ശിശിരം: ഭാഗം 77
രചന: മിത്ര വിന്ദ
യദുവേട്ടാ…. പോകല്ലേ, ഞാൻ കാല് പിടിക്കാം
ഓടിവന്നിട്ട് യദുവിന്റെ മുൻപിൽ മുട്ട്കുത്തിയിരിക്കുകയാണ് മീനാക്ഷി.
എന്നിട്ടവന്റെ ഇരു കാലിലും കെട്ടിപ്പിടിച്ചുകൊണ്ട് അവൾ ഉറക്കെ കരഞ്ഞു…യദുവേട്ടൻ പറയുന്നതെന്തും ഞാൻ കേട്ടോളാം… എന്നേ തനിച്ചാക്കി പോകല്ലേ ഏട്ടാ..
അവൾ വിതുമ്പി
മാറടി പുല്ലേ മര്യാദയ്ക്ക്. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും.
അവൻ കുറെ ശബ്ദം ഉയർത്തിയെങ്കിലും മീനാക്ഷി അങ്ങനെതന്നെയിരുന്നു.
ടി…. നിന്നോടല്ലെ പറഞ്ഞത്
അവൻ ഇറങ്ങി വന്നിട്ട് മീനാക്ഷിയെ പിടിച്ചു പൊക്കി നിറുത്തി. എന്നിട്ട് അവളുടെ കരണം നോക്കിയടിയ്ക്കാൻ തുടങ്ങി.
പക്ഷെ എന്തോ…. യദു തന്റെ കൈ പിൻവലിച്ചു.
ഞാൻ പറയുന്നതെന്തും നീ കേൾക്കുമോ മീനാക്ഷി.
പെട്ടന്ന് അവൻ ചോദിച്ചു.
കേൾക്കാം.. എന്തും കേൾക്കാം, എന്നേയിങ്ങനെ തല്ലരുത്,
അവൾ സങ്കടത്തോടെ അവനോട് പറഞ്ഞു.
എനിക്ക് ഡിവോഴ്സ് വേണം..പറ്റുമോ നിനക്ക്.
അവൻ ചോദിച്ചതും മീനാക്ഷിയുടെ മുഖം വിളറി
ചോദിച്ച കേട്ടില്ലെടി,…
അവളുടെ മൗനം അവനെ ദേഷ്യത്തിലാക്കി.
യദുവേട്ടൻ എന്നെ ഇഷ്ടം അല്ലെന്ന് എനിക്കറിയാം,, അതുകൊണ്ടന്നേ വേണ്ടന്ന് വെച്ചോളൂ, ഞാൻ ഇവിടന്ന് പോയ്കോളാം.. ഡിവോഴ്സ് നുള്ള കാര്യങ്ങൾ നോക്കിക്കോളൂ.
ഇരുട്ടിലേക്ക് കണ്ണുനട്ടുകൊണ്ടവൾ പറഞ്ഞതും യദു ഒന്ന് ചിരിച്ചു.
എന്നിട്ട് അവൻ വീടിന്റെയുള്ളിലേക്ക് കേറിപ്പോയി.പെട്ടെന്ന് ഉള്ള അവന്റെ മാറ്റം, താൻ ഒഴിഞ്ഞു പോയ്കോളാം എന്ന് പറഞ്ഞതു കൊണ്ട് ആവും എന്ന് മീനാക്ഷി ഊഹിച്ചു.
നെഞ്ച് നീറിപ്പിടയുകയാണ്.. അവൾക്ക് സങ്കടം വന്നിട്ട് ശബ്ദം പോലും പുറത്തേക്ക് വന്നില്ല.
യദു നേരെ അടുക്കളയിലേയ്ക്ക് പോയി. കുറച്ചു ചോറും കറികളും ഒരു പ്ലേറ്റിൽ എടുത്തു. എന്നിട്ട് ഊണ് മുറിയിൽ വന്നിരുന്നു.
പതിയെ ഭക്ഷണം കഴിച്ചു തുടങ്ങി.
കറികളൊക്കെ എടുത്തു മീനാക്ഷി അവന്റെ അരികിലായ് വേച്ചു.
എന്തെങ്കിലും വേണോ യദുവേട്ടാ..
അല്പം മടിച്ചു ആണെങ്കിൽ പോലും അവൾ ചോദിച്ചു
ഞാൻ എടുത്തോളാം…സഹായം ആവശ്യമില്ല
അവൻ മീനാക്ഷിയെ നോക്കാതെ മറുപടി കൊടുത്തു…
യദു കഴിച്ചെഴുന്നേറ്റു പോയെങ്കിലും ഒരു വറ്റ് പോലും തൊണ്ടക്കുഴിയിൽ നിന്നും ഇറങ്ങാതെ വിഷമിച്ചു ഇരിയ്ക്കുകയാണവൾ.
യദുവേട്ടനു തന്നേ വേണ്ട…ഡിവോഴ്സ് ചെയ്യണം, എത്രയും പെട്ടെന്ന്തന്നേ,നേരിട്ട് പറഞ്ഞു കഴിഞ്ഞു.. അതും തന്റെ മുഖത്ത് നോക്കി
അടുക്കളയിലെ ജോലികളെല്ലാം തീർത്തു അവൾ മുറിയിലേക്ക് ചെന്നപ്പോൾ യദു ബെഡിൽ കിടപ്പുണ്ട്.
മീനാക്ഷിയെ കണ്ടതും യദു എഴുനേറ്റു, എന്നിട്ട് സെറ്റിയിൽ പോയി കിടന്നു.
***
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് കിച്ചൻ. യദുവിന്റെ അവസ്ഥ… അതിനു താനൊരു കാരണക്കാരൻ ആയോ, തനിക്ക് ഇത്തിരി എടുത്തു ചാട്ടം കൂടിപ്പോയി, അതുകൊണ്ട് ആയിരുന്നു ഇത്രേം കുഴപ്പമുണ്ടായത്. ശ്രുതി പോലും പറഞ്ഞു, അവിടെ നിൽക്കാമെന്ന്. എന്നിട്ടും താനതോന്നു കേട്ടില്ല, പ്രിയ രാത്രില് വിളിച്ചപ്പോൾ അറിഞ്ഞേ അമ്മയാണെങ്കിൽ അമ്മേടെ തറവാട്ടിൽ പോയ വിവരം.
അതും കൂടി കേട്ടതും ആകെ വിഷമമായി.
കിച്ചേട്ടാ… ഏട്ടൻ എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നേ, നമ്മക്ക് നമ്മുടെ വീട്ടിലേക്ക് തിരിച്ചു പോകാം, ഇല്ലെങ്കിൽ യദുനെ നഷ്ടമാകും, അത്രമാത്രം യദു കുടിയ്ക്കൻ ഒക്കെ തുടങ്ങിന്ന് കേട്ടിട്ട് എന്തോ വല്ലാത്ത ബുദ്ധിമുട്ട് പോലെ…
കിച്ചന്റെ ആലോചനയും കിടപ്പും കണ്ടപ്പോൾ ശ്രുതി അവന്റെ അടുത്തേയ്ക്ക് വന്നു ഇരുന്നു
.
അമ്മ കൂടിയവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് മതി. സംഗതി പ്രശ്നം ആകും.. അവനു സമാധാനം കൊടുക്കില്ലവള്..
അതല്ലേ പറഞ്ഞത് നമ്മൾക്ക് തിരിച്ചു പോകാമേട്ടാ . അവിടെ ചെന്നാൽ യദുവിനു മാറ്റം വരും
കിച്ചേട്ടാ…..അമ്മ കുറച്ചു ദിവസം പ്രിയേച്ചിടെ കൂടെ നിന്നിട്ട് വന്നാൽ മതി. കുറച്ചൊക്കെ അവര് പഠിക്കണം.. മക്കളെ തമ്മിൽതല്ലിച്ചത് അമ്മയൊറ്റയാളണ്.
ശ്രുതിയുടെ ദേഷ്യം മുഴുവനും ഗിരിജയോട് ആയിരുന്നു.
നമ്മള് ഈ സാധങ്ങളൊക്കെ മേടിച്ചു പോയല്ലോ, ഇനിയിതൊക്കെ എന്ത് ചെയ്യും..
അതൊന്നും സാരമില്ല കിച്ചേട്ടാ, എന്തായാലും നമ്മള് പുതിയ വീട് വച്ചു മാറേണ്ടതല്ലെ. അപ്പൊ ആ സമയത്തു ഉപയോഗിക്കാം. പാത്രങ്ങളൊക്കെ കവറിൽ തന്നേയിരിക്കട്ടെ.പിന്നെ മേശയും കസേരയും.. അത് വീട്ടിലേക്ക് ഇടാം.. ഇഷ്ട്ടം പോലെ സ്പേയ്സ്ണ്ടല്ലോ..
എല്ലാത്തിനും ഓരോ സൊല്യൂഷൻ പറഞ്ഞു കൊടുത്തു കൊണ്ട് ശ്രുതി അവനോട് ചേർന്ന് കിടന്നു…
അവളെ വലം കൈകൊണ്ട് പൊതിഞ്ഞു നെഞ്ചോട് ചേർത്തു അവനൊന്നു പുണർന്നു. എന്നിട്ട് അവളുടെ നെറ്റിത്തടത്തിൽ മുത്തം കൊടുത്തു.
***
യദുവേട്ട
മീനാക്ഷി വിളിച്ചതും യദു മുഖം ഉയർത്തിയൊന്നു നോക്കി.
ഡിവോഴ്സ് തരാം, പക്ഷ എനിയ്ക്കൊരു കണ്ടിഷനുണ്ട്, അത് സമ്മതിച്ചാൽ എത്രയും പെട്ടന്ന് ഞാൻ ഇവിടുന്നു പോയിക്കൊള്ളം..
എന്താടി നിന്റെ പുതിയ തന്ത്രം.ഇനിയും എനിക്കിട്ട് ഒണ്ടാക്കാനാണോ നിന്റെ പ്ലാന്..
കാലത്തെ ഓഫീസിൽ പോകാൻ യദു ഇറങ്ങിയപ്പോൾ ആയിരുന്നു മീനാക്ഷി മുന്നോട്ട് വന്നതും ഇങ്ങനെ സംസാരിച്ചതും.
ഹമ്… എന്താണ് കാര്യo, ഒന്ന് കേൾക്കട്ടെ, എന്നിട്ടാവാം ബാക്കി.
യദു അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.
യദുവേട്ടൻ ഇങ്ങനെ കുടിച്ചു നശിയ്ക്കരുത്, എന്നോട് ഉള്ള വാശിയ്ക്ക് സ്വന്തം ജീവിതം കളയണ്ട, ഇനി കുടിച്ചിട്ട് വരുകയാണെൽ ഞാൻ ഒരിക്കലും ഏട്ടൻ പറയുന്നത് അനുസരിക്കില്ല. ഇവിടെത്തന്നെ നിൽക്കും.. എങ്ങോട്ടും പോകില്ല ഉറപ്പ്…
അവനെ നോക്കി ദൃഢമായി തന്നെയാണ് അവളതു പറഞ്ഞത്…….തുടരും………