ശിശിരം: ഭാഗം 72
രചന: മിത്ര വിന്ദ
നകുലേട്ടാ….ഒറ്റയ്ക്ക് കുളിക്കാൻ വയ്യല്ലോ.. ഞാൻ സഹായിക്കട്ടെ..
നകുലൻ വാഷ്റൂമിലേക്ക് കേറിപ്പോകുന്ന കണ്ടപ്പോൾ അമ്മു പെട്ടന്ന് അവന്റെ അടുത്തേക്ക് വന്നു.
ഹേയ്. അതൊന്നും സാരമില്ലടി.. ഞാൻ മാനേജ് ചെയ്തോളാം.
എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് അമ്മുവും ഒപ്പം കയറി.
നകുലേട്ടൻ ഇവിടെ ഇരുന്നോളൂ, ഞാൻ ദേഹമൊക്കെ തേച്ചു തരാം.
അവൻ ഇത്തിരി നേരം എതിർത്തു എങ്കിലും അമ്മു സമ്മതിച്ചില്ല.
അവന്റെ ദേഹത്തെയ്ക്ക് വെള്ളം കോരിയൊഴിച്ചു അമ്മു സോപ്പ് ഒക്കെ തേച്ചു കൊടുത്തു.
വളരെ ശ്രെദ്ധയോടെ അവളോരോന്ന് ചെയ്യുന്നത് നോക്കി നകുലനിരുന്നു.
ടി… അത്രേം മതി, അതിന്റെ താഴോട്ട് ഒന്നും വേണ്ട കെട്ടോ… എനിക്ക് ഇക്കിളി ആകുന്നു.
അവന്റെ നെഞ്ചിലൂടെ അമ്മുന്റെ വിരലുകൾ ഇഴഞ്ഞപ്പോൾ നകുലൻ പെട്ടെന്ന് ഒന്ന് ഞെളിഞ്ഞുകുത്തി. അത് കണ്ടതും അമ്മു ചിരിച്ചു.
പെട്ടെന്ന് ഒരു കുസൃതിയോടെ അമ്മു അവനെ ഇക്കിളികൂടിയതും നകുലൻ ബഹളമായി.
എടി.. എന്റെ കൈയ്ക്ക് വേദനഎടുക്കും കേട്ടോ… കളിയ്ക്കല്ലേ പെണ്ണേ..
നകുലൻ വീണ്ടും പറഞ്ഞു.
മതി തേപ്പിച്ചത്, ഇനി നീ ഇറങ്ങി പൊയ്ക്കോ…..
അവൻ പെട്ടെന്ന് വാഷ്റൂമിന്റെ ഡോർ തുറന്നു.
കാലൊക്കെ തേയ്ക്കണ്ടേ നകുലേട്ടാ.
വേണ്ട വേണ്ട… നിറുത്തിയ്ക്കോ.. ബാക്കി ഞാൻ ചെയ്തോളാം…
അവന്റെ തിടുക്കവും ഗൗരവവുംഒക്കെ കണ്ടപ്പോൾ അമ്മു ചിരിച്ചു.. എന്നിട്ട് അവൾ ഇറങ്ങി പോന്നു.
ഹോ… മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട്, ഇങ്ങനെയൊരു പെണ്ണ്….
നകുലൻ പിറു പിറുത്തു കൊണ്ട് വെള്ളം കോരിയൊഴിച്ചു.
അവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ മാറാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്തു അമ്മു ബെഡിൽ വെച്ചിരുന്നു.
തലയൊക്കെ തോർത്തികൊടുത്തു അവൾ അവനെ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ സഹായിച്ചു.
പെട്ടെന്ന് ആയിരുന്നു നകുലൻ ഇടതു കൈ കൊണ്ട് അവളെ പിടിച്ചു തന്റെ മടിയിലേക്ക് ഇരുത്തിയത്.
യ്യോ…. നകുലേട്ടാ… എന്തായിത്.
അമ്മു കുതറിയതും നകുലൻ അവളെ തന്നിലേക്ക് അമർത്തി.
എന്നിട്ട് അവളുടെ മുടിച്ചുരിളിൽ മുഖം ചേർത്തു വെച്ചു.
നകുലേട്ടാ… വയ്യാണ്ട് ഇരിക്കുന്നതല്ലേ… വിടുന്നുണ്ടോ മര്യാദക്ക്.
അമ്മു ശബ്ദം ഉയർത്തി.
അവൻ പക്ഷെ അനങ്ങിയില്ല.
