Novel

ശിശിരം: ഭാഗം 81

രചന: മിത്ര വിന്ദ

മീനാക്ഷിയെ കണ്ടതും അമ്മുന്റെ മുഖം പെട്ടന്ന് മാറിയത് നകുലൻ ശ്രദ്ധിച്ചു.
അമ്മു തൂണിൽ മുറുക്കി പിടിച്ചു നിൽക്കുകയാണ്.

നകുലേട്ടന്റെ കൈയ്ക്ക് എന്ത് പറ്റിതാണ്.
മീനാക്ഷി ആദ്യം ചോദിച്ചത് അതായിരുന്നു.ഉമ്മറത്തേക്ക് കയറിക്കൊണ്ട് അവൾ അവരെ ഇരുവരെയും മാറി മാറി നോക്കി.

മറുപടിയായി നകുലൻ ചെറിയൊരു വിവരണവും കൊടുത്തു.

നിങ്ങൾ രണ്ടാളും ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടു, അതാ വന്നത്.

ഹമ്… ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കിയിടാൻ വേണ്ടി വന്നതാണ്.. കുറച്ചു ദിവസം ആയില്ലേ എല്ലാം അടഞ്ഞു കിടക്കാൻ തുടങ്ങിട്ട്.
അതും പറഞ്ഞത് നകുലൻ ആയിരുന്നു.

മ്മ്….. വല്യമ്മയ്ക്ക് സുഖമല്ലേ നകുലേട്ടാ..

ഹമ്…. അതേ. യദു ജോലിയ്ക്ക് പോയോ?

ഇല്ല്യാ.. ഇന്ന് ലീവാണ്. വേറെ കുറച്ചു അവശ്യങ്ങൾ..

മ്മ്…. മീനാക്ഷിയ്ക്ക് ഇന്ന് പോകണ്ടാരുന്നോ..

എന്റെയവിടുത്തെ ജോലി കഴിഞ്ഞു, ഇനി വേറെ നോക്കണം.

നകുലൻ ചോദിക്കുന്നതിനൊക്കെ അവൾ മറുപടി കൊടുത്തു. പക്ഷെ അമ്മു ഒന്നും ചോദിക്കാതെ നിശബ്ദയായി നിന്നു.

എനിക്ക് അമ്മുനോട് ഒരു കാര്യം പറയാനുണ്ട്… ഒന്ന് വരുമോ.

മീനാക്ഷി അമ്മുനോട് ചോദിച്ചു. പക്ഷെ അമ്മു അനങ്ങാതെ നിന്നു.

വരൂ അമ്മു… ഞാൻ പെട്ടന്ന് പോയ്കോളാം..
വീണ്ടും അവൾ യാചിച്ചു.

പക്ഷെ അമ്മു ചെന്നില്ല.

നകുലേട്ടന് എന്ത് പറ്റിയെന്ന് അറിയാൻ കൂടി വന്നതാ, പോട്ടെ…
അവൾ വരില്ലെന്ന് മനസിലായതും
അമ്മുന്റെ കൈത്തണ്ടയിൽ ഒന്ന് തലോടിയ ശേഷം മീനാക്ഷി പുറത്തേക്ക് ഇറങ്ങി.

മാപ്പ് പറയാനുള്ള അർഹതയില്ലാന്ന് അറിയാം.. എന്നാലും ഞാൻ കാരണം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല….ഒരിയ്ക്കലും എന്റെ ജീവിതത്തിൽ നിന്നും മാഞ്ഞുപോകാത്ത വലിയൊരു തീഗോളമായിപ്പോയത്. ഓർക്കും തോറും ഉരുകിയുരുകി തീരുവാണ്…

പറഞ്ഞു കൊണ്ട് മീനാക്ഷി അവിടെനിന്നുമിറങ്ങിപ്പോയപ്പോൾ അമ്മുന്റെ മിഴികൾ നിറഞ്ഞു തൂവി.

അമ്മു……
നകുലൻ വിളിച്ചതും അവള് കരഞ്ഞു കലങ്ങിയ മിഴികളോട് നകുലന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

നീ വന്നേ പറയട്ടെ…
നകുലൻ അവളുടെ തോളിൽ പിടിച്ചു.
പോയേക്കാം നകുലേട്ടാ..നേരം ഒരുപാടായില്ലേ.
കണ്ണീർ തുടച്ചു കൊണ്ട് അമ്മു വീട് പൂട്ടിയാനായി തിരിഞ്ഞു  പോയ്‌.

വരമ്പത്തുകൂടെ വേഗം നടന്നു വന്നിട്ട് പോക്കറ്റ് റോഡിലേക്ക് കയറിയ മീനാക്ഷി ഞെട്ടിപ്പോയി. കൃത്യം യദുവിന്റെ മുന്നിലേക്ക്…
അവളെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു.

കിച്ചനും ശ്രുതിയും പോയ ശേഷം എവിടേക്കോ ഇറങ്ങിയത് ആയിരുന്നു യദു. ആ തക്കം നോക്കി മീനാക്ഷി ഇറങ്ങിവന്നത്.
യദു ബൈക്ക് കൊണ്ട് വന്നു മുറ്റത്തു ഒതുക്കി നിറുത്തിയിട്ട്, മീനാക്ഷി വരുന്നത് നോക്കി നിന്നു.

പാവം മീനാക്ഷി, അവനെ കണ്ടതും അവൾക്ക് കാലുകൾ കൂട്ടിയിടിച്ചു. നെഞ്ചിന്റെ മിടിപ്പ് കൂടും തോറും താനിന്ന് മരിച്ചു പോകുമെന്ന്വരെ അവളോർത്തു.

ചെരിപ്പ് ഊരിയിട്ടിട്ടു അകത്തേക്ക് കയറാൻ തുടങ്ങിയ മീനാക്ഷിയുടെ വലം കൈയിൽ യദു പിടിത്തമിട്ടു.

വേദന കൊണ്ടവളുടെ കണ്ണു മിഴിഞ്ഞു പോയ നിമിഷമായിരുന്നത്.

യദുവേട്ടാ…. പ്ലീസ്..എനിക്ക് വേദനിയ്ക്കുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.

ആരോട് ചോദിച്ചിട്ടാടി നീ അവിടേക്ക് പോയതു…?
ചോദിക്കുകയും അവളുടെ കരണത്ത് അവന്റെ കൈ പതിഞ്ഞു.

അമ്മുനെ കണ്ടു മാപ്പ് പറയാൻ പോയതാണോ, കുറച്ചു മുന്നേ ശ്രുതിടെ കാലിൽ വീണു, ഇനി അടുത്തയാളല്ലെടി… നീ കാരണം എത്ര പേരുടെ കണ്ണീര് വീണെന്ന് അറിയുമോടി പുല്ലേ..എന്നിട്ട് മാപ്പ് പറയാൻ നടക്കുന്നു…

വീണ്ടും വീണ്ടും യദു അവളെ ആഞ്ഞടിച്ചു. ഒടുവിൽ മീനാക്ഷി ഊർന്നു നിലത്തേക്ക് ഇരുന്നു .
യദുവിന്റെ കാലിൽ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..

ഇനിയെന്നെ ഒന്നും ചെയ്യല്ലേ യദുവേട്ട, ഞാൻ പോയ്കോളാം… ഉറപ്പ് ആയിട്ടും പോയ്കോളാം… ഇന്നൊരു രാത്രി കൂടി നിൽക്കുവൊള്ളൂ….. സത്യം… എന്റെയമ്മ സത്യം.
കരഞ്ഞു കൊണ്ടവൾ അവന്റെ കാലിൽ പിടിച്ചു ഉറക്കെ പറഞ്ഞു.

അഭിനയം മതിയാക്കി എഴുന്നേറ്റു പോടീ….. നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാ…..

തന്റെ കാല് വലിച്ചു കുടഞ്ഞുകൊണ്ട് അവൻ മുകളിലേക്ക് കേറിപ്പോയി..

***
അമ്മുവും നകുലനും എത്തിയപ്പോൾ ബിന്ദു കുളിയൊക്കെ കഴിഞ്ഞു വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

മുറ്റത്തിന്റെ കോണിൽ നിന്നും കുറച്ചു ചെമ്പരത്തി പൂക്കൾ പൊട്ടിച്ചു കൊണ്ട് വന്നിട്ട് വിളക്ക് വെയ്ക്കുന്ന തട്ടത്തിൽ വെയ്ക്കുകയാണ് അവര്.

എന്ത് പറ്റിടി മോളെ, നിന്റെ മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നെ, നീ കരഞ്ഞോ അമ്മുവേ…
അകത്തേക്ക് കയറി വന്ന
അമ്മുന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവർ ചോദിച്ചു..

ഹേയ്… കുഴപ്പമില്ലമ്മായി, ചെറിയ തല വേദന പോലെ.
അമ്മു മറുപടി പറയുന്നത് നകുലനും കേട്ടു

ഇതെന്താ എപ്പോളും തലവേദന, ഇന്നലേം പറഞ്ഞുല്ലോ നീയ്.

പൊടിയൊക്കെ അടിച്ചപ്പോൾ കുറെ തുമ്മി, അതിന്റെയാമ്മേ.. അല്ലാണ്ട് വേറെ പ്രശ്നമൊന്നുമില്ലന്നെ.
നകുലൻ അമ്മയോടായി പറഞ്ഞു..

അമ്മു… പോയൊന്നു കുളിച്ചു വാ മോളെ, ക്ഷീണം ഒക്കെ പോകും. ഞാൻ ചായ എടുത്തു വെയ്ക്കാം കേട്ടോ..

ചായയൊന്നും വേണ്ടമ്മായി.. ഇത്തിരി എണ്ണ വെച്ചൊന്നു കുളിക്കട്ടെ.

അമ്മു മുറിയിലേക്ക് പോയപ്പോൾ ബിന്ദു വന്നിട്ട് മകന്റെ കൈയിൽ പിടിച്ചു.

എന്നാടാ മോനേ, അവളു കരഞ്ഞോടാ… ശോ, ആരെയെങ്കിലും നിറുത്തി എല്ലാമൊന്നു അടിച്ചു വാരിച്ചാൽ മതിയാരുന്നു. ഇതിപ്പോ അമ്മുനവിടെ ചെല്ലുമ്പോൾ സതിയെ ഓർമ വരും. അതാണിത്ര സങ്കടം..

അവള് പോകുന്നത് നോക്കി ബിന്ദു താടിയ്ക്ക് കയ്യും കൊടുത്തു നിന്നു.

മീനാക്ഷി വന്ന വിവരമൊന്നും അവൻ അമ്മയോട് പറയാനും മുതിർന്നില്ല.
അവളുടെ പിന്നാലെ നകുലനും റൂമിലേക്ക് ചെന്നു.നോക്കിയപ്പോൾ കണ്ടു വിഷമത്തോടെയിരിയ്ക്കുന്ന അമ്മുനെ.

അപ്പച്ചിയ്ക്ക് ക്രിട്ടിക്കൽ സ്റ്റേജ് ആയിരുന്നമ്മു. അത് എനിക്കും യദുവിനുമൊക്കെ അറിയാം.. നല്ല വ്യക്തമായിട്ട് തന്നേ..കാരണം ഡോക്ടർസ് പറഞ്ഞതാണു.പിന്നെ അറിഞ്ഞോ അറിയാതെയോ മീനാക്ഷി ഇതിലൊരു ഘടകമായിമാറി. അങ്ങനെ കരുതിയാൽ മതി.

കുറെയേറെ നേരമിരുന്നു നകുലൻ അമ്മുനെ അശ്വസിപ്പിച്ചു.

എല്ലാം കേട്ട് തലയാട്ടികൊണ്ട് അമ്മു ഇരുന്നു.

നീ വന്നേ.. വന്നു കുളിയ്ക്കാൻ നോക്ക്. നിന്നെ കണ്ടില്ലെങ്കിൽ അമ്മയിപ്പോ കേറി വരുന്നേ

ഹമ്….
അവൾ എഴുന്നേറ്റു. എന്നിട്ട് മാറിയുടുക്കുവാനുള്ള തുണിയും എടുത്തു വാഷ് റൂമിലേക്ക് പോയ്‌.

എടി…. ഒരു മിനുട്ട്.
പെട്ടന്ന് എന്തോ ഓർത്തപോലെ നകുലൻ അവളുടെ അടുത്തേക്ക് ചെന്നു.

ഇനിയിപ്പോ കുളിക്കാനായി എന്നേ ഹെല്പ് ചെയ്യാനൊന്നും നീ നിൽക്കേണ്ടന്നേ. നമ്മൾക്ക് ഒരുമിച്ചു കുളിച്ചാൽ പോരേ.

കുറുമ്പോടെ അവൻ നോക്കി കണ്ണിറുക്കിയപ്പോൾ അമ്മു ചുണ്ട് കൂർപ്പിച്ചുകൊണ്ട് വാതിലടച്ചു കുറ്റിയിട്ടു…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button