Novel

ശിശിരം: ഭാഗം 86

രചന: മിത്ര വിന്ദ

തന്റെ ചൂണ്ടു വിരൽക്കൊണ്ട് നകുലൻ അവളുടെ താമരമൊട്ടിന്റെ നിറമുള്ള അധരത്തിൽ ഒന്ന് തൊട്ട് തലോടിയതും അമ്മുന്റെ ശരീരത്തിൽ ഒരു തരിപ്പ് ആയിരുന്നു..

പെട്ടെന്ന് അവൾ അവന്റെ ഇടം കൈയിൽ പിടിച്ചു.

അതേയ്… എത്ര ദിവസം ആയെന്നോ കുളിച്ചു വിളക്ക് കൊളുത്തിട്ട്, നകുലേട്ടൻ മാറിയ്‌ക്കെ അങ്ങട്,നേരം പോയ്‌.

അവനെ മാറ്റിയ ശേഷം അമ്മു പെട്ടന്ന് റൂമിലേക്ക് പോയ്‌.

അതേയ്.. ഇവിടെയൊരുത്തൻ കണ്ണിലെണ്ണ ഒഴിച്ച് ഇരിപ്പ് തുടങ്ങിട്ട് വർഷം എത്രയായെന്നോ, ഇതിങ്ങനെ പോയാൽപ്പിനെ ഞാൻ എന്തേലും അക്രമം കാണിയ്ക്കും കേട്ടോ പെണ്ണേ,, പറഞ്ഞില്ലേന്ന് വേണ്ട.

മാറി ഉടുക്കാനുള്ള തുണിയുമെടുത്തു വാഷ്റൂമിലേക്ക് ഓടുമ്പോൾ അവൻ പറയുന്ന കേട്ടു അമ്മു ചിരിച്ചു.

വേഗം കുളി കഴിഞ്ഞു ഇറങ്ങി വന്നിട്ട് വിളക്ക് ഒക്കെയൊന്നു തുടച്ചു മിനുക്കി, ശേഷം കിണ്ടിയിൽ അല്പം വെള്ളം എടുത്തു വെച്ചു,കുറച്ചു പനിനീര് അവിടമാകെ കൈവെള്ളയിൽ എടുത്തൊന്നു കുടഞ്ഞു , ചന്ദനത്തിരി കൂടി എടുത്തു വെച്ചിട്ട്, വിളക്ക് കൊളുത്തി.

ഹമ്.,പറഞ്ഞത് ശരിയാണ്,ഈ പെണ്ണ് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വല്ലാത്തയൊരു മന സുഖം.

ശിവം ശിവ കരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ പ്രണേതാരം
പ്രണഥോസ്മി സധാ ശിവം

അമ്മു മന്ത്രം ജപിക്കുന്നത് കേട്ട്കൊണ്ട് നകുലൻ അവളുടെ അരികിലായി നിന്നു..

ആഹ് സാക്ഷാൽ മഹാദേവനുപോലും ഇത്രേം കാത്തിരിക്കേണ്ടി വന്നിട്ടില്ല… ബാക്കിയൊള്ളോന്റെ അവസ്ഥയെ.

ചപ്പാത്തിയ്ക്കു മാവ് കുഴച്ചുകൊണ്ടിരുന്ന അമ്മുന്റെ അടുത്ത് ഒരു കസേരയൊക്കെ ഇട്ടു ഇരിയ്ക്കുകയാണ് നകുലൻ.

എന്തൊക്കെയായാലും ശരി, പെണ്ണിനെ ഇന്ന് വീഴിയ്ക്കും. യാതൊരു മാറ്റവുമില്ല.. എം
അവൻ ആണെങ്കിൽ തീരുമാനിച്ചുറപ്പിച്ച മട്ടാണ്..

നകുലേട്ടന് കുളിയ്ക്കാൻ വെള്ളം വെയ്ക്കണോ, പെട്ടെന്ന് വിഷയം മാറ്റാൻ അമ്മു ചോദിച്ചു.