അമ്മു കുറച്ചു ബലം പ്രയോഗിച്ചു എഴുന്നേറ്റു. എന്നിട്ട് അവനെ കടുപ്പിച്ചൊന്നു നോക്കി.
ഞാനൊന്നു തൊട്ടപ്പോൾ എന്തൊരു ബഹളം ആയിരുന്നു, അതുപോലെയ തിരിച്ചും.
മുഖം വീർപ്പിച്ചു കൊണ്ട് അമ്മു പറഞ്ഞു.
നി തൊടുവാരുന്നോ, ഇക്കിളികൂട്ടി രസിയ്ക്കുവല്ലാരുന്നോ..
ഓഹ് പിന്നെ… രസിച്ചു.. ഒന്ന് പോയെ നകുലേട്ടാ….
അന്നും കാലത്തെ അവൾ അവനു കഴിക്കാൻ ഉള്ളത് ഒക്കെ വാരികൊടുക്കുകയായിരുന്നു.
ആ സമയത്ത് അമ്മുന്റെ ഫോൺ റിങ് ചെയ്തു.
അമ്മയാ.. സംസാരിക്കു.
നകുലൻ സ്പീക്കർ ഓൺ ചെയ്ത്.
ഹലോ അമ്മായി..
ആ മോളെ.. നകുലൻ പോയോടി.
ഇല്ലല്ലോ.. പോയില്ല, എന്താ അമ്മായി.
ഗിരിജയുടെ കാര്യമൊന്നും പറയല്ലേന്നു അമ്മു ആഗ്രഹിച്ചു എങ്കിലും ക്ഷണ നേരംകൊണ്ട് ബിന്ദു അത് തന്നേ അവളോട് പറഞ്ഞു.
മോളെ, നീ മറ്റേ കാര്യം അവനോട് പറഞ്ഞോടി..
അമ്മയുടെ ചോദ്യം കേട്ട് നകുലൻ നെറ്റി ചുളിച്ചു അമ്മുനെ നോക്കി.
ഇല്ല… പറഞ്ഞില്ലമായി.. സമയം കിട്ടിയില്ല.
ആഹ്, അവനെന്നെ ഇന്നലെ രാത്രിൽ വിളിച്ചാരുന്നു. ഞാൻ പേടിച്ചു പോയെടി. അതുകൊണ്ട് ഫോൺ എടുത്തില്ല..
മ്മ്….. സാരമില്ല, ഞാൻ പറഞ്ഞോളാം.
ആഹ്, നിന്നെയാകുമ്പോൾ അവൻ വഴക്കൊന്നും പറയില്ല കൊച്ചേ. അതാണ്.
ഹമ്…. അവൾ വീണ്ടും മൂളി.
എന്നാൽ വെച്ചേക്കാം. ഞാൻ പിന്നെ വിളിച്ചോളാം.
അമ്മായി ഒറ്റയ്ക്കെ ഒള്ളു…അതോ
പെട്ടെന്ന് അമ്മു അവരോട് ചോദിച്ചു.
അല്ലടി…. അപ്പുറത്തുണ്ട്. പ്രിയ വിളിക്കുവാ.
മ്മ്.. എന്നാൽ വെച്ചോ.
അമ്മു ഫോൺ കട്ട് ചെയ്തു കൊണ്ട് നകുലന്റെ മുഖത്തേക്ക് നോക്കാൻ ഇത്തിരി പാട് പെട്ടു..
എന്താടി… അമ്മായിo മോളും കൂടി ഒരു നാടകം..
നകുലൻ അമ്മുനെ ഉറ്റു നോക്കി.
ഒന്നുല്ല, വെറുതെ.
അവൾ ദോശയുടെ ഒരു പീസ് എടുത്തു അവന്റെ വായിലേക്ക് നീട്ടി.
അവൻ വാ തുറക്കാതെ വന്നപ്പോൾ അമ്മു മെല്ലെ മുഖം ഉയർത്തി.
എന്താ അമ്മു… നിനക്കൊരു കള്ള ലക്ഷണം ഉണ്ടല്ലോ.. പറയു.
ശോ… ഒന്നുല്ല നകുലേട്ടാ വെറുതെ….
ടി.. കളിയാക്കാതെ പറയുന്നുണ്ടോ അമ്മു….
ഇത്തവണ അവന്റെ ശബ്ദം അല്പം ഉയർന്നു.
അമ്മു വിഷമത്തോടെ അവനെ നോക്കി.
ഒരു കാര്യം പറഞ്ഞാൽ അമ്മായിയോട് വഴക്ക് കൂടുമോ.
നി പറയ് എന്താണെന്ന് കേൾക്കട്ടെ.എന്നിട്ട് അല്ലെ ബാക്കി..
അങ്ങനെ പറഞ്ഞാൽ പറ്റില്ല. എനിയ്ക്ക് വാക്ക് തരണം. എങ്കിലേ പറയു..
അത്രയ്ക്ക് വല്യ കാര്യമാണല്ലോ.. എന്നാടി അമ്മു….
അല്ലാ… അത് പിന്നെ നാകുലേട്ടാ, പിന്നെയൊണ്ടല്ലോ…
ഹമ്… പിന്നെയല്ല.. ഇപ്പൊ.. ഇപ്പൊ പറഞ്ഞാൽ മതി.
അതേയ്…. പ്രശ്നം ഉണ്ടക്കില്ലലോ.. ഉറപ്പല്ലേ.
ഉറപ്പൊന്നും ഞാൻ തന്നിട്ടില്ല. കാര്യം കേൾക്കട്ടെ..
ആഹ് എങ്കിൽ പറയില്ല..പോ, ഞാൻ കൂട്ട് വെട്ടി.
അമ്മു… എന്നേ ദേഷ്യം പിടിപ്പിക്കല്ലേ.. പറയുന്നുണ്ടോ മര്യാദക്ക്….
ഈ ദോശ മുഴുവൻ കഴിയ്ക്ക്. എന്നിട്ട് സമാധാനത്തോടെ പറയം…
അവൾ വീണ്ടും ദോശ അവന്റെ നേർക്ക് നീട്ടി. പക്ഷെ നകുലൻ വായ തുറന്നില്ല.
ഇതെന്താ നകുലേട്ടാ… കൊച്ചു കുട്ടിയാണോ…അവൾ വഴക്ക് പറയാൻ ശ്രെമിച്ചു. പക്ഷെ നകുലൻ ഗൗരവത്തിൽ ഇരുന്നു.
അത് പിന്നെ… കിച്ചേട്ടൻ ഇറങ്ങി പോയ ശേഷം, മീനാക്ഷി ആണെങ്കിൽ ഗിരിജഅമ്മായിയോട് വഴക്ക് കൂടി. ഒടുവിൽ അവരെയും അവിടന്ന് ഇറക്കി വിട്ടു. അമ്മായി കരഞ്ഞു നിലവിളിച്ചു കൊണ്ട് ഇന്നലെ ബിന്ദുഅമ്മായിടെ അടുത്തു വന്നു…ഇന്നലെ അവിടെ ആയിരുന്നു താമസം.. ഇന്ന് പ്രിയേച്ചി വന്നു കൊണ്ട് പോകും.. ഉറപ്പാ.
ഒറ്റ ശ്വാസത്തിൽ അമ്മു പറഞ്ഞു നിറുത്തി.
മേശയുടെ മുകളിൽ ഇരുന്ന അമ്മുന്റെ ഫോണ്
നകുലൻ വലിച്ചെടുത്തു. എന്നിട്ട് അമ്മയെ വിളിച്ചു.
നകുലേട്ടാ…പ്ലീസ്. വിളിക്കല്ലേ.. പ്ലീസ് നകുലേട്ടാ..
അമ്മു അവന്റെ അടുത്തേക്ക് നിന്നു ഫോൺ മേടിക്കാൻ നോക്കി.
ഹെലോ മോളെ…..ബിന്ദു ന്റെ ശബ്ദം ഇരുവരും ഒരുപോലെ കേട്ടു
മോളല്ല… ഞാനാ അമ്മേ……
ങ്ങെ… നീയോ.. എന്നാടാ മോനേ. ഓഫീസിൽ പോയില്ലേ…
ഇല്ലാ…. ഞാനും അമ്മുവും കൂടി വൈകുന്നേരം അവിടെഎത്തും. ഏതെങ്കിലും അഭയാർഥികൾ അവിടെ വന്നിട്ട്ണ്ടെങ്കിൽ ഇറക്കി വിട്ടോണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും.ഈ നകുലനെ അറിയാല്ലോ എന്റെയമ്മയ്ക്ക് … കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ലല്ലോ അല്ലെ.
അവൻ അമ്മയുടെ മറുപടി കേൾക്കാതെ ഫോൺ കട്ട് ചെയ്തു.
അപ്പോളേക്കും അമ്മു മുഖം വീർപ്പിച്ചു കൊണ്ട് അവനെ നോക്കി നിൽപ്പുണ്ടായിരുന്നു…….തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…