ശിശിരം: ഭാഗം 96
രചന: മിത്ര വിന്ദ
മക്കള് വരുന്നതും നോക്കി ബിന്ദു അന്നും പതിവ് പോലെ ഉമ്മറത്തുണ്ട്.
എത്തേണ്ട സമയം കഴിഞ്ഞുല്ലോ എന്നോർത്ത് കൊണ്ട് അവർ ചുവരിലെ ക്ലോക്കിലേക്ക് ഇടയ്ക്ക് ഒക്കെ നോക്കുന്നുണ്ട്.
സമയം അപ്പോള് 7മണിയാവാറായിരുന്നു.
ഈശ്വരാ ഈ കുട്ടികളെ കാണുന്നില്ലാലോ,, ഇതെവിടെ പോയ്‌കിടക്കുവാണോ.
അവർ തന്റെ ഫോൺ കൈലേക്ക് എടുത്തു, എന്നിട്ട് അമ്മുന്റെ നമ്പർ ഡയൽ ചെയ്തു..
ഹലോ അമ്മായി..
ആഹ് ഇതെവിടെയാടി മോളെ, ഇങ്ങെത്താൻ നേരം കഴിഞ്ഞല്ലോ.
ദ.. വരുവാ അമ്മായി… ഒരു പത്തു മിനിറ്റ്.
ഞാൻ കുറച്ചു മുന്നേ വിളിച്ചു നോക്കീപ്പോൾ നിന്നെ കിട്ടുന്നില്ലരുന്നുല്ലോ..
അതെയോ… അത് റേഞ്ചിന്റെ ആവും, ഫോൺ എന്റെ കൈയിലുണ്ടാരുന്നല്ലോ അമ്മായി.
ആ എന്തേലും ആവട്ടെ, ഇങ്ങു വരാറായല്ലോ, സമാധാനം..
ബിന്ദു ഫോൺ കട്ട് ചയ്തു, എന്നിട്ട് അടുക്കളയിലേയ്ക്കു പോയ്,ചായ തിളപ്പിയ്ക്കാൻ വേണ്ടി ഫ്രിഡ്ജിൽ നിന്നും പാലെടുത്തു പുറത്തേക്ക് വെച്ചു.
കുറച്ചു അരിയൊക്കെ പൊടിപ്പിച്ചു വെച്ചിട്ടുണ്ട്. ഇക്കുറി വിഷുന് അധികം ആഘോഷമൊന്നുമില്ല.. അമ്മുന്റെ അമ്മ മരിച്ചതുകൊണ്ട്. പിന്നെ നകുലന് ഇടിയപ്പം ഇഷ്ട്ടം ആയത്കൊണ്ട് അരി പൊടിപ്പിച്ചത്. അത് തണുത്തത് കൊണ്ട് എടുത്തു ഒരു ടിന്നിലേയ്ക്ക് ഇട്ടു വെച്ചടച്ചു കൊണ്ട് നിന്നപ്പോൾ കാറ് വരുന്ന ശബ്ദം കേട്ടു.
തിളച്ചു പൊങ്ങിയ ച്ചായ ഒരു സ്റ്റീൽ കപ്പിലേക്ക് ഒഴിച്ചു പതപ്പിച്ച ശേഷം അവരോടി ഉമ്മറത്തേക്ക്.
നിറപുഞ്ചിരിയോട് കൂടി ഇറങ്ങി വരുന്ന അമ്മുനെ കണ്ടതും അവരുടെ മനസ് നിറഞ്ഞു.
അമ്മായി…..
കാത്തിരുന്നു മടുത്തു, ഇപ്പൊ അകത്തേക്ക് കേറിപോയേ..
ഒരു കവറു കൊണ്ട് വന്നു അവൾ ബിന്ദുന്റെ കൈയിൽ കൊടുത്തു.
ഇതെന്താ മോളെ…
അമ്മായിക്ക് ഒരു സാരീ വാങ്ങീതാ, തുറന്നു നോക്കിക്കേ കൊള്ളാംമോന്നു.
ഇതെന്തിനാ മോളെ നീ എനിക്കിപ്പോൾ സാരി വാങ്ങിയത്,,,
വിഷുവല്ലേ അമ്മായി… തുറന്നു നോക്കിക്കേ നിറം ഇഷ്ടായോന്ന്.
