ശിശിരം: ഭാഗം 71

ശിശിരം: ഭാഗം 71

രചന: മിത്ര വിന്ദ

യദുവിനെ കാണാതെ വിഷമിച്ചു ഇരിക്കുവാണ് മീനാക്ഷി. നേരം പത്തര കഴിഞ്ഞു. അമ്മ വഴക്കുണ്ടാക്കി വീട് വിട്ട് പോയപ്പോൾ ആ പിന്നാലെ യദുവും ഇറങ്ങിയതായിരുന്നു. ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ ആദ്യമായി അവൾക്ക് ഭയം തോന്നി. ഒരോ മണിക്കൂറും പിന്നിടുമ്പോൾ അവൾക്ക് നെഞ്ചിടിച്ചു. സതിയപ്പച്ചി അടുത്ത വന്നു നിൽക്കുന്ന പോലെ ഇടയ്ക്ക് മീനാക്ഷിയ്ക്ക് തോന്നി. ഒന്നു മിഴി ചിമ്മാൻ പോലും മറന്നു നിൽക്കുകയാണ് അവൾ,,, പെട്ടെന്ന് കറന്റ്‌ പോയതും മീനാക്ഷി ഉറക്കെ നിലവിളിച്ചു. ആ സമയത്ത് യദുവിന്റെ ബൈക്ക് വന്നു നിന്നതും. ഓടി ചെന്നു ജനാലയിൽ കൂടി നോക്കി. അത് അവൻ തന്നെയാണെന്ന് ഉറപ്പിച്ചു.. എന്നിട്ട് വാതിൽ തുറന്നു. അന്നും കുടിച്ചിട്ട് ആയിരുന്നു അവൻ കേറി വന്നത്. മീനാക്ഷിയെ കണ്ടതും യദു പിടിച്ചു ഒരു തള്ള് വെച്ചു കൊടുത്തു. മാറടി പുല്ലേ....നിന്നെ കാണുന്നത് പോലും എനിക്ക് അറപ്പാ. അവൻ അവളെ നോക്കി പല്ലിറുമ്മിക്കൊണ്ട് അകത്തേക്ക് പോയി. വാതിൽ അടച്ചു കുറ്റിയിട്ട് മീനാക്ഷി അവന്റെ പിന്നാലെ മുകളിലെ മുറിയിലേക്ക് ഓടി. വലിയ ശബ്ദത്തിൽ ബാത്‌റൂമിൽ നിന്നും യദു ഓക്കാനിയ്ക്കുന്നത് അവൾ കേട്ട്കൊണ്ട് അകത്തേക്ക് കേറി.. അവൻ ഇറങ്ങി വന്നപ്പോൾ മീനാക്ഷി കലിപുരണ്ടു നോക്കി. യദുവേട്ടന് ഇത്‌ എന്തിന്റെ സൂക്കേടാ, ഇങ്ങനെ കുടിച്ചു മരിക്കാൻ ആണോ നിങ്ങളുടെ പ്ലാൻ.... ആർക്കു വേണ്ടിയാ ഇതെല്ലാം കാട്ടിക്കൂട്ടുന്നേ.. ചോദിച്ചു കൊണ്ട് അവൾ അടുത്തേക്ക് വന്നതും യദു ഒരൊറ്റ അടി വെച്ചു കൊടുത്തു. മിണ്ടരുത്... ഒരക്ഷരം പോലും... ഇവിടെന്നു എല്ലാരും ഇറങ്ങിപ്പോയപ്പോൾ നിനക്ക് സമാധാനമായോടി ചൂലെ.... നീ ഒറ്റയ്ക്ക് ഇവിടെ കഴിയടി.. എങ്ങനെ എങ്കിലും ഞാനും തുലയും, അതിനു അധികം താമസംഒന്നും ഇല്ല.... അവളുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചു കൊണ്ട് അവൻ പറയുമ്പോൾ മീനാക്ഷിയ്ക്ക് കാത് പോലും അടഞ്ഞിരുന്നു... വലിച്ചിഴച്ചു അവൻ അവളെ ബെഡിലേയ്ക്ക് കിടത്തി. ഒറ്റയ്ക്ക് സുഖിക്കേണ്ടെടി നിനക്ക്.. അതിനല്ലേ എല്ലാരെ പറഞ്ഞു വിട്ടത്, അപ്പൊ ഇനി അങ്ങ് സുഖിച്ചു കളയാമല്ലേ... കല്യാണം കഴിഞ്ഞിട്ട് രണ്ട് മൂന്നു മാസം ആയിട്ടും നിന്നെയൊന്നു തൊട്ട് പോലും നോക്കുന്നില്ലെന്ന് നീ ആരോടാ പരാതി പറഞ്ഞത്... ഞാൻ എന്നാടി വെറും മറ്റവൻ ആണെന്ന് നീ കരുതിയോടി..... എന്തെടി..... ഇട്ടിരുന്ന ബനിയൻ വലിച്ചൂരി എറിഞ്ഞു അവൻ മീനാക്ഷിയുടെ ദേഹത്തേക്ക് കേറി കിടന്നപ്പോൾ അവൾക്ക് ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായി. ഉള്ള ശക്തിയിൽ അവനെ തള്ളി മാറ്റാൻ ശ്രെമിച്ചപ്പോൾ അതെല്ലാം യദു ചെറുത്ത് തോൽപ്പിച്ചു. നിന്റെ കൂട്ടുകാരി ടീനയുടെ ഭർത്താവ് അലക്സ്‌ എന്റെ കൂടെ ഒരുമിച്ചു വർക്ക്‌ ചെയ്യുന്നുണ്ട്.. നിനക്ക് അറിയാരുന്നോടി. അല്പംകൂടി അവളിലേക്ക് അമർന്ന്കൊണ്ട് യദു ചോദിച്ചതും "ഇല്ലെന്ന് "മീനാക്ഷി തല കുലുക്കി കാണിച്ചു. ഈ ബെഡ്‌റൂമിലെ കാര്യങ്ങൾ എന്തിനാടി നീ വെല്ലോരോടും പറഞ്ഞത്, അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു കൊണ്ട് യദു ചോദിച്ചു. മറുപടിയൊന്നും പറയാതെ മീനാക്ഷി ശ്വാസം മുട്ടിക്കിടന്നു. അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഉയർത്താൻ യദു തുടങ്ങിയതും മീനാക്ഷി അവന്റെ കൈയിൽ പിടുത്തം ഇട്ടു. എന്നേയൊന്നും ചെയ്യല്ലേ..... പ്ലീസ്... അവന്റെ മുന്നിൽ കിടന്നു മീനാക്ഷി കരഞ്ഞു. അപ്പോളേക്കും യദു അവളുടെ ടോപ് വലിച്ചൂരി എറിഞ്ഞു. ബെഡ്ഷീറ്റ് എടുത്തു മാറിലേക്ക് ഇടാൻ അവൾ ശ്രെമിച്ചപ്പോൾ അവൻ അതും തടഞ്ഞു. ആഹ്, നിന്നെയൊന്നു കാണട്ടെ, അതിനല്ലെടി ഞാനോടി വന്നത് അവന്റെ നോട്ടം നേരിടാനാവാതെ മീനാക്ഷി കരഞ്ഞു. ശോ . എന്തിനാ എന്റെ മീനുട്ടി കരയുന്നെ, വേറാരുമല്ലലോ, യദു വേട്ടൻ അല്ലേടാ... അവളുടെ അധരത്തിൽ ഒന്നമർത്തിക്കൊണ്ട് അവൻ പറഞ്ഞു. ആടകൾ ഒന്നൊന്നായി അഴിഞ്ഞു വീണപ്പോൾ അവളുടെ നിലവിളി ഉച്ചത്തിലായി.. തന്റെ മുന്നിൽ വിവസ്ത്രയായവളെ യദു സാകൂതം നിരീക്ഷിച്ചു. ഹമ്... കൊള്ളാം കേട്ടോ, ഞാൻ ഉദ്ദേശിച്ചത് പോലെയല്ല.. അടിപൊളി ആയിട്ടുണ്ട്. പറഞ്ഞു കൊണ്ട് അവൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി. നീഎന്താ വിചാരിച്ചത്, ഇങ്ങനെ നിന്നെ കാണുമ്പോൾ എന്റെ കണ്ട്രോള് പോകുന്നോ.....*&&&&ഇതിനു വേണ്ടി യാചിച്ചു നിന്റെ പിറകെ കൂടുമെന്നോ....എടി....എങ്കിലേ നിനക്ക് ആള് തെറ്റി, ഞാനേ നീ കരുതുന്ന പോലെ ഒരുവൻ അല്ല... നിന്നെയൊന്നു തൊടാൻ,ഒന്നു ചുംബിയ്ക്കാൻ എനിക്കും കൂടി ആഗ്രഹം തോന്നണം, അല്ലാതെ കെട്ടിമറിയാൻഒന്നും എന്നേ കിട്ടില്ല...എനിക്ക് നിന്നെ ഇഷ്ടം അല്ല.. വെറുപ്പ് ആണ്.. സ്നേഹത്തോടെ കഴിഞ്ഞ എന്റെ കുടുംബം തല്ലിത്തകർത്തത് നീയൊരുത്തിയാണ്. എന്റെ കൂടപ്പിറപ്പ്, എന്റെയമ്മ, എല്ലാവരേം ഇറക്കിവിട്ടില്ലേ നീയ്, അനുഭവിക്കും....വെറുതെ വിടില്ലടി നിന്നെ ഞാന്...