Novel

ശിശിരം: ഭാഗം 79

രചന: മിത്ര വിന്ദ

കാലത്തെ പാല് കാച്ചൽ ചടങ്ങ് ഒക്കെ നടത്തി വാടകവീട്ടിൽ താമസിക്കുവാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു കിച്ചനും ശ്രുതിയു.  എന്നാൽ യദുവിന്റെ അവസ്ഥ തലേ ദിവസം കണ്ടപ്പോൾ മുതൽ അവൻ ആകെ സങ്കടത്തിലായി.  ഇക്കാര്യം ശ്രുതിയോട് പങ്കുവച്ചപ്പോൾ നമ്മൾക്ക് തിരിച്ചു വീട്ടിലേക്ക് മടങ്ങാം എന്നായിരുന്നു അവളും പറഞ്ഞത്.
അവളുടെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതേ അഭിപ്രായം തന്നേയാണ്.
അങ്ങനെ പിറ്റേ ദിവസം ഇരുവരും കൂടി വീട്ടിലേക്ക് തിരികെ പോകാം എന്നുള്ള ഒരു തീരുമാനം എടുത്തു. പക്ഷെ അവിടെ ചെല്ലുമ്പോൾ ഉണ്ടാവുന്ന മീനാക്ഷിയുടെ പെരുമാറ്റം.. അതെങ്ങനെയാണെന്ന് ഓർത്തപ്പോൾ ശ്രുതി ക്ക് ചെറിയ ഭയം ഇല്ലാതില്ല.
മീനാക്ഷി ജോലിക്ക് പോയ്‌ക്കാണും, എന്നാലും വീടിന്റെ താക്കോൽ എവിടെയാണ് വെയ്ക്കുന്നെ എന്നുള്ളത് ഏറെക്കുറെ കിച്ചനും അറിയാം. അതുകൊണ്ട്  കാലത്തെ ബ്രേക്ക്‌ഫസ്റ്റ് ഒക്കെ കഴിഞ്ഞു രണ്ടാളും കൂടി മേടയിൽ വീട്ടിലേയ്ക്ക് തിരിച്ചു പോന്നു.

കിച്ചൻ വണ്ടി കൊണ്ട് വന്നു നിറുത്തിയതും മീനാക്ഷി ഉമ്മറത്തേയ്ക്ക് ഓടിയിറങ്ങി വന്നു.

മീനാക്ഷി ഇവിടെയുണ്ടല്ലോ കിച്ചേട്ടാ….തന്റെ സീറ്റ് ബെൽറ്റ് ഊരി മാറ്റിക്കൊണ്ട് ശ്രുതി പറയുകയാണ്

ഹമ്…. ലീവ് ആയിരിക്കും താൻ വാ, എന്തായാലും ഒന്ന് ചെന്നു നോക്കാം. എന്തും നേരിടാൻ തയ്യാറായി വന്നവളല്ലെ നീയ്.

അവളോട് പാതി കളിയായും കാര്യമായും പറഞ്ഞു കൊണ്ട് കിച്ചനും ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.
അവരെ നോക്കി മീനാക്ഷി ഹൃദ്യമായി ഒന്ന് പുഞ്ചിരി തൂകി.

ഇന്ന് ഇല്ലാരുന്നോ മീനാക്ഷിയ്ക്ക്?
ചെരുപ്പ് ഊരി വെളിയിൽ ഇട്ടുകൊണ്ട് കിച്ചൻ ഉമ്മറത്തേക്ക് കയറി.പിന്നാലെ ശ്രുതിയും.

പോസ്റ്റ്‌ ഓഫീസിലെ എന്റെ ജോലി കഴിഞ്ഞു, ഇനി വേറെന്തെലും നോക്കാനാണ്.. അവൾ മറുപടിയും കൊടുത്തു.

ഹമ്…… യദു കാലത്തെ പോയോ..

പോയ്‌… ഇരിയ്ക്ക് ശ്രുതി, ഞാൻ ചായ എടുക്കാം.
അവരുടെ മറുപടി കാക്കാതെ മീനാക്ഷി അകത്തേക്ക് കേറിപ്പോയി.

ഏട്ടാ… എന്തൊക്കെയോ മാറ്റം ഉണ്ടല്ലേ..പണ്ടത്തെ ആളല്ലന്ന് തോന്നുന്നു
അവൾ ശബ്ദം താഴ്ത്തിയതും കിച്ചനും അത് ശരി വെച്ചു.

എന്ന് കരുതി
അധികം അടുക്കേണ്ട കേട്ടോ, എപ്പോ വേണേലും പൊട്ടിത്തെറിയ്ക്കാവുന്ന ഒരു അഗ്നിപർവതം കണക്കെയാണ്.

അവൻ പറഞ്ഞപ്പോൾ ശ്രുതി ഒരു ചിരിയോടെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയ്‌.

അമ്മ പ്രിയേച്ചിടെ വീട്ടിൽ പോയല്ലേ.

മീനാക്ഷിയുടെ അടുത്തേക്ക് ചെന്നു കൊണ്ട് ശ്രുതി ചോദിച്ചു.

മ്മ്… പോയ്‌ രണ്ട് മൂന്നു ദിവസം കഴിഞ്ഞു,,

ഹമ്…. അറിഞ്ഞു.

ശ്രുതിയിന്നു ലീവ് എടുത്തൊ, അതോ..

ഹമ്.. ലീവ് എടുത്തു. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പാല് കാച്ചൽ ചടങ്ങ് ആയിരുന്ന്.. അതുകൊണ്ട് ഇന്ന് പോകാഞ്ഞത്.

എന്തിനാ ശ്രുതി വാടകവീട്ടിലേക്ക് മാറുന്നെ, ഇവിടെ നിന്നാൽ പോരേ നമ്മുക്ക്.

പെട്ടെന്ന് ഉള്ള അവളുടെ പറച്ചില് കേട്ടതും ശ്രുതി അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.

കിച്ചേട്ടനോട് ഞാൻ പറയാം, ഇനി എങ്ങോട്ടും പോകണ്ടന്നേ.. ഇവിടെ നില്ക്കു,, പറഞ്ഞത് ഒന്നൂടെ ആവർത്തിച്ചു കൊണ്ട് മീനാക്ഷി കിച്ചന്റെ അടുത്തേക്ക് ചെന്നു.

കിച്ചേട്ടാ… ഈ വീട്ടിൽ താമസിച്ചാൽ പോരേ, വാടകവീട്ടിൽ നിന്നും നിങ്ങൾ രണ്ടാളും ഇങ്ങട് വരുന്നേ… അന്നേരത്തെ എന്റെ ഓരോരോ പൊട്ടവിചാരങ്ങൾ കാരണം സംഭവിച്ചു പോയതാ, ഏട്ടനും ശ്രുതിo എനിക്ക് മാപ്പ് തരണം.. അത് പറയുമ്പോൾ കരഞ്ഞു പോവാതിരിക്കാൻ മാക്സിമം ശ്രെമിച്ചുങ്കിലും മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..

കിച്ചനും ശ്രുതിയ്ക്കും അവളുടെ കരച്ചിൽ കണ്ടതും സങ്കടംവന്നു.

ആഹ് സാരമില്ല മീനാക്ഷി, എല്ലാരുടേം ഭാഗത്തു തെറ്റുണ്ട്, എനിക്കും അന്നേരം അല്പം എടുത്തുചാട്ടം കൂടിപ്പോയി. അതിന്റെയാ… ഇനി ഇതൊന്നും പറഞ്ഞു വിഷമിക്കണ്ട,പോട്ടെ.
ശ്രുതി വന്നിട്ട് മീനാക്ഷിയെ സമാധാനിപ്പിച്ചു.

യദു മദ്യപാനം തുടങ്ങിയല്ലേ മീനാക്ഷി, ഇന്നലെ കവലയിൽ വച്ചു കണ്ടിരുന്നു, എന്നോട് സംസാരിച്ചപ്പോൾ അവൻ ഇത്തിരി ഓവറായിരുന്ന്..

മ്മ്… കുടിച്ചിട്ടാ വരുന്നേ, എന്നുമതേ … ഈയിടെ ഒക്കെ നന്നായി കുടിയ്ക്കുന്നുണ്ട്
അവൾ വിതുമ്പി.

സാരമില്ല, അവനെ നേരെയാക്കാം,മീനാക്ഷി കണ്ണു തുടയ്ക്കന്നേ.
കിച്ചൻ പറഞ്ഞപ്പോൾ മീനാക്ഷി തന്റെ മുഖം അമർത്തി തുടച്ചു.

കിച്ചേട്ടാ…. നിങ്ങൾ രണ്ടാളും കൂടി ഇങ്ങോട്ട് വരില്ലേ,കിച്ചേട്ടൻ വന്നു കഴിഞ്ഞാൽ യദുവേട്ടന് മാറ്റം വരും.. ഉറപ്പാണ്, പ്ലീസ്… നിങ്ങൾ രണ്ടാളും വരില്ലേ… ശ്രുതി ഒന്ന് പറഞ്ഞു കൊടുക്കുമോ കിച്ചേട്ടനോട്. ഞാൻ  കാല് പിടിയ്ക്കാം. പറയുകയും അവള് ശ്രുതി ടെ കാലിൽ വീണു.
അത് കണ്ടുകൊണ്ടായിരുന്നു യദു ബൈക്കിൽ അവിടേക്ക് വന്നത്.

ശോ… മീനാക്ഷി, എന്തായീ കാട്ടുന്നെ,,,
അവൾ പെട്ടന്ന് തന്നേ മീനാക്ഷിയെ പിടിച്ചു എഴുന്നേൽപ്പിച്ചു..

അപ്പോളേക്കും യദു വണ്ടിയിൽ നിന്നും ഇറങ്ങി അവിടേക്ക് കയറി വന്നു.

ഹമ്… പുതിയ നാടകം ആണോടിഎന്തായാലും നിന്റെ , അഭിനയം തകർക്കുവാണല്ലോ.
അവൻ പുച്ഛിച്ചു പറഞ്ഞതും മീനാക്ഷി മുഖം കുനിച്ചു നിന്നു.

ഇതൊന്നും കണ്ടു
വിശ്വസിയ്ക്കരുത് ശ്രുതി…..ഇവൾക്ക് കാഞ്ഞ ബുദ്ധിയാ കെട്ടോ , വെറും ബുദ്ധിയല്ല, നല്ലൊന്നാന്തരം കുരുട്ടു ബുദ്ധിയാ… അത്കൊണ്ടല്ലേ സന്തോഷമായിട്ട് കഴിഞ്ഞ ഈ വീട് തകർന്നുടഞ്ഞുപോയത്..

നിലയ്ക്കാത്ത കാലടികളോടെ അവൻ കിച്ചന്റെ മുന്നിൽ വന്നു നിന്നു..

ഏട്ടൻ എപ്പോ വന്നു…?

ഞാൻ വന്നിട്ട് കുറച്ചു നേരമായി, നീ ഇതെന്ത് ഭാവിച്ചാണ് യദു, ഇങ്ങനെ കുടിച്ചു നശിക്കാൻ എന്താണ് ഉണ്ടായത്.
കിച്ചൻ വിഷമത്തോടെ അനിയനെ നോക്കി

ഇവള് ഈ വീട്ടിൽന്ന് പോയാൽ മാത്രം ഞാനിനി രക്ഷപെടുവൊള്ളൂ. ഡിവോഴ്സ് ചെയ്യാൻ സമ്മതിച്ചു, പക്ഷെ എത്രയും പെട്ടന്ന് അതൊന്നു നടത്തിത്തരാൻ ഏട്ടനെന്നേ സഹായിക്കുമോ. അന്ന് ഞാനീ കുടി നിറുത്തും.

യദു പറയുന്ന കേട്ട് കൊണ്ട് കിച്ചനും ശ്രുതിയും അവരുടെ അരികിൽ നിന്ന മീനാക്ഷിയെ നോക്കി.

ദയനീയമായി അവരെയൊന്നു നോക്കി വിഷാദം കലർന്ന ഒരു ചിരി ചിരിച്ചു അവളപ്പോൾ……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button