാൻ പറ്റും തനിക്കും. അതിനുപകരം എട്ടു മണിയാവുമ്പോൾ എഴുന്നേറ്റു വന്നു, നേരെ ബ്രേക്ഫാസ്റ്റും കഴിച്ച് കുളിച്ച് റെഡിയായി,ലഞ്ച് എടുത്തു കൊണ്ട് പോകുന്ന പരിപാടി ഒന്നും ഇനി നടക്കില്ല. നിങ്ങൾ രണ്ടാളും ഒരേ സ്ഥാനമുള്ളവരാണ്.

കാലത്തെ കിച്ചൻ പറഞ്ഞ കാര്യങ്ങളൊക്കെ ഗിരിജ യദുവിനോട് അവതരിപ്പിച്ചു. അതിന്റെ ബാക്കിയെന്നോണം അവൻ രാത്രിയിൽ മീനാക്ഷിയോട് പറഞ്ഞതാണ് ഇതെല്ലാം.

മീനാക്ഷി ആണെങ്കിൽ അതൊന്നും ഗൗനിയ്ക്ക്ക പോലും ചെയ്യാതെ,നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ച് മാറ്റുകയാണ്,അത് കണ്ടതും അവന് വിറഞ്ഞു കയറി.

ഞാൻ പറയുന്നത് മീനാക്ഷി കേൾക്കുന്നില്ലേ?

അവൻ പിന്നെയും ആവർത്തിച്ചു.
പക്ഷേ അവൾ ഒന്നു നോക്കുക പോലും ചെയ്തില്ല.

യദുവിന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെയായി.
പെട്ടെന്നായിരുന്നു അവൻ അവളുടെ അടുത്തേക്ക് ചെന്നത്.  എന്നിട്ട് മീനാക്ഷിയെ പിടിച്ചു ഉയർത്തി.
അവളുടെ കയ്യിലിരുന്ന് റിമൂവർ മേടിച്ച് ഒരൊറ്റ ഏറായിരുന്നു..

എന്നിട്ടും കൂസലില്ലാതെ നിൽക്കുന്നവളെ കണ്ടതും അവന്റെ കൈ വായുവിൽ ഒന്നു ഉയർന്നു. ശേഷം സ്വയം നീയന്ത്രിച്ചു കൊണ്ട് അവൻ ശ്വാസം ഒന്നെടുത്തു വലിച്ചു.

ഹമ്… എന്ത് പറ്റി, എന്താ അടിക്കുന്നില്ലേ… ഒരു വക്കാലത്തുകൊണ്ട് വന്നേക്കുന്നു, പേടിപ്പിക്കലൊന്നും മീനാക്ഷിടെ അടുത്തു വേണ്ട.. ഞാൻ ഇങ്ങനെ തന്നേ തുടരാൻ ആണുദ്ദേശം, നിങ്ങൾക്ക് പറ്റില്ലെങ്കിൽ വേറെ മാർഗം നോക്കാം, എന്തേ പോരേ…

ചീറിക്കൊണ്ട് പറയുന്നവളെ നോക്കി യദു പകപ്പോടെ നിന്നു.

ഇവിടുത്തെ അടുക്കളയിൽ കിടന്നു പുകയാനെ എനിക്ക് ഇപ്പൊ സൌകര്യമില്ല, ശ്രുതിയ്ക്ക് പറ്റില്ലെങ്കിൽ അവളോട് പോകാൻ പറ, എന്നിട്ട് ഒരു സെർവന്റ്നെ ഇവിടെ ഏർപ്പാടാക്കണം… അത്ര തന്നേ..അല്ലാണ്ട് എന്നേക്കൊണ്ട് പാത്രം കഴുകിയ്ക്കാനും മുറ്റം അടിച്ചു വാരിയ്ക്കാനും ഒന്നും നോക്കണ്ട, യദുവേട്ടൻ പറഞ്ഞുന്ന് കരുതി ഞാൻ അതൊന്നും അനുസരിക്കാനും പോണില്ല… ഉറപ്പാ….

നിലത്തു ചിന്നിചിതറികിടന്ന കുപ്പി ചില്ലുകൾ പെറുക്കി എടുത്തു വേസ്റ്റ്ബിന്നിൽ ഇട്ട ശേഷം മീനാക്ഷി വാഷ്റൂമിലേക്ക് പോയി.
പെട്ടെന്ന് തിരികെ ഇറങ്ങി വരികയും ചയ്തു. എന്നിട്ട് നേരെ വന്നു ലൈറ്റ് ഓഫ്‌ ചെയ്തിട്ട് കട്ടിലിൽ കയറി കിടന്നു.

യദു പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങിപ്പോയി.എന്നിട്ട് ആകാശത്തേയ്ക്ക് നോക്കി അങ്ങനെ ഇരുന്നു.
ചെറിയ കുളിരും തണുപ്പും ഒക്കെയുണ്ട്… കുടമുല്ലയുടെ പൂമൊട്ടുകൾ വിരിയുന്ന പരിമളം അവിടമാകെ പടർന്നു..

ശ്വാസം ഒന്നെടുത്തു വലിച്ചു കൊണ്ട് അവൻ കസേരയിൽ ഇരുന്നു.

ഒരു മാസം മുന്നേ ഇതേ പോലെ ഇരുന്നു താഴേക്ക് നോക്കുമ്പോൾ അമ്മുന്റെ വീട് കാണാം… പൂ പോലെ പ്രകാശം ആയിരുന്നവിടമാകെ. അമ്മുന്റെ കൊഞ്ചലും പരിഭവവും പരാതിയും ഒക്കെ നിറഞ്ഞു നിന്നയിടം..

എത്ര പെട്ടന്ന് ആണ് അവിടമാകെ ശൂന്യമായതു.

എല്ലാവരും എന്തോരം സന്തോഷമായിട്ട് കഴിഞ്ഞതാ.തെക്കൻ സമതലത്തിൽ നിന്നും ഒരു വലിയക്കാറ്റ് വീശിയടിച്ചപ്പോൾ,തൃസന്ധ്യക്ക് ഉമ്മറത്തു തെളിഞ്ഞു കത്തിനിന്ന നിലവിളക്കിലെ തിരി അണയും പോലെ അണഞ്ഞുപോയില്ലോ…

നെടുവീർപ്പോട്കൂടി അവൻ പിന്നെയും ആ ഇരുപ്പ് തുടർന്നു..

കാമുകിയെ കുറിച്ച്ഉള്ള ഓർമ്മകൾ അയവിറക്കി കഴിഞ്ഞെങ്കിൽ വന്നു കിടക്കാൻ നോക്ക്.. എനിക്ക് ഉറക്കം വരുന്നുണ്ട്.

തൊട്ട് പിന്നിൽ നിന്നും മീനാക്ഷി വന്നു പറഞ്ഞതും അവൻ ഒന്നു മുഖം തിരിച്ചു.

പുച്ഛം വാരി വിതറി നിൽക്കുകയാണ് മീനാക്ഷി……..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button