കുളിപ്പിച്ച് കിടത്താൻ നിനക്ക് ദൃതി ആയോ.
ഇക്കുറി അവനു ദേഷ്യം വന്നു.

എന്നാണോ ഞാൻ പറഞ്ഞേ.
അമ്മു സങ്കടത്തോടെ അവനെ നോക്കി.

അല്ലാതെ പിന്നേ, ഞാൻ ഇങ്ങനെ ഓരോ കാര്യം പറയുമ്പോൾ നീ ഉരുണ്ടു കളിക്കുവാഅല്ലെ അമ്മു.. നിനക്ക് എന്നോട് താല്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ മതി. അതിനു ഇങ്ങനെ വളച്ചു കെട്ടേണ്ട കാര്യമില്ല.. അത്രതന്നെ.

നകുലൻ എഴുന്നേറ്റ് കൊണ്ട് അമ്മുനെ ഗൗരവത്തിൽ നോക്കി.

നകുലേട്ടനോട്‌ എനിയ്ക്ക് താല്പര്യം ഇല്ലാരുന്നെങ്കിൽ ഇന്ന് ഈ വീട്ടിൽ ഇതുപോലെ നമ്മൾ രണ്ടും ഉണ്ടാവില്ലരുന്നു.

അതു നിന്റെ ഗതികേട് കൊണ്ട് പറ്റിപ്പോയി, എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്.

ലേശം കേറുവോടെ നകുലൻ എഴുന്നേറ്റ് ഹോളിലേക്ക് പോയ്‌.

ഇതെങ്കിലും ഏറ്റാൽ മതിയാരുന്നു. ഇങ്ങനെ ഒരു സാധനം.. ഇതിനെഎങ്ങനെ മെരുക്കിഎടുക്കുമോ..

സ്വയം തപിച്ചു കൊണ്ട് അവൻ വന്നു സെറ്റിയിൽ ഇരുന്നു…

ചപ്പാത്തിയും മുട്ടകറിയും എടുത്തു അമ്മു ടേബിളിൽ വെച്ചു

ഭക്ഷണം കഴിക്കാൻ വരൂ നകുലേട്ടാ..
അവൾ അവന്റെ അരികിലേക്ക് വന്നു.
നകുലൻ ആണെങ്കിൽ ഫോണിൽ നോക്കി കിടക്കാണ്.

അതേയ്… കഴിക്കാൻ വരുന്നില്ലേ, എനിക്ക് വിശക്കുന്നുണ്ട്.

അവൾ ഇത്തിരി ശബ്ദം ഉയർത്തി പറഞ്ഞു.

നീ കഴിച്ചോളൂ, ഞാൻ അല്പം കഴിഞ്ഞേയൊള്ളു.

കഷ്ടമുണ്ട് കെട്ടോ നകുലേട്ടാ,എഴുന്നേറ്റു വരുന്നുണ്ടോ മര്യാദയ്ക്ക്.

മര്യാദ കൂടിപോയതാണ് പ്രശ്നം.. നീ ചെല്ല്, ഞാൻ വന്നോളാം.

അവൻ അമ്മുനെ ശ്രദ്ധിക്കാതെകൊണ്ട് ഫോണിൽ നോക്കി വീണ്ടും ഇരുന്നു.

കുറച്ചു സമയംകൂടി നിന്നിട്ട് അമ്മു മുറിയിൽ നിന്ന് ഇറങ്ങിപ്പോയതും നകുലൻ ഫോൺ എടുത്തു ബെഡിലേക്ക് ഇട്ടു.
എന്നിട്ട് തലയൂയർത്തി ഒന്ന് നോക്കി.

അവൾ പോയെന്ന് കണ്ടതും ഊറിചിരിച്ചു..
ഇന്ന് ഇവിടെ ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെടും മോളെ… ഞാനാരാ മൊതല്ന്ന് നീ കണ്ടോ.

പതിയെ ഇടം കൈകുത്തി എഴുന്നേറ്റു.
നാശം പിടിക്കാൻ… ഏത് നേരത്താണോ ഈ കൈയ്….
പിറു പിറുത്തു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി ചെന്നപ്പോൾ അമ്മു അവിടെയൊന്നുമില്ല.
നേരെ അടുക്കളയിലേക്ക് ചെന്നു.

അമ്മു.

കരഞ്ഞു കൊണ്ട് നിൽക്കുന്ന അമ്മുനെ
നോക്കിയപ്പോൾ അവനു നെഞ്ചു നീറി.

എന്ത് പറ്റി, നീ എന്തിനാ കരയുന്നെ.
അവളുടെ താടി പിടിച്ചു മേലോട്ട് ഉയർത്തിയതും അവള് മുഖം ചെരിച്ചു കൊണ്ട് കണ്ണീർ തുടച്ചു മാറ്റി.

ടി… എന്നാന്ന്. എന്തിനാ കരയുന്നെ.

വീണ്ടും അവൻ ചോദിച്ചതും പെണ്ണ് അവന്റെ നെഞ്ചിലേക്ക് വീണു, ഇറുക്കി പുണർന്നു.

എനിയ്ക്ക് ഇഷ്ട്ടമാ, ഒരുപാട് ഒരുപാട് ഇഷ്ട്ടം… എന്റെ ജീവനല്ലേ… പിന്നെന്തിനാ എപ്പോളും ഇങ്ങനെയൊക്കെ പറയുന്നേ,, അമ്മു കരഞ്ഞു കൊണ്ട് പറയുമ്പോൾ സത്യത്തിൽ അവനും സങ്കടമായി.

പ്രണയിച്ചിട്ടൊന്നുമില്ല, ശരിയാണ്, പക്ഷെ… പക്ഷെ എനിക്കും എന്റെ ഉള്ളിലെവിടെയോ നകുലേട്ടനെ കാണുമ്പോളൊക്കെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു.

യദുവേട്ടനോടും കിച്ചേട്ടനോടുമൊക്കെ കൂടി നടക്കുമ്പോൾ അവരോടൊന്നുമില്ലാത്ത എന്തോ ഒരിത്…. അങ്ങനെ പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്… സത്യം ആയിട്ടു തോന്നിയിട്ടുണ്ട് നകുലേട്ട…

എന്റെ സതിയമ്മയാണെൽ…
അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ അവളുടെ വായ മൂടി.

മതി പറഞ്ഞത്, എനിക്ക് എന്റെ അമ്മുട്ടനെ വിശ്വാസം ആണ്, പിന്നെന്തിനാ ഇങ്ങനെയൊരു സത്യം ചെയ്യലു കൂടി..
അവളുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് നകുലൻ ചോദിച്ചു.

നകുലേട്ടന് കൈ വയ്യാത്തകൊണ്ടല്ലേ, അല്ലാതെ എനിയ്ക്ക് ഏട്ടനോട് താല്പര്യം ഇല്ലാഞ്ഞിട്ടൊന്നും അല്ല..

മുഖം കുനിച്ചുകൊണ്ട് അങ്ങനെ പറയുമ്പോൾ പെണ്ണാണെകിൽ തുടുത്ത ചാമ്പക്കാ പോലെയായി
അത് കേട്ടതും നകുലന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു

എന്റെ പെണ്ണേ, അതിനു ഉമ്മ തരുന്നത് കൈ കൊണ്ടാണോടി. ചുണ്ട് കൊണ്ടല്ലേ..

അവളുടെ അടുത്തേയ്ക്ക് അല്പം മുഖം കുനിച്ചു കൊണ്ട് അവനത് പറഞ്ഞപ്പോൾ അമ്മുആകെ തരളിതയായ് മാറി.

ചപ്പാത്തിയൊക്കെ ആറി തണുത്തു, നകുലേട്ടൻ കഴിക്കാൻ വന്നേ,എന്നിട്ട് ആവാം ബാക്കി.

അമ്മു അവ്നിൽ നിന്നും അകന്നു മാറിക്കൊണ്ട് പറഞ്ഞു എം

ആഹ് കഴിക്കാം, നോ പ്രോബ്ലം.. എന്നിട്ട് ബാക്കി ആവുല്ലോ അല്ലെ..

നകുലൻ ഒരു ഈണത്തിൽ അത് പറയുമ്പോൾ അമ്മു അവനെയൊന്നും കനപ്പിച്ചു നോക്കി.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ബിന്ദുന്റെ കാൾ വന്നു.

അമ്മു ആയിരുന്നു ആദ്യം എടുത്തു സംസാരിച്ചത്, അതിനു ശേഷം നകുലനും.

**

അമ്മയിവിടെ ഇങ്ങനെ നിൽക്കുന്നത് എത്ര നാളെന്നു വെച്ചാണ് കിച്ചേട്ടാ, ഞാൻ എത്ര പറഞ്ഞിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടക്കുന്നില്ല, എനിക്ക് സത്യം പറഞ്ഞാൽ നാണക്കേട് ആണ് കേട്ടോ,ഇവിടെഎല്ലാവരും ചോദിയ്ക്കാൻ തുടങ്ങിന്നേ. എന്തോ പ്രശ്നം ഉണ്ടെന്നും അതാണ്‌ ഇങ്ങനെ വന്നു നിൽക്കുന്നെന്നും ഇന്ന് അച്ഛൻ ഏട്ടനോട് പറഞ്ഞു.

പ്രിയയുടെ അടക്കി പിടിച്ച സംസാരം കേട്ട് കൊണ്ട് കിച്ചൻ ഉമ്മറത്ത് ഇരിക്കുകയാണ്.

കിച്ചേട്ടാ, ഞാനെന്താ ചെയ്യേണ്ടത്, ഏട്ടനും എന്തൊക്കെയോ സംശയം ഉണ്ട്. ആരോടേലും പറയാൻ പറ്റോ, നാണക്കേട് അല്ലെ…

ഹമ്… അത് അമ്മയല്ലേടി മനസ്സിലാക്കേണ്ടത്, അല്ലാണ്ട് ഞാനാണോ.

അമ്മേടെ സ്വഭാവം എനിയ്ക്കോട്ടും പിടിക്കുന്നില്ല, ഇവിടുത്തെ അമ്മേടെ കുറ്റം കണ്ടുപിടിച്ചു എന്നോട് പറയും, അതാണു ഇപ്പോളത്തെ ജോലി.

ആഹ്, ബെസ്റ്റ്, അപ്പൊ അധികം താമസിയാതെ നിന്റെ വീട്ടിലും രണ്ട് കഞ്ഞി ഉണ്ടാക്കിക്കാൻ ഉള്ള പണിയാ…
കിച്ചനൊന്നു ചിരിച്ചു.

ഏട്ടാ,സത്യം പറഞ്ഞാൽ എനിയ്ക്ക് ടെൻഷൻ ആയിട്ട് വയ്യാന്നെ. ഇതെന്തൊരു ഇടപാട് ആണ്, മനഃസമാദാനം ഇല്ലന്ന് പറഞ്ഞാൽ മതില്ലോ..

ആഹ് ഇതൊക്ക ആയിരുന്നു ഇവിടേം, ഞാനും യദുവും കുറേ അനുഭവിച്ചു, ഇനി നീയും കൂടിഒള്ളാരുന്നു, അതും പൂർത്തിയായി..

കിച്ചന്റെ ഫോൺ സംഭാഷണം കേട്ട്കൊണ്ട് ആയിരുന്നു യദു ഇറങ്ങി വന്നത്,

അവനെ കണ്ടതും കിച്ചൻ കൈകൊണ്ട് അടുത്തേയ്ക്ക് ചെല്ലൻ കാണിച്ചു.

അമ്മയെ കുറിച്ചു പ്രിയ പറയുന്നത് എല്ലാം അങ്ങനെ യദുവും കേട്ടു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button