Novel

ശിശിരം: ഭാഗം 62

രചന: മിത്ര വിന്ദ

കാമുകിയെ കുറിച്ച്ഉള്ള ഓർമ്മകൾ അയവിറക്കി കഴിഞ്ഞെങ്കിൽ വന്നു കിടക്കാൻ നോക്ക്.. എനിക്ക് ഉറക്കം വരുന്നുണ്ട്.

തൊട്ട് പിന്നിൽ നിന്നും മീനാക്ഷി വന്നു പറഞ്ഞതും അവൻ ഒന്നു മുഖം തിരിച്ചു.

ആലോചിച്ചു കൂട്ടിട്ട് ഇനി എന്തേലും പ്രയോജനമുണ്ടോ,അതോ,,,,?

ഞാൻ വന്ന ശേഷം ആണോടി നീഎന്നും കിടന്ന് ഉറങ്ങുന്നത്, നിനക്ക് ഉറക്കം വന്നാൽ നീ പോയ് കിടക്കു, അതിനു എന്നേ കാത്തിരിക്കേണ്ട കാര്യമില്ല..

യദുവും വിട്ട് കൊടുക്കാൻ ഉള്ള ഭാവത്തിൽ അല്ലായിരുന്നു..

പിന്നീട് ഒന്നും പറയാതെ മീനാക്ഷി അവന്റെ അടുത്തു നിന്നും മാറി പോയി.

യദു, എപ്പോളാണ് അരികിൽ വന്നു കിടന്നതെന്നൊന്നും അവൾ അറിഞ്ഞതുമില്ല.
***
രാവിലെ എഴുന്നേറ്റപ്പോൾ തന്റെ വയറിൽ കെട്ടിപിടിച്ചു കിടക്കുന്ന നകുലനെയാണ് അമ്മു കണ്ടത്.
പതിയെ ആ കൈയൊന്നു എടുത്തു മാറ്റാൻ ശ്രെമിച്ചു, അപ്പോളേക്കും അവൻ അല്പം കൂടി അവളിലേക്ക് ച്ചേർന്നു കിടന്നു കൊണ്ട് ഒന്നൂടെ തന്റെ പിടിത്തം മുറുക്കി.

കുറച്ചു പാടുപെട്ടാണ് അമ്മു അവന്റെ അരികിൽ നിന്നും എഴുന്നേറ്റ് മാറിയത്..

അവൾ വാഷ്റൂമിൽ എത്തിയെന്നുറപ്പായതും നകുലൻ ഒരു പുഞ്ചിരിയോടെ മുഖം ഉയർത്തിനോക്കി.

ഓഹ് ഇങ്ങനെയൊരു പെണ്ണ്.. ഒരു രക്ഷയുമില്ലലോ ഇതിനെക്കൊണ്ട്.കെട്ടിപിടിച്ചൊന്നു കിടക്കാമെന്ന് വെച്ചപ്പോൾ, രക്ഷപെട്ടുപോകുകേം ചെയ്തു.

അമ്മു ഫ്രഷ് ആയിറങ്ങിവന്നപ്പോൾ നകുലൻ എഴുന്നേറ്റു ബെഡിൽ ഇരിപ്പുണ്ട്.

അവൾ അവനെയൊന്നു നോക്കുക പോലും ചെയ്യാതെ മുറി തുറന്നു അടുക്കളയിലേക്ക്പോയി.

ചായ വെച്ചോണ്ട് ഇരുന്നപ്പോൾ നകുലനും അവിടേക്ക് വന്നു. ഒരു കസേരയിലിരുന്നു..

ഇന്ന് ഇത്തിരിതണുപ്പൊക്കെയുണ്ട് അല്ലെ.. ക്ലൈമറ്റ് മാറുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു.

അമ്മു കൊടുത്ത കാപ്പി മേടിച്ചു ചുണ്ടോടു ചേർത്തു കൊണ്ടവൻ പറഞ്ഞു.

അമ്മു പക്ഷെ ഒന്നും മിണ്ടാതെകൊണ്ട് തന്റെ ജോലികൾ തുടർന്നു.

ടി… മേടയിലാരുന്നപ്പോൾ നിനക്ക് കഴുത്തിനു ചുറ്റും നാക്കാരുന്നല്ലോ,ഇപ്പൊ കെട്ടിയോന്റെ അടുത്തു നിനക്ക് ഒന്നും മിണ്ടാനും പറയാനും ഇല്ലേ.ബാക്കിയുള്ളോൻ ഇവിടെ ഇരുന്ന് തൊണ്ട കീറി ഓരോന്ന് പറയുവാ, അവളാണെങ്കിൽ ഇതൊന്നും  തന്നെ ബാധിക്കുന്ന കാര്യമേയല്ലന്ന മട്ടിലാണ്…

ഞാനിങ്ങനെയൊക്കെയാ പണ്ടും..എന്തിനാ വെറുതെ എഴുതാപ്പുറം വായിക്കുന്നേ.

ആഹ് അതെന്നോട് മാത്രല്ലെയൊള്ളു, വല്ലപ്പോഴും , ഒന്ന് മിണ്ടാൻവേണ്ടി വന്നാല് കണ്ട പറമ്പിൽ കൂടെ കേറിയോടും,പിന്നെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല. ഞാനായിട്ടാ, വേറെ ആരേലും ആയിരുന്നുങ്കിൽ കാണരുന്നു, ഞാൻ ഒരു പാവം ആയത് കൊണ്ടല്ലേടി ഇങ്ങനെ നാണംകെട്ടു പിന്നാലെ വന്നത്

അവനെ ഒന്നു കൂർപ്പിച്ചു നോക്കിയ ശേഷം അമ്മു നെറ്റി ചുളിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.

ഓഹ് എന്നാലുമെന്റെ മനസിൽ നിന്നും പോകാത്തത് എന്താണെന്നോ, പണ്ട് കാണാൻ വേണ്ടി ഓടി വന്നപ്പോൾ കരഞ്ഞു കൊണ്ട് നിന്ന എന്റെ അമ്മുട്ടനെയാ. കാര്യം ചോദിച്ചിട്ട് പറയുമോ അതുമില്ല…

മതി മതി.. നിറുത്തിയ്ക്കോ,. എനിയ്ക്കൊന്നും കേൾക്കണ്ട.

അവൻ പറയാനായി തുടങ്ങിയതും അമ്മുന് ഇത്തിരി നാണമൊക്കെ വന്നു. പെട്ടന്ന് അവൾ കൈയെടുത്തു വിലക്കി.അപ്പോളേക്കും നകുലനു ആവേശമായി.

ആഹ് എന്നാലും ഒന്നുടൊന്നു പറയാം, നീ ചിലപ്പോൾ മറന്ന് പോയിക്കാണും.

ദേ നകുലേട്ടാ,അത്രയ്ക്ക് മറവിയൊന്നുമില്ല, കഴിഞ്ഞ ദിവസം കൂടി ഈ കാര്യം പറഞ്ഞതല്ലെയൊള്ളു. എന്തിനാ ഇതെല്ലാം ഓർത്തുകൊണ്ട് ഇരിക്കുന്നെ, വേറെ പണിയൊന്നുമില്ലേ നിങ്ങൾക്ക്

അവൾ കണ്ണുരുട്ടിക്കൊണ്ട് നാളികേരം എടുത്തു ചിരകാൻ തുടങ്ങി.

എന്നാലും അത് കഴിഞ്ഞുണ്ടല്ലോടി….

അവൻ അല്പം നാളികേരം വാരി വായിലേക്ക് ഇട്ടുകൊണ്ട് അമ്മുനെ നോക്കി തുടർന്നു.

പെട്ടെന്ന് അവൾ അവന്റെ വായ മൂടി… മതി പറഞ്ഞത്, ഈയിടെ ആയിട്ട് ഇത്തിരി ഇളക്കം കൂടുന്നുണ്ട്കേട്ടോ…

അവളുടെ പൂവിതൾ പോലുള്ള വിരലുകൾ അവന്റെ അധരത്തിൽ മൂടുപടം തീർത്തപ്പോൾ നകുലന്റെ മിഴികൾ അല്പം ചുരുങ്ങി ചെറുതായി.

ആ കൈയിൽ പിടുത്തമിട്ടുകൊണ്ട് അവൻ ഒരു മുത്തം കൊടുത്തതും അമ്മു വേഗം തന്റെ കൈ പിൻവലിയ്ക്കാൻ ഒരു ശ്രെമം നടത്തി.

പെട്ടെന്ന് അവൻ അവളെ ചുറ്റിപിടിച്ചു തന്നിലേക്ക് ചേർത്തു നിറുത്തി.

കാലമെത്ര മാഞ്ഞാലും അന്ന് ഞാൻ കണ്ട എന്റെ പട്ടുപാവാടക്കാരിയാണ് ഇന്നും എന്റെ മനസ് നിറയെ… ജീവിതത്തിൽ നിന്നോളം സ്നേഹിച്ച മറ്റൊന്നുമില്ലടി…ഓരോ പുലരിയിലും ഉണരുമ്പോൾ നിന്നെയൊന്നു കാണാൻ സാധിക്കണേ എന്നൊരു പ്രാർത്ഥന മാത്രം ആയിരുന്നുള്ളത്,ആയുസ് ഉണ്ടെങ്കിൽ സ്വന്തമാക്കും എന്ന് ഞാൻ അന്നേ തീരുമാനിച്ചുറപ്പിച്ചതാടി..

അത് പറയുമ്പോൾ ആദ്യമായി അവന്റെ വാക്കുകൾ ഇടറിയാതായി അമ്മുന് തോന്നി. പെട്ടെന്ന് അവൾ പിന്തിരിഞ്ഞു നോക്കിയതും നകുലൻ അവിടെനിന്നും ഇറങ്ങിപ്പോയിരുന്നു.

അന്നാദ്യമായിട്ട് അമ്മുൻറെ ഉള്ളിൽ അവനെ കുറിച്ചോർത്തു വല്ലാത്തൊരു നൊമ്പരം വിങ്ങിപ്പൊട്ടി.

അഞ്ച് മണിയാകുമ്പോൾ ഒന്ന് റെഡി ആയി നിക്കണേ അമ്മുട്ടാ നമ്മൾക്ക് ഒന്ന് പുറത്ത് പോവാനാ..

ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു അമ്മുനോടായി നകുലൻ പറഞ്ഞത്.

ഇന്നലെ വന്ന കോലത്തിൽ ആണോ ഇന്നും ഇങ്ങോട്ട് വരാൻ ഉദ്ദേശിയ്ക്കുന്നത്.
പെട്ടെന്ന് അമ്മു അവനോട് തിരിച്ചു ചോദിച്ചു.

എന്നേ ഒരു കുടിയനായിട്ട് കാണല്ലേ കൊച്ചേ, ഞാൻ പറഞ്ഞുല്ലോ ഇന്നലത്തെ എന്റെ സാഹചര്യം, അത്കൊണ്ട് മാത്രം അല്ലെ, അതും ഓവർ ആയിട്ടൊന്നുമില്ല. അല്പം മാത്രം…

അവൻ പറയുന്നത് കേട്ട് അമ്മു ഒന്ന് നെറ്റിചുളിച്ചു നോക്കി നിന്നു. എന്നിട്ട് നകുലനു കൊണ്ട് പോകാനുള്ള ലഞ്ച് ഒക്കെയെടുത്തു വെച്ചു.

അഞ്ചുമണികഴിയുമ്പോൾ ഞാൻ എത്തും കേട്ടോ. റെഡി ആയിനിന്നോണം.
ഇറങ്ങും മുന്നേ നകുലൻ ഒന്നുടെ ഓർമ്മിപ്പിച്ചതും അമ്മുവൊന്ന് തല കുലുക്കി.

ബാഗും എടുത്തു തോളത്തു ഇട്ടു കൊണ്ട് പോകുന്നവനെ നോക്കി അമ്മു കുറച്ചു നേരം വാതിൽപടിയിൽ നിന്നു.

ലിഫ്റ്റിൽ കേറിയ ശേഷം, അവൻ അകത്തേക്ക് പോകാൻ അവളോട് കൈ കൊണ്ട് കാണിച്ചതും അമ്മു വാതിൽ അടച്ചു കുറ്റിയിട്ട് കൊണ്ട് തിരിഞ്ഞ് റൂമിലേക്ക് പോയി

മാറിൽ കിടക്കുന്ന താലി അവൾ തന്റെ കൈകുമ്പിളിൽ എടുത്തു പിടിച്ചു,,, സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ഇങ്ങനെയോരാളുടെ ഭാര്യ ആകേണ്ടി വരുമെന്ന്..

അകറ്റിനിർത്തിയിട്ടേയൊള്ളു.. ഒരിക്കൽ പോലും ആളുടെ അടുത്തേക്ക് ചെന്നിട്ടില്ല, ഇഷ്ട്ടം ഇല്ലെന്ന് പറഞ്ഞു ആട്ടിയൊടിക്കുകയാണ് ചെയ്തേ. ഒന്നല്ല… ഒരായിരം തവണ…..
സോറി നാകുലേട്ടാ, എല്ലാത്തിന്ന് സോറി…. ഒരായിരം സോറി…

പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മു ആ താലിയിൽ മുത്തം കൊടുത്തു.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button