ഓഹ്.. എനിക്കിപ്പോ വേണ്ടാരുന്നു, നമ്മൾക്കീ കൊല്ലം
വിഷുവൊന്നുമില്ലലോന്നെ..
അതൊക്കെ അറിയാം.. അമ്മായിക്ക് മാത്രെ വാങ്ങിയുള്ളൂ..
കരിനീല നിറമുള്ള ഒരു കോട്ടൺ സാരിയായിരുന്നു.ബിന്ദുവിന് അതൊരുപാടിഷ്ടമായി.
അമ്മയുടെ മുഖം കണ്ടിട്ട് സാരിയത്ര പിടിച്ചില്ലെന്ന് തോന്നുന്നു,എടി അമ്മുവേ, ആ ബില്ലൊക്കെ എടുത്ത് സൂക്ഷിച്ചു വച്ചോ നമുക്ക് നാളെ മാറ്റി വാങ്ങാം കെട്ടോ..
നകുലൻ ഇരു കൈകളും മേൽപ്പോട്ട് ഉയർത്തിഞൊട്ടു വിടുവിച്ചു ഒന്ന് ഞെളിഞ്ഞുകുത്തി അകത്തേക്ക് കയറി വരികയാണ്.
നീ പോടാ,എനിക്ക് ഒരുപാട് ഇഷ്ടമായി, നല്ല സാരിയാ മോളെ,ഇവൻ ചുമ്മാ ഓരോന്ന് പറയുന്നതല്ലേ,,നീ നോക്കിക്കേ, എനിക്ക് ചേരില്ലേയിത്
ബിന്ദു ആ സാരി തന്നെ ദേഹത്തേക്ക് വെച്ച് അമ്മുവിനെ കാണിച്ചു..
ചേരുന്നുണ്ടമ്മായി,നല്ല സാരിയാണ്, അമ്മായിയ്ക്ക് നന്നായി ചേരുന്നുണ്ട്.
എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.അമ്മുനാണെങ്കിൽ ഇത്തിരി കൂടി ഇണങ്ങും, ഇതമ്മയ്ക്ക് ചേരില്ല..
ഒന്ന് പോയെ നകുലേട്ടാ..വെറുതെ ഇങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കല്ലേ, എന്തൊരു സ്വഭാവമാണെന്ന് നോക്കിക്കേ..
അമ്മു അവനെ നോക്കി കണ്ണുരുട്ടി.
ആഹ്… സത്യസന്തമായിട്ട് കാര്യം പറഞ്ഞപ്പോൾ ഇതാ ഇവിടുത്തെ അവസ്ഥ..
നകുലൻ സെറ്റിയിലേക്ക് അമർന്നിരുന്നു കൊണ്ട് അവരെ രണ്ടാളെയും മാറിമാറി നോക്കി.
ഞാൻ ചായ എടുത്തിട്ട് വരാം,ഇരിയ്ക്ക് മോളെ..ഇവനതല്ല ഇതിന്റെ അപ്പൂറോം, പറയുന്ന സൈസ് ആണേ..
ബിന്ദു സാരീ മടക്കി വെച്ച ശേഷം പെട്ടന്ന് അടുക്കളയിലേക്ക് പോയ്
നകുലേട്ടന് ഇത്തിരി ഇളക്കം കൂടുന്നുണ്ട് കേട്ടോ, പാവം അമ്മായി, നല്ല വിഷമം ആയെന്ന് തോന്നുന്നു..ഏട്ടനങ്ങനെ പറഞ്ഞപ്പോൾ പാവത്തിന്റെ മുഖം വാടി..
ഓഹ് പിന്നെ… മുഖം വാടി.. അതും എന്റമ്മ….. ഒന്ന് പോടി പെണ്ണേ, ഇതാളു വേറെയാ.. അങ്ങനെയൊന്നും വാടില്ല കേട്ടോ..പിന്നെ അമ്മയ്ക്ക് ആ സാരീ ചേരുമെന്നുള്ളത് മറ്റാരെക്കാൾ വ്യക്തമായി എനിക്ക് അറിയാം, ