ശിശിരം: ഭാഗം 87
രചന: മിത്ര വിന്ദ
കിച്ചന്റെ ഫോൺ സംഭാഷണം കേട്ട്കൊണ്ട് ആയിരുന്നു യദു ഇറങ്ങി വന്നത്,
അവനെ കണ്ടതും കിച്ചൻ കൈകൊണ്ട് അടുത്തേയ്ക്ക് ചെല്ലൻ കാണിച്ചു.
അമ്മയെ കുറിച്ചു പ്രിയ പറയുന്നത് എല്ലാം അങ്ങനെ യദുവും കേട്ടു.
കുറച്ച് സമയങ്ങൾ കൂടി പ്രിയയോട് സംസാരിച്ച ശേഷം കിച്ചൻ ഫോൺ കട്ട് ചെയ്തു.
അമ്മ അവിടെയും പ്രശ്നമാണല്ലേ, ഇതെന്തു ഭാവിച്ചാണോ അമ്മ ഇങ്ങനെ തുടങ്ങുന്നത്.
യദു കിച്ചന്റെ മുഖത്തേക്ക് നോക്കി.
പ്രിയയുടെ അച്ഛനും അമ്മയ്ക്കും ഒക്കെ എന്തോ സംശയമുണ്ടെന്ന്, അല്ലെങ്കിൽ അമ്മ ഇങ്ങനെ ഇത്ര ദിവസം അവിടെ പോയി നിൽക്കില്ലത്രെ.
ഹമ്….. സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയതല്ലേ, വരുമ്പോൾ വരട്ടെ. അല്ലാണ്ട് ഇങ്ങോട്ട് വിളിക്കാൻ നിന്നും ഞാനായിട്ട് പോകില്ല കിച്ചേട്ടാ..
അങ്ങനെ പറഞ്ഞ് ഒഴിയാനും മേലാത്ത ഒരു അവസ്ഥയാണല്ലോടാ, ആൺമക്കൾ രണ്ടുപേരുമുള്ളപ്പോൾ, അമ്മ ഇങ്ങനെ ഊരു ചുറ്റി അലയുക എന്നൊക്കെ പറഞ്ഞാൽ, നമ്മൾക്കും കൂടിയാണ് അതിന്റെ നാണക്കേട്..
നമ്മൾ എന്ത് ചെയ്തിട്ടാണ്, അമ്മയല്ലേ ഈ കുടുംബത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയത്. വേണ്ടതും വേണ്ടാത്തതും ഒക്കെ പറഞ്ഞു രണ്ടു മരുമക്കളെയും തമ്മിൽ തല്ലിച്ചു, ഇതിന്റെ വല്ല ആവശ്യവും അമ്മയ്ക്ക് ഉണ്ടായിരുന്നോ ഇവിടെ എന്തിന്റെ കുറവാണുള്ളത്, അമ്മയ്ക്ക് അഹങ്കാരം കൂടി പോയതിന്റെ പ്രശ്നമാണ് കിച്ചേട്ടാ.
ഹമ് കാര്യമൊക്കെ ശരിയാണ് യദു, പക്ഷേ ഇന്നിപ്പോ ഈ അവസ്ഥയിൽ, അമ്മ അവിടെ നിന്നാൽ, പിന്നെ പ്രിയയുടെ വീട്ടിൽ അതിനേക്കാൾ ഏറെ വഷളാകും കാര്യങ്ങൾ.. ഇതിൽ ഭേദം അമ്മയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുന്നതല്ലേ നല്ലത്.
സത്യം പറഞ്ഞാൽ എനിക്ക് അതിനോട് താല്പര്യം ഇല്ല. പിന്നെ കിച്ചേട്ടന്റെ ഇഷ്ടം പോലെ ചെയ്തോളൂ എന്നെ ഞാൻ പറയൂ.
ശ്രുതി വന്ന രണ്ട് ആളെയും അത്താഴം കഴിക്കുവാനായി വിളിച്ചപ്പോൾ ആയിരുന്നു, യദുവും കിച്ചനും സംസാരം നിർത്തിയത്.
മീനാക്ഷി പ്ലേറ്റുകളൊക്കെ എടുത്ത് മേശമേൽ നിരത്തി, എന്നിട്ട് ചോറും കറികളും ഒക്കെ എടുത്തു കൊണ്ടുവന്നു വെച്ചു.
പ്രിയ വിളിച്ച കാര്യങ്ങൾ, കിച്ചൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവതരിപ്പിച്ചു
എന്നാൽ ശ്രുതിയോ മീനാക്ഷിയോ മറുത്ത് ഒരക്ഷരം പോലും പറഞ്ഞതേയില്ല. അതിൽ നിന്നും വ്യക്തമായിരുന്നു ഗിരിജ അവിടേക്ക് വരുന്നത് അവർക്ക് രണ്ടാൾക്കും താല്പര്യമില്ലെന്നുള്ളത്, എന്നാൽ അങ്ങനെ പറ്റില്ലല്ലോ ഇത് അമ്മയുടെ വീടല്ലേ , അമ്മ ഇവിടെയല്ലാതെ പിന്നെ എവിടെയാണ് താമസിക്കുന്നത്, എന്തായാലും അമ്മയെ പോയി കൂട്ടിക്കൊണ്ടു വരണം എന്ന് കിച്ചൻ ഓർത്തു..
***
രാത്രിയിലെ അത്താഴം ഒക്കെ കഴിച്ചശേഷം, അടുക്കളയൊക്കെ ഒന്ന് ഒതുക്കി പെറുക്കി ക്ളീൻ ആക്കിയിട്ട്, അമ്മു റൂമിൽ എത്തിയപ്പോൾ, നകുലൻ ഫോണിലെ ഒരു റൊമാന്റിക് സോങ് ഒക്കെ വെച്ച് അങ്ങനെ കേട്ട് കിടക്കുകയാണ്
എന്റെ ദൈവമേ നകുലേട്ടൻ നല്ല മൂഡിലാണല്ലോ,,,
ഓർത്തുകൊണ്ട് അവൾ ബെഡ്ഷീറ്റ് ഒക്കെ ഒന്ന് കൊട്ടി വിരിച്ചു. വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന ശേഷം, നകുലന് കഴിക്കാനുള്ള ടാബ്ലറ്റ് ഒക്കെ എടുത്തു കൊടുത്തു..
എന്റെ പെയിൻ ഒക്കെ കുറഞ്ഞടി ഇനി ഈ ടാബ്ലറ്റിന്റെ ആവശ്യമൊന്നുമില്ല,.
കൃത്യമായിട്ട് മെഡിസിൻ എടുക്കണ്ടേ നകുലേട്ടാ, ഇത് കഴിക്ക്.
അമ്മു വീണ്ടും അവനെ നിർബന്ധിച്ച്. പക്ഷേ നകുലൻ അത് കഴിക്കാൻ കൂട്ടാക്കിയില്ല.
ഹമ്… പെയിൻ കില്ലർ കഴിക്കുമ്പോഴേ ഞാൻ ഉറങ്ങിപ്പോകുമല്ലോ എന്നോർത്താണോ ആവോ. അവന്റെ മനസ്സിൽ ഒരു കുഞ്ഞ് സംശയം മുള പൊട്ടി.
എങ്കിലും എല്ലാം ഉള്ളിൽ ഒതുക്കിക്കൊണ്ട് നകുലൻ അമ്മുവിന്റെ അരികിലായി കിടന്നു..
അയ്യോ ബാക്കി വന്ന കറിയെടുത്ത് ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നു പോയി. ഞാനിപ്പോ വരാം ഏട്ടാ, അമ്മു വേഗത്തിൽ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി.
എന്നിട്ട് കറിയൊക്കെ എടുത്തു വെച്ച ശേഷം അവൾ മടങ്ങിവന്നു നകുലിന്റെ അരികിലായി കിടന്നു.
എല്ലാദിവസവും ചുവരിനു അഭിമുഖമായി കിടക്കുന്നവൾ, അന്ന് ആദ്യമായി നകുലിന്റെ നേർക്ക് തിരിഞ്ഞു കിടന്നു.
പെട്ടെന്ന് അവനൊരു കുസൃതി തോന്നി, ഉറക്കം നടിച്ച് അവൻ കണ്ണുകൾ അടച്ചു..
നകുലേട്ടൻ ഉറങ്ങിയോ…
അമ്മു മുഖമുയർത്തി അവനെയൊന്നു നോക്കി..
പക്ഷേ അവൻ അനങ്ങനേ പോയില്ല..
അമ്മു എഴുന്നേറ്റു കൈകൾ ബെഡിലേക്ക് കുത്തിയിരുന്നുകൊണ്ട് മുഖം താഴേക്ക് താഴ്ത്തി. അപ്പോളേക്കും അവൾ ഉച്ചിയിൽ നിലയുറപ്പിച്ചിരുന്ന നീളൻ മുടി താഴേക്ക് അഴിഞ്ഞു വീണു.
പെട്ടെന്നായിരുന്നു അവന്റെ കവിളത്ത്, ഇളം ചൂടും അല്പം തണുപ്പും ഒക്കെ ചേർന്ന്, എന്തോ ഒരു വസ്തു വന്നു പതിഞ്ഞത്.
നകുലൻ മിഴികൾ തുറന്നതും, അമ്മു അവനെ ദയനീയമായി ഒന്ന് നോക്കി.
എന്നിട്ട് ബെഡിലേക്ക് ഒരൊറ്റ കിടപ്പ് ആയിരുന്നു.പുതപ്പ് എടുത്തു തല വഴി മൂടിക്കൊണ്ട്
അവനു ചിരി വന്നുപോയ്.
ഇത്തിരി ബലം പ്രയോഗിക്കേണ്ടി വന്നു
നകുലിന് അവളുടെ മുഖത്ത് നിന്നും പുതപ്പ് എടുത്തു മാറ്റുവാൻ.
മിഴികൾ ഇറുക്കിപൂട്ടി കിടക്കുന്നവളെ കണ്ടതും അവന്റെ ഉള്ളിൽ പ്രണയത്തിരമാലകൾ ആഞ്ഞടിച്ചു.
പണ്ട് താൻ കണ്ട ആ കൗമാരക്കാരിയാരുന്ന് അവന്റെ ഉള്ളിൽ നിറയെ. അവനും അപ്പോൾ തന്റെ കൗമാര സ്വപ്നങ്ങളിലൂടെ യാത്ര ചെയ്യുകയാരുന്നു.
ജീവന്റെ ജീവനായി താൻ പ്രണയിച്ചവൾ, എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ നിയെന്ന ഒരൊറ്റ വികാരം മാത്രമായിരുന്നു അമ്മുട്ടാ,അത്രമേൽ തീവ്രമായി നമ്മളാഗ്രഹിച്ചാൽ, അത് സത്യമായത് ആണെങ്കിൽ, പ്രകൃതി തന്നിരിക്കും, ഉറപ്പാണ്… നീ എന്നിലേക്ക് വന്ന നിമിഷം, എന്റേതാണെന്ന് എനിക്ക് ഉറക്കെ പറയുവാൻ വേണ്ടി ഞാൻ അണിയിച്ച ഈ താലി,,,,, എല്ലാം ഞാൻ അത്രമേൽ സ്വപ്നം കണ്ടത് ആയിരുന്നു… ഒന്നും രണ്ടുമല്ല…. വർഷങ്ങളോളം, ഞാൻ കാത്തിരുന്നു,, എന്റെ ജീവന്റെ പാതിയാകുവാൻ ഒരു പെൺകുട്ടി വരുന്നുണ്ടെങ്കിൽ, എന്നിലെ പുരുഷനെ പൂർണ്ണനാക്കുവാൻ ഒരുവളെ ഈശ്വരൻ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ അമ്മു ആയിരിക്കണം, അത് എന്റെ വാശി ആയിരുന്നു, എനിക്ക് നിർബന്ധം ആയിരുന്നു….
നകുലൻ പറയുന്ന കേട്ടതും അമ്മു മെല്ലെ മിഴികൾ തുറന്നു.
ജീവനുള്ളടത്തോളം ഒരു കുറവും വരാതെ നിന്നെ നോക്കും, അതുറപ്പാ… ബാക്കിയൊക്കെ വിധിപോലെ വരട്ടെ അല്ലേടിയമ്മു.
പറഞ്ഞു കൊണ്ട് അവൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു കൊണ്ട് അവളുടെ നെറുകയിൽ ഒന്നു മുത്തി. നെറ്റിത്തടത്തിൽ വീണ കുറുനിരകൾ മാടിയൊതുക്കി അവളുടെ പുരികക്കൊടിയുടെ നടുവിലായി വീണ്ടും ഒരു മുത്തം, ശേഷം അവളുടെ ഇരു മിഴികളിലും ചുംബിച്ചുകൊണ്ട് ആ നാസികത്തുമ്പൊന്നു നുണഞ്ഞതും അമ്മുന്റെ വലം കൈ അറിയാതെ അവനെ പുണർന്നുപോയിരിന്നു.
അവളുടെ മേൽചുണ്ടിൽ അവന്റെ അധരം ഒന്നുപതിഞ്ഞു, ഒപ്പം അവന്റെ മീശത്തുമ്പ് അവളെ ഇക്കിളി കൂട്ടിയതും അമ്മുന്റെ വലത് ചുമൽ ഒന്നു താഴേക്ക് ചലിച്ചു.
മേൽചുണ്ടിനേ ആഴത്തിൽ ഒന്നമർത്തി വിട്ടു കൊണ്ട്, അവൻ താഴേക്ക് ഒന്നു നീങ്ങിയതും അവളുടെ വിറകൊള്ളുന്ന അധരമൊന്നു വിടർന്നു കൊണ്ട് അവനെ സ്വാഗതം ചെയ്തു.
ഒരല്പനേരം അവൻ അത് നോക്കി നിന്നുകൊണ്ട് തന്റെ അങ്കുലികളാൽ ഒന്നും തഴുകി തലോടിയതും അമ്മുന്റെ നെഞ്ചിടിപ്പ് ഏറി വന്നു.
ഒപ്പം അവളുടെ പിടിത്തം അല്പം കൂടി മുറുകി.
വർഷങ്ങൾ കാത്തിരുന്ന അവന്റെ വസന്തകാലം വിരുന്നെത്തിയത് അന്നായിരുന്നു.
ഒരു ദീർഘ ചുംബനം കൊണ്ട് അവൻ അവളെ തരളിതയാക്കിമാറ്റുകയായിരുന്നു. തന്റെ പെണ്ണിനെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ അവളിൽ ആഴ്ന്ന് മുത്തി..
ഒടുവിൽ ശ്വാസമെടുക്കാൻ അവൾ പാടുപെട്ടപ്പോൾ ആയിരുന്നു അവൻ അടർന്നു മാറിയത്
അവളുടെ പാതിയടഞ്ഞ മിഴികൾകണ്ടതും അവൻ വീണ്ടും ആ മിഴികളിൽ മുത്തി.ഒപ്പം അവളുടെ കവിളിൽ ഒന്ന് കടിച്ചു.
ആഹ്.. നകുലേട്ടാ..വേദനിച്ചുട്ടോ
അമ്മു കണ്ണ് തുറന്നു അവനെയൊന്നും കൂർപ്പിച്ചു നോക്കി……തുടരും………