ശിശിരം: ഭാഗം 91
രചന: മിത്ര വിന്ദ
അവന്റെ നേർക്ക് തിരിഞ്ഞ് കിടന്നുകൊണ്ട്, ഇരു കൈകളും കോർത്തിണക്കി, അവളുടെ താടിമേൽ മുട്ടിച്ചു വെച്ച്, നകുലൻ അറിയാതെ പോലും അവളെ ഒന്ന് സ്പർശിക്കാതിരിക്കുവാൻ ആയുള്ള സുരക്ഷ മാർഗ്ഗമൊക്കെ സ്വീകരിച്ചാണ് അമ്മുവിന്റെ കിടപ്പ്.
അത് മുൻകൂട്ടി നകുലൻ മനസ്സിലാക്കുകയും ചെയ്തു.
ഹ്മ്മ്… എന്തേ,,,,
അവന്റെ ചൂഴ്ന്നുള്ള നോട്ടം കണ്ടപ്പോൾ അമ്മു നെറ്റി ചുളിച്ചു
അല്ലാ… അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഞാനും നീയും തമ്മിൽ യാതൊരു ബന്ധവുമില്ലല്ലേ അമ്മു,
അതെന്തു പറ്റി നകുലേട്ടനു ഇപ്പോൾ അങ്ങനെ സംശയം തോന്നാനു.
നിന്റെയീ കിടപ്പ് കണ്ടുകൊണ്ട് ചോദിച്ചു പോയതാ.
എന്റെ കിടപ്പിന് എന്താ കുഴപ്പം.
നീ എന്തിനാ ഈ കൈകൾ രണ്ടും ഇങ്ങനെ വിലങ്ങ് തടികളായി വച്ചിരിക്കുന്നത്, ഇതങ്ങെടുത്തു മാറ്റിക്കൂടെ,.
ഞാനെപ്പോഴും ഇങ്ങനെയാണ് കിടക്കുന്നത് അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എനിക്ക് ഓർമ്മവച്ച നാൾ മുതൽ ഞാൻ ഇങ്ങനെയാണ് നകുലേട്ടാ കിടക്കുന്നത്..
എന്നിട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ നിന്റെ വലത് കൈ എന്റെ ഇവിടെ ആയിരുന്നല്ലോ ഇരുന്നത്.
പറയുന്നതിനൊപ്പം അവൻ തന്റെ നെഞ്ചിലേക്ക് ഒന്ന് തൊട്ടുകൊണ്ട് അവളെ നോക്കി.
അതു ഉറക്കത്തിൽ ആയിരിക്കും,…
മ്മ്… ആയിക്കോട്ടെ, പക്ഷെ ഒരാഴ്ച കൂടി നിന്റെ വിളച്ചിലൊക്കെ എന്റെടുത്ത് ചിലവാകും, എന്റെ കയ്യിലെ കെട്ടൊക്കെ ഒന്ന് അഴിച്ചോട്ടെ,അത് കഴിഞ്ഞാലെ ഈ നകുലൻ പൂർവാധികം ശക്തിയോടെ ഒരു തിരിച്ചുവരവുണ്ട്.
അതു പറയുകയും അമ്മു മിഴികൾ ഇറക്കി പൂട്ടി കിടന്നു.
ടി… കാന്താരി, നിനക്ക് എരിവുണ്ടോന്നു എനിയ്ക്കൊന്നു അറിയണ്ടേടി..
വീണ്ടും കാതോരം അവന്റെ ശബ്ദം. അമ്മു ഒന്നൂടെ ചുരുണ്ടു കിടന്നു.
കണ്ണ് തുറന്നെടി.. നിന്റെ നാണത്തോടെയുള്ള മുഖം ഞാനൊന്നു കണ്ടോട്ടെ..
നകുലൻ ഏറെ n നിർബന്ധിച്ചുവെങ്കിലും അമ്മു അനങ്ങാതെ അതേ കിടപ്പായിരുന്നു.
ഹ്മ്മ്… എന്നാപ്പിന്നെ ഞാനെന്റെ വഴി നോക്കിക്കോളാം,അല്ലാണ്ട് വേറെ നിവൃത്തിയില്ലല്ലോ.
പറഞ്ഞുകൊണ്ട്
നകുലൻ ഇടതു കൈകുത്തി അല്പം താഴേക്ക് ഇറങ്ങി കിടന്നു കൊണ്ട് അവളുടെ മാറിൽ മുഖം പൂഴ്ത്തിയതും അമ്മു ഞെളിഞ്ഞു കുത്തിപ്പോയിരുന്നു
യ്യോ… നകുലേട്ടാ…അമ്മു കുതറി,
അയ്യേ… എനിയ്ക്ക് ഇക്കിളിയാവുന്നു..
അവൾ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു.
ഞാനീയൊരു അവസ്ഥയിൽ ആയിപ്പോയി,ഇല്ലെങ്കിൽ ഇന്ന് തന്നേ നിന്റെ ഇക്കിളിയൊക്കെ മാറ്റിതന്നേനെ..
ഓഹ്… ഈ നകുലേട്ടന് വാ തുറന്നാൽ ഇതു മാത്രം ഒള്ളുല്ലേ.. കഷ്ടം…
അഴിഞ്ഞു വീണ മുടി വാരിചുറ്റി ഒന്നൂടെ ഉച്ചിയിൽ കെട്ടിയുറപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.
പിന്നല്ലാതെ… വേറാരോടും അല്ലാലോ.. എന്റെ സ്വന്തം പെണ്ണിനോടല്ലേ.
അവനെ കൂർപ്പിച്ചു നോക്കിയിരിക്കുകയാണ് അമ്മു അപ്പോഴു
നീ കിടക്കുന്നില്ലേ,,,
ഇല്ല….
അതെന്താ..
നകുലേട്ടൻ ചുമ്മാ വേണ്ടാത്ത പരിപാടിയൊക്കെ കാണിക്കും. എനിക്ക് പേടിയാ, അതാണ്.
ശോ….. ഇപ്പോഴേ പേടിച്ചാൽ എങ്ങനെയാടി കൊച്ചേ.. ഇനി മുന്നോട്ട് എത്ര കടമ്പ കടക്കണം എന്നറിയോ നിനക്ക്..അതായത് ഉത്തമാ….
അവനങ് വിശദീകരണം നടത്താൻ തുടങ്ങിയതും അമ്മു പെട്ടന്ന് മുന്നോട്ട് ആഞ്ഞ് വന്നു നകുലന്റെ വായ മൂടി.
മതി മതി… ഉത്തമൻ ഇപ്പൊ കിടന്നു ഉറങ്ങാൻ നോക്ക്. പ്രസംഗമൊക്കെ പിന്നെ നടത്തം
അവളൊന്നു കണ്ണുരുട്ടികൊണ്ട് ബെഡിൽ നിന്നും ഊർന്നിറങ്ങി.
നീയെങ്ങോട്ടാടി..
കാശിയ്ക്ക്… എന്തെ പോരുന്നോ.
ങ്ങെ… എന്റെ അമ്മുട്ടൻ ഉഷാറായല്ലോ,ഇതു വരെയും വായിൽ നാക്കുണ്ടോന്നു തപ്പി നോക്കണമായിരുന്നു.
അവനൊന്നു ചിരിച്ചപ്പോൾ അമ്മു ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് വാഷ് റൂമിലേക്ക് പോയ്
*
അമ്മ നിന്നോട് എന്തെങ്കിലും സംസാരിച്ചോ….
കിച്ചന്റെ അരികിലായി ചേർന്ന് കിടക്കുകയാണ് ശ്രുതി..
നീട്ടി വെച്ചിരിക്കുന്ന അവന്റെ വലതു കൈയിൽ ഒരു വശം ചെരിഞ്ഞു കവിൾ ചേർത്തു വെച്ചു കൊണ്ട് ആണ് അവളുടെ കിടപ്പ്.
നകുലൻ അവന്റെ വിരലുകൾകൊണ്ട് അവളുടെ മുടിയിഴകളിൽ തലോടുന്നുണ്ട്.
ഹേയ്… എന്നോട് ഒന്നും പറഞ്ഞില്ല. ആകെ മൂടപ്പെട്ട അവസ്ഥയിലാണ്.
ഹ്മ്മ്.. ഏതു വരെപ്പോകുമെന്ന് നോക്കാം. നീ അങ്ങോട്ട് എന്തേലും ചോദിച്ചോ.
ആഹ്…ഭക്ഷണം കഴിക്കാൻ വിളിച്ചു, മിണ്ടിയില്ല, പിന്നെ ഷുഗറിന്റെ ഗുളിക കഴിച്ചൊന്നു ചോദിച്ചു. അതിനും മറുപടി പറഞ്ഞില്ല..
മ്മ്……
എന്തൊരു അഹങ്കാരമാണ്, ഇങ്ങനെയുണ്ടോ അമ്മമാര്..
ആഹ് ഇങ്ങനെയും ഉണ്ടന്ന് മനസിലായില്ലേ നിനക്ക്…
ഓഹ്.. മനസിലായി, നല്ലോണം മനസിലായി, പിന്നെ ഒരു സംശയം ഉള്ളത്, ആ അമ്മയുടെ മകനാണോ ഇതെന്നു മാത്രമാ.
അവള് കിച്ചന്റെ നഗ്നമായ നെഞ്ചിൽ ഒന്ന് തൊട്ടു കൊണ്ട് പറഞ്ഞു.
ടി…. പറഞ്ഞു പറഞ്ഞു ഇതെങ്ങോട്ടാ, ഗിരിജദേവിയുടെ മാതൃത്വത്തേ വരെ ചോദ്യം ചെയ്തു കളഞ്ഞല്ലോ നീയ്.
അത് കേട്ടതും ശ്രുതി ചിരിച്ചു കൊണ്ട് മുഖമുയർത്തി അവനെയൊന്നു നോക്കി.
കിച്ചൻ ഒരു പുരികം പൊക്കി അവളൊടെന്തോ ചോദിച്ചതും (ഇപ്പൊ ആരെങ്കിലും പുരികം പൊക്കി നോക്കിയോ ആവോ )
ശ്രുതി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.
ആഹ്… എടി, നീ മേടിയ്ക്കും കേട്ടോ.
അവളുടെ ദന്തനിരകൾ അവന്റെ നെഞ്ചിലായ് ഒന്ന് പതിഞ്ഞതും കിച്ചൻ അവളെയെടുത്തു അവന്റെ ദേഹത്തേക്ക് ഇട്ടു.
****
ഒരാഴ്ച്ച വേഗത്തിൽ കടന്നുപോയി
ഗിരിജയുടെ സ്വഭാവത്തിൽ പറയത്തക്ക ഒരു മാറ്റവും വന്നിരുന്നില്ലന്നു വേണം കരുതാൻ
മുഖം വീർപ്പിച്ചുകൊണ്ട് ഉമ്മറത്ത് ഇരിക്കും.
മക്കൾ എല്ലാവരും ജോലിക്ക് പോയ ശേഷം കയറി വന്നു ആഹാരം എടുത്തു കഴിക്കും
മീനാക്ഷി മാത്രം പകലൊക്കെ അവിടെ കാണുവൊള്ളൂ.
അവളോടൊരക്ഷരം പോലും സംസാരിക്കില്ല.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു പുറത്തേക്ക് എവിടേക്ക് എങ്കിലും ഇറങ്ങും.തൊടിയിലൂടെ അല്പം നടക്കും. എന്നിട്ട് തിരികെ മുറിയിലേയ്ക്കു പോകുന്നത് കാണാം.
മീനാക്ഷി ആദ്യമൊക്കെ ഓരോന്ന് ചോദിച്ചു ചെല്ലും. പക്ഷെ അവര് മൗന വൃതത്തിൽ ആയത്കൊണ്ട് പിന്നീട് അവളും മൈൻഡ് ചെയ്യാനെ പോയില്ല.
അമ്മ, ആണെങ്കിൽ മക്കളുമായി ശതൃത കാണിക്കുമ്പോൾ അവരാരും പക്ഷെ അതൊന്നും കാര്യമാക്കിയില്ല.
എന്നെങ്കിലും അമ്മ സ്വയം ചിന്തിച്ചു സ്വഭാവത്തിൽ മാറ്റം വരുത്തട്ടെ എന്ന് കരുതി.
പിണക്കമെല്ലാം മറന്നു
മീനാക്ഷിയും യദുവും അവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളിൽ കൂടി കടന്നു പോയി.
ഓഫീസിൽ നിന്നും വരുമ്പോൾ യദുവിന്റെ കള്ള നോട്ടം കാണുമ്പോൾ അവളുടെ മുഖം ചുവന്നു തുടുക്കും..നാണത്തോടെ അടുക്കളയിലേക്ക് വരുന്നവളെ
ഇതൊക്കെ കണ്ട് ശ്രുതിയും കളിയാക്കും.
അങ്ങനെ വീണ്ടും അവരെല്ലാവരും സന്തോഷമായിട്ട് കഴിഞ്ഞു തുടങ്ങി.
ഒരു തവണ പ്രിയ വന്നിരുന്നു. അമ്മയെ കുറെ ഉപദേശിച്ചു ആയിരുന്നു അവള്ടെ മടക്കം..
***
കാലത്തെ ഹോസ്പിറ്റലിൽ പോകുവാൻ റെഡി ആകുകയാണ് നകുലനും അമ്മുവും കൂടി.
ഇന്നാണ് അവന്റെ കൈയുടെ കെട്ടു അഴിക്കുന്നത്.
അതിന്റെ സന്തോഷത്താൽ ആയിരുന്നു നകുലൻ.
തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ..
അവന്റെ പാട്ട് കേട്ട്കൊണ്ട് അമ്മു ഇരു കൈകളും എളിയ്ക്ക് കുത്തി അവനെ നോക്കി…..തുടരും………