ശിശിരം: ഭാഗം 74

ശിശിരം: ഭാഗം 74

രചന: മിത്ര വിന്ദ

നേരം ഉച്ച തിരിഞ്ഞ് രണ്ട് മണി ആയിരിക്കുന്നു. ഇത്രയും നേരം ആയിട്ടും കട്ടിലിൽ നിന്നും ഒന്നെഴുന്നേൽക്കുക പോലും ചെയ്യാതെ ഒരേ കിടപ്പാണ് മീനാക്ഷി. യദു അന്ന് കാലത്തെ ഇറങ്ങിപ്പോയത്തോട് ആകെ മൊത്തത്തിൽ അവൾക്ക് വിഷമം ആയിരുന്നു. രണ്ട് ദിവസംമുന്നേയാണ് പോസ്റ്റ്‌ ഓഫീസിൽ ഒന്നിച്ചു ജോലി ചെയ്യുന്ന ശാന്തിമാഡം ഗുരുവായൂർ അമ്പലത്തിൽ പോകുന്ന കാര്യത്തെ കുറിച്ച് പറഞ്ഞത്. തനിക്കും പോകാനൊക്കെ ആഗ്രഹം ഉണ്ടന്ന് പറഞ്ഞപ്പോൾ അവര് പറഞ്ഞു, ഒരാഴ്ച്ചയൊക്കെ നോയംബ് വേണം, പുതുമോടിയല്ലെന്നു. ഏത് അമ്പലത്തിൽ വേണേലും എപ്പോൾ ആണേലും പോകാൻ എനിക്ക് പറ്റും, ഇതുവരെ ആയിട്ടും യാതൊരു നോയമ്പ്കേടും ഇല്ലെന്ന് താനും ഒരു തമാശ പറഞ്ഞത് ആയിരുന്നു. പക്ഷെ അത് കേട്ടിട്ട് റീന ചെന്നു അവളുടെ ഭർത്താവിനോട് എന്തൊക്കെയാണ് പറഞ്ഞു കേൾപ്പിച്ചത്.. ഓർക്കും തോറും മീനാക്ഷിയ്ക്ക് ചങ്ക് പൊട്ടി. അതിനു പകരം യദുവേട്ടൻ കാട്ടികൂട്ടിയത്... അവൾ വിങ്ങിക്കരഞ്ഞു കൊണ്ട് കിടന്നു. കാളിംഗ് ബെൽ ശബ്‌ദിച്ചപ്പോൾ എഴുന്നേറ്റു. ആരാണ് പതിവില്ലാതെ ഈ നേരത്തു.. അവൾ എഴുന്നേറ്റു താഴേയ്ക്ക് ചെന്നു. ജനാലയിൽ കൂടി നോക്കിയപ്പോൾ ആരേം കണ്ടില്ല. വീണ്ടും ബെൽ മുഴങ്ങിയതും മീനാക്ഷി വാതിൽ തുറന്നു. പുറം പണിയ്ക്ക് വരുന്ന ചേട്ടൻ ആണ്. മോളെ... യദുക്കുഞ് എപ്പോ വരും. എനിക്ക് ഇത്തിരി പൈസ കിട്ടാൻ ഉണ്ടാരുന്നു.. യദുവേട്ടൻ വൈകും.. എത്ര രൂപയ വേണ്ടത്. 1000രൂപയാണ് മോളെ.. പണിക്കൂലിയാ... ഹമ്.. ഞാൻ എടുത്തോണ്ട് വരാം. മീനാക്ഷി ചെന്നിട്ട് വേഗം അലമാര തുറന്നു 1000രൂപ കൊണ്ട് വന്നു അയാൾക്ക് കൊടുത്തു. അതും മേടിച്ചുകൊണ്ട് പണിക്കാരൻ മടങ്ങി. അവൾ നേരെ അടുക്കളയിൽ ചെന്നു. ചോറും കറിയും ഒന്നും ഇത്‌ വരെ ആക്കിയില്ല. കാലത്തെ വെച്ചത് കുറച്ചു ഇരിപ്പുണ്ട്..രുചികരം ആയിട്ട് ഉണ്ടാക്കാൻ അത്രയ്ക്ക് നന്നായിട്ട് അറിയില്ല,എന്നാലും യൂട്യൂബിൽ ഒക്കെ നോക്കി പരിപ്പും തക്കാളിയും ഒഴിച്ച് കറി കൂടെ വെച്ചു.പച്ചരി കുറച്ചു എടുത്തു ഉഴുന്നും, വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വെച്ചു. കുറച്ചു നാളികേരം കൂടി തിരുമ്മിയപ്പോൾ അവളാകെ മടുത്തു പോയി. ** അഞ്ച് മണി കഴിഞ്ഞപ്പോൾ നകുലനും അമ്മുവും കൂടി വീട്ടിൽ എത്തി ച്ചേർന്നു. ഗേറ്റ് കടന്ന് വണ്ടി വന്നതും, നകുലന്റെ മുഖം ഇരുണ്ടു. ഗിരിജയമ്മായി ഉമ്മറത്തു ഉണ്ട്.. അവൻ കൈ മുഷ്ടി ചുരുട്ടുന്നത് കണ്ടപ്പോൾ അമ്മുന്നും പേടിയായി. നകുലേട്ടാ...വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ.. ഞാൻ കാല് പിടിക്കാം.. പ്ലീസ്.. അവൾ അവന്റെ കൈയിൽ ഇറുക്കി പിടിച്ചു. അപ്പോളേക്കും നകുലൻ അവളുടെ കൈ തട്ടി മാറ്റിക്കളഞ്ഞു. നകുലേട്ടാ...അമ്മായി പൊയ്ക്കോളും.. ഒന്നും പറഞ്ഞു വിഷമിപ്പിയ്ക്കല്ലേ... ദയവ് ചെയ്തു ഞാൻ പറയുന്നത് കേൾക്ക്.. വണ്ടികൊണ്ട് വന്നു നിറുത്തിയതും നകുലൻ ആയിരുന്നു ആദ്യം ഇറങ്ങിയത്. അയ്യോ... ഇതെന്താ പറ്റിയേ മോനെ.... നകുലന്റെ കൈയില കെട്ടു കണ്ട് കൊണ്ട് ബിന്ദു കരഞ്ഞു കൊണ്ട് ഇറങ്ങി വന്നു. പിന്നാലെ ഗിരിജയുമുണ്ട്. അവൻ അപ്പോൾ ഡ്രൈവർക്ക് ഉള്ള ചാർജ് ചോദിച്ചു കൊടുക്കുകയാണ്. എടാ.. നകുലാ, എന്ത് പറ്റിടാ..... കരഞ്ഞു കൊണ്ട് നിൽക്കുന്ന ബിന്ദുവിനെ അവനൊന്നു കടുപ്പിച്ചു നോക്കി. അമ്മു അപ്പോൾ ബാഗ് ഒക്കെ എടുത്തു പുറത്തേക്ക് വെയ്ക്കുകയാണ്.. അവളെ കണ്ടതും ഗിരിജയുടെ മുഖം ഇരുണ്ടു. പെണ്ണ് ഒന്നൂടെന്ന് തുടുത്ത പോലെ ഉണ്ടല്ലോ.. ഒളിക്കണ്ണൽ അവർ അവളെയൊന്നു അളന്നു. ഡ്രൈവറെ പറഞ്ഞു അയച്ച ശേഷം അവൻ ആരോടും ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറി.. അമ്മയി ... ഏട്ടന്റെ ബൈക്ക് ഒന്ന് മറിഞ്ഞു.. ഇന്നലെ ഓഫീസിൽ പോയിട്ട് വന്നപ്പോൾ, ഒരു ചേച്ചി കുറുകെ ചാടിതാ...... ഭാഗ്യത്തിന് വേറെ പ്രശ്നം ഒന്നും ഇല്ലാരുന്നു. ചെറിയ പൊട്ടലുണ്ട്... അമ്മു അവരോട് ഇരുവരോടും പറഞ്ഞുകൊണ്ട് നടന്നു. എന്റെ ഉണ്ണിക്കണ്ണാ.. നേരാണോ ഇത്, എന്നിട്ട് നീയെന്നാടി മോളെ ഒന്നും പറയാഞ്ഞത്. അമ്മായിയ്ക്ക് സങ്കടം ആവുല്ലോന്ന് കരുതി. പിന്നെ ഇന്ന് ഞങ്ങള് ഇങ്ങോട്ട് വരാൻ ഇരുന്നത് അല്ലേ.. എന്റെ ബിന്ദുചേച്ചി,, നാളും ജാതകവും ഒന്നും നോക്കാതെയല്ലേ ഇവരുടെ കല്യാണം നടത്തിയ്തെ.സതിടെ പതിനാറിന്റയന്നുല്ലേ നകുലൻ ഈ പരിപാടി ഒപ്പിച്ചത്. എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ചേച്ചി....അതിന്റെയൊക്കെ ദോഷമുണ്ടോ ആവോ... നമ്മുടെ പണിയ്ക്കരെ ഒന്ന് വിളിക്ക്. ഒരു പ്രശ്നം വെച്ചു നോക്കാം കേട്ടൊ... ഉടനടി ഗിരിജ പറഞ്ഞതും അമ്മുന്റെ മിഴികൾ നിറഞ്ഞു തൂവി. ഓഹ് അതൊന്നും വേണ്ട ഗിരീജേ.. മനപ്പൊരുത്തം ആണ് ഏറ്റവും വലുത്. പത്തിൽ പത്തു പൊരുത്തം ഉണ്ടാരുന്ന് ഞാനും ചേട്ടനും തമ്മിൽ. 50വർഷം സന്തോഷം ആയിട്ട് കഴിയുമെന്ന് ആയിരുന്നു ഞങ്ങളുടെ ജാതകം നോക്കിയപ്പോൾ പറഞ്ഞത് പോലും. എന്നിട്ട് ഒടുക്കം എന്തായി..... അമ്മുന്റെ കണ്ണ് നിറഞ്ഞത് കണ്ടു കൊണ്ട് ബിന്ദു പെട്ടന്ന് പറഞ്ഞു അതൊക്ക അന്നത്തെ കാര്യം. അതുപോലെയാണോ ചേച്ചി, നമ്മുടെ മക്കളല്ലേ.. ആകെക്കൂടി ഒരെണ്ണം അല്ലെ ഒള്ളു...ചേച്ചി നാളെ തന്നേ രണ്ട് ജാതകവും കൂടി നോക്കിയ്ക്ക്. ഉമ്മറത്തോട്ട് ഗിരിജ കേറി വന്നതും കണ്ടു വാതിലിനു കുറുകെ നിൽക്കുന്ന നകുലനെ. അവരെ ചുട്ടെരീച്ചു കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആയിരുന്നു നകുലൻ. അവന്റെ ആ ഭാവം കണ്ടതും അമ്മു മുന്നിട്ട് ചെന്നു നകുലന്റെ കൈയിൽ പിടിച്ചു........തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Tags

Share this story