ഇഞ്ചിഞ്ചായി നീറി നീറി നീ ഇവിടെ കഴിയും.. അതിനു യാതൊരു മാറ്റവുമില്ല. പറഞ്ഞു കൊണ്ട് യദു പുറത്തേക്ക് ഇറങ്ങി പോയി. **** കാലത്തെ യദു ഉണർന്നപ്പോൾ മുറിയിൽ ആകെ വെളിച്ചം വീണിരിക്കുന്നു. പെട്ടെന്ന് അവൻ എഴുന്നേറ്റു.. ക്ലോക്കിൽ നോക്കിയപ്പോൾ സമയം 8മണി.. അവൻ നേരെ മുകളിലേക്ക് പോയി.. അപ്പോളാണ് തലേദിവസത്തെ സംഭവങ്ങൾ ഒന്നൊന്നായി അവന്റെ മുന്നിൽ തെളിഞ്ഞു വന്നത്. ഒരല്പം പോലും ദയ മീനാക്ഷിയോട് അവനു തോന്നിയില്ല എന്നത് ആയിരുന്നു സത്യം. കുളിച്ചു കഴിഞ്ഞു പെട്ടെന്ന് ഇറങ്ങി വന്നപ്പോൾ അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നുണ്ട്. നേരെ അവിടേക്ക് ചെന്ന്. കാപ്പിയ്ക്ക് കുറച്ചു വെള്ളം എടുത്തു അടുപ്പത്തു വെച്ചു. അപ്പോളേക്കും മീനാക്ഷി ഫ്ലാസ്കിൽ നിന്നും ചായ ഊറ്റി വെച്ചു. പക്ഷെ യദു അത് എടുത്തില്ല. അവൻ സ്വയം ഉണ്ടക്കികൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി. 8.30ആയപ്പോൾ മീനാക്ഷി അപ്പവും മുട്ടകറിയും എടുത്തു ഊണ് മേശയിൽ കൊണ്ട് പോയി നിരത്തി. കഴിയ്ക്കാൻ എടുത്തു വെച്ചു. ഉമ്മറത്ത് ഇരുന്ന് പത്രം വായിയ്ക്കുന്നവന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു. അവൻ പക്ഷെ അവളെ ഗൗനിച്ചില്ല. യദുവേട്ട... ഒന്നൂടെ അവൾ വിളിച്ചു എങ്കിലും അവൻ കേൾക്കാത്ത മട്ടിൽ ഇരുന്നു. പിന്നീട് മീനാക്ഷി അകത്തേയ്ക്ക് കയറിപ്പോയി. ഒൻപതു മണി ആയപ്പോൾ യദുവിനു ചോറും കറികളും ഒക്കെ പൊതിഞ്ഞു വെച്ചു. എന്നിട്ട് റെഡി ആകാനായി അവൾ റൂമിലേക്ക് പോയി. എന്നും ഒരുമിച്ചു ആയിരുന്നു ജോലിക്ക് പോകുന്നത്. പക്ഷെ അന്ന് അവൾ ഇറങ്ങി വന്നപ്പോൾ കണ്ടു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുന്ന യദുവിനെ. കരഞ്ഞു കൊണ്ട് മീനാക്ഷി നോക്കിയപ്പോൾ കണ്ടു തണുത്തു ഉറഞ്ഞു ഇരിക്കുന്ന അപ്പവും കറിയും.. ചോറുപൊതിയും അവൻ എടുത്തില്ലന്നു മീനാക്ഷി കണ്ടു.. ഏറിയ വേദനയോടെ അവൾ എല്ലാം എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. *** നകുലേട്ടാ...എഴുനേൽക്കുന്നില്ലേ.. എന്തൊരു കിടപ്പാ ഇത്..മണി ഒൻപതു കഴിഞ്ഞു കേട്ടോ. അമ്മു വന്നിട്ട് കൊട്ടിവിളിച്ചപ്പോൾ മടിയോടെ നകുലൻ കണ്ണു തുറന്നു. ഗുളികയൊക്കെ കഴിച്ചു കിടന്നത് കൊണ്ട് അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു... മ്മ്.. നേരം പോയല്ലേ... ആകെ ക്ഷീണമാരുന്ന് പെണ്ണേ.. അതെല്ലേ.. ഉറക്കച്ചടവോടെ നകുലൻ അമ്മുനെ നോക്കി ചിരിച്ചു. മെഡിസിനൊക്കെ കഴിക്കണ്ടേ.. എഴുനേറ്റ് വന്നേ.... അവൾ മെല്ലെയവന്റെ ഇരു തോളിലും പിടിച്ചു ഉയർത്താൻ ശ്രെമിച്ചു. ടി... ഞാൻ എണീറ്റോളം പെണ്ണേ.. അത്രക്ക് പ്രശ്നം ഒന്നുമില്ലന്നേ... അവൻ ഇടതു കൈ കുത്തി എഴുന്നേറ്റു.. വേദനയുണ്ടോ നകുലേട്ട.... അവന്റെ നെറ്റി ചുളിയുന്ന കണ്ടപ്പോൾ അമ്മുന് സങ്കടം ആയി. ഹേയ്.. ഇല്ലെടി, പെട്ടന്ന് ഏറ്റത് കൊണ്ടാ.. അവളുടെ നെറ്റിയിൽ തന്റെ നെറ്റികൊണ്ട് ഒന്നു മുട്ടിച്ചു, നകുലൻ ചിരിച്ചു ......തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Tags

Share this story