Novel

ശിശിരം: ഭാഗം 84

രചന: മിത്ര വിന്ദ

അമ്മേ… ഇങ്ങനെ കണ്ണു നനച്ചു നിൽക്കല്ലേ പ്ലീസ്…
നകുലന്റെ പറച്ചില് കേട്ട് അനങ്ങാതെ നിൽക്കുയാണ് അപ്പോളും ബിന്ദു

ഇത്‌ കുറച്ചു കഷ്ടമാണ് കേട്ടോ, എനിക്ക് എന്റെ ഓഫീസിൽ പോയില്ലെങ്കിൽ ശരിയാവില്ല, അതുകൊണ്ടല്ലേ…

വീട്ടിൽ ആളുകളൊക്കെ ഉള്ളത് എന്നും ഒരു സന്തോഷമാടാ മോനേ, ഇതിപ്പോ വീണ്ടും ഞാൻ ഒറ്റയ്ക്കായില്ലേ,.ശ്രീജയോട് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞെയൊള്ളു, നിയുള്ളത് കൊണ്ട് വീട്ടിൽ ആളനക്കം ഉണ്ടെന്ന്.

ആഹ്, വിഷു വരുവല്ലേ,ഞങ്ങള് നേരത്തെ വരാ അമ്മേ, ഇനി അധികമില്ലല്ലോ,,എന്നിട്ട് നമ്മൾക്ക് മൂന്നുപേർക്കും കൂടി ഗുരുവായൂരൊന്നു പോണം, കുറേ ആയി ആഗ്രഹിക്കാൻ തുടങ്ങിട്ട്.

അപ്പോളൊക്കെ നല്ല തിരക്ക് അല്ലേടാ മോനേ, നമ്മൾക്ക് ഇട ദിവസം നോക്കി പോകാം..

അതൊന്നും കുഴപ്പമില്ലന്നേ, വൈകുന്നേരം നാലു മണിക്ക് നട തുറക്കുമ്പോൾ ചെല്ലം, പെട്ടന്ന് തൊഴുതു ഇറങ്ങാം, യാതൊരു ബുദ്ധിമുട്ടും വരില്ലെന്ന്.

അതെയോ.. ആരാടാ മോനേ പറഞ്ഞത്?

“കഴിഞ്ഞ ദിവസം എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഒരു മാഡം പോയിട്ടുണ്ടാരുന്ന്.അവര് 3മണി അയപ്പോൾ ചെന്ന് ക്യുവിൽ കേറി, 5മണിക്ക് മുന്നേ തൊഴുത് കഴിഞ്ഞു
അമ്മേടെ കവിളിൽ മുത്തം കൊടുത്തു കൊണ്ട് നകുലൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അമ്മു ബാഗൊക്കെ എടുത്തു റെഡി ആയിറങ്ങി വന്നു.

വണ്ടി വരാറായോടാ,,

ആഹ് എത്താറായി, നമ്മുടെ ദീപുനെയാ വിളിച്ചേ, അവനിപ്പോ വരും.

പറഞ്ഞുകൊണ്ട് നിന്നപ്പോൾ നകുലന്റെ കൂട്ടുകാരൻ ദീപു കാറും ആയിട്ട് എത്തി.

സമയം അപ്പോൾ 8മണി ആവുന്നേയൊള്ളു.

അമ്മുവും നകുലനും അമ്മയോട് യാത്ര പറഞ്ഞു എറണാകുളത്തേയ്ക്ക് തിരിച്ചു.
ഗേറ്റ് കടന്നു റോഡിലേക്ക് തിരിയവേ അമ്മുവൊന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ ബിന്ദു ഉമ്മറത്തേ തൂണിൽ ചുറ്റി പിടിച്ചു നിൽപ്പുണ്ടായിരുന്നു.

അമ്മുന്റെ സഹപാഠി ആയിരുന്നു ദീപു. അവന്റെ പെങ്ങളുടെ കല്യാണമാണ് അടുത്ത മാസം  അതായത് ഏപ്രിൽ 16നു. വിഷുനു അടുത്ത ദിവസം ആയതു കൊണ്ട് കല്യാണം കൂടിയിട്ടേ മടങ്ങാവൂ എന്നൊക്കെ അവൻ നകുലനോട് പറയുന്നുണ്ട്.

നകുലൻ സമ്മതിക്കുകയും ചെയ്തു.

അമ്മു ആണെങ്കിൽ പുറത്തെ കാഴ്ചകളൊക്കെ കണ്ട് കൊണ്ട് അങ്ങനെ ഇരുന്നു.

ഇടയ്ക്ക് നകുലൻ അവന്റെ കൈയെടുത്തു അവളുടെ വിരലുകളിൽ ൽ വിരൽ കോർത്തു വലിച്ചു.

അമ്മു ഞെട്ടി മുഖം തിരിച്ചു നോക്കിയപ്പോൾ അവനൊന്നു കണ്ണിറുക്കി കാണിച്ചു.

ഏട്ടൻ പറഞ്ഞ ആന്റിടേ അടുത്തേയ്ക്ക് ആണോ പോകുന്നെ.
പെട്ടന്ന് ഓർത്തപോലെയവൾ ചോദിച്ചു.

ആന്റി അവിടെയില്ലന്നു, അവരുടെ ഒരു കസിന്റെ വീട്ടിൽ പോയ്‌. ഞാൻ വിളിച്ചു നോക്കിയതാ, ആഹ് ഇനി വരട്ടെ, എന്നിട്ട് വേറൊരു ദിവസം പോകാം,.
നകുലൻ പറഞ്ഞപ്പോൾ അമ്മു തല കുലുക്കി.

****

നീയിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ, യദു ഇല്ലാണ്ട് ഒറ്റയ്ക്ക്, അതും ഈ കൊച്ചു വെളുപ്പാൻ കാലത്തെ.

മീനാക്ഷിയുടെ അമ്മ ലതിക അവളെ കണക്കിന് ശകാരിയ്ക്കുകയാണ്.

ഈ വീട്ടിലേക്ക് വരാൻ എനിക്ക് എന്തിനാണ് നേരോം കാലോം കൂട്ടുമൊക്കെ.
ഇഷ്ടം ഉള്ളപ്പോൾ ഞാൻ വരും, ഇതെന്റെ കൂടെ വീടല്ലേയമ്മേ.. അതിനു ഇത്രമാത്രം കുറ്റം പറയേണ്ട കാര്യമുണ്ടോ
അവൾക്കും വിട്ടു കൊടുക്കാൻ ഭാവം ഇല്ലാരുന്നു

അങ്ങനെയല്ല മീനാക്ഷി, നിന്നെ കല്യാണം കഴിപ്പിച്ചു മറ്റൊരു കുടുംബത്തിൽ അയച്ചതാ, രണ്ട് മൂന്നു മാസം പോലുമായില്ല. അതിനു മുന്നേ നീയിങ്ങോട്ട് പോരുകഎന്നൊക്കെ വെച്ചാല്. അതും ഒറ്റയ്ക്ക്. ആകെ നാണക്കേട് ആയി, കൂട്ടക്കാര് തന്നേ കുറ്റം കണ്ടുപിടിക്കാൻ നോക്കിയിരിക്കുവാ, അപ്പോളാ നിന്റെയീ തനിച്ചുള്ള വരവ്.

അമ്മേ, എനിക്ക്  വല്ലാണ്ട് വിശക്കുന്നുണ്ട്, എന്തെലും കഴിക്കാനെടുക്ക്, അതിനു പകരം ഇങ്ങനെ ഓരോ കൊനഷ്ട്ട് വർത്താനം പറഞ്ഞോണ്ട് നിൽക്കാതെ.പ്ലീസ്.

മീനാക്ഷി അവരെ മറികടന്നു അകത്തേക്ക് കയറി.

അച്ഛനില്ലേ ഇവിടെ?
അവൾ വലത് വശത്തെ മുറിയിലേയ്ക്ക് ഒന്നെത്തി നോക്കി..
ഇല്ല, അമ്പലത്തിൽ പോയ്‌, കൂടെ വൈഷ്ണവിയും.നീ കൈ കഴുകി വാ, ദോശ തരാം.

അമ്മ പറഞ്ഞതും മീനാക്ഷി പൈപ്പിന്റെ അടുത്തേക്ക് പോയ്‌. കൈ കഴുകി, ഒപ്പം മുഖവും.അപ്പോളേക്കും കണ്ണൊക്കെ നിറഞ്ഞു തൂവിയിരിക്കുന്നു.
ഒരു പ്രകാരത്തിൽ അവൾ ഉള്ളിലെ സങ്കടം അടക്കി പിടിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നു.

അമ്മേ….

ദ വരുന്നു, എടുക്കുവാ..

എനിക്കിപ്പോ വേണ്ട.. അച്ഛനും കുഞ്ഞിയും കൂടെ വരട്ടെ..
പെട്ടന്ന് അവൾ പറഞ്ഞു.

അതൊന്നും നീ നോക്കണ്ട, വന്നു കഴിയ്ക്ക് പെണ്ണേ.
അവർ കുറെ നിർബന്ധിച്ചു, പക്ഷെ മീനാക്ഷി കഴിച്ചില്ല, അവര് വരട്ടെ, എത്ര ദിവസമായി എല്ലാരുടെ കഴിച്ചിട്ട്.

മീനാക്ഷി പിന്നെയും അങ്ങനെ പറഞ്ഞു.

എന്നാൽ പിന്നേ നിന്റെയിഷ്ടം. ആഹ് പിന്നേയ് എനിക്ക് ഷുഗർ ഒന്നു നോക്കാൻ പോണം മോളെ,നാലഞ്ച് മാസം ആയി നോക്കീട്ട്, കഴിഞ്ഞ ദിവസം ഒക്കെ വല്ലാത്ത ക്ഷീണം ആയിരുന്നു

ഹമ്.. അമ്മ പോയിട്ട് വാ, ഓട്ടോ വിളിച്ചാരുന്നോ

ഹമ്… വിളിച്ചു, ആ ചെക്കൻ വരാറായത് ആണേ.

എങ്കിൽ അമ്മ പോയ്‌ സാരീ ഉടുത്തോ, ഞാൻ ഇത്തിരി നേരം കിടക്കട്ടെ. ബസിൽ വന്ന കൊണ്ട് ആണോന്ന് അറിയില്ല ചെറിയ തലവേദന പോലെ….
മീനാക്ഷി തന്റെ മുറിയിൽ കയറി വാതില് ചാരി,,

പത്തു മിനിറ്റിനുള്ളിൽ ഒരു ഓട്ടോറിക്ഷ മുറ്റത്തുവന്നു നിൽക്കുന്ന ശബ്ദം കേട്ട് കൊണ്ട് അവൾ ജനാലയിലൂടെ നോക്കി.

മോളെ… അമ്മ പോയിട്ട് വരാം, ഈ വാതിൽ അടച്ചേക്കു…

ആഹ് ശരിയമ്മേ.അടച്ചോളാം,പൊയ്ക്കോളൂ
അവൾ വിളിച്ചു പറഞ്ഞു .എന്നിട്ട്
ബാഗിലിരുന്ന തന്റെ ഫോണ് എടുത്തു നോക്കി..സ്വിച്ച്
ഓൺ ചെയ്യാൻ മനസ് അനുവദിച്ചില്ല. യദുവേട്ടൻ എന്തായലും തന്നെയിനി വിളിക്കില്ല, ഉറപ്പാണ്,, പിന്നെന്തിനാ, വെറുതെ,,,
അവൾ തന്റെ കിടക്കയിലേയ്ക്ക് വീണു. ഒരു പൊട്ടിക്കരച്ചിലോടേ…

യദുവിനെയോർക്കും തോറും സങ്കടം വന്നു നെഞ്ചു പൊട്ടി.

ആ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പോണംന്ന് പറഞ്ഞു, ഒന്നല്ല, ഒരായിരം തവണ. എന്തിനാ ഇനിയും കടിച്ചു തൂങ്ങി നിൽക്കുന്നെ, താൻ ഇല്ലെങ്കിൽ
ആൾക്ക് സ്വസ്ഥതത കിട്ടട്ടെ.തന്നേ കാണുന്നത് പോലും അറപ്പ് ആയിരുന്നു, വെറുപ്പ് ആയിരുന്നു. അതുകൊണ്ടല്ലേ പൊയ്ക്കോളാൻ പറഞ്ഞത്.

മീനാക്ഷി ഹൃദയം നുറുങ്ങുന്ന വേദനയിലും ഉറക്കെ പൊട്ടിക്കരഞ്ഞു.

അത്രയും നേരം അടക്കി പിടിച്ചു കഴിഞ്ഞു, അമ്മയ്ക്ക് സംശയം ഉണ്ട്, അതാണ് ഈ തരത്തിൽ ഓരോന്നു ചോദിച്ചത് പോലും. ഇനി അച്ഛനും കൂടി വന്നാൽ പിന്നേ പറയണ്ട..

ഈവീടിലും താനൊരു അധികപ്പറ്റായ് മാറിയല്ലോ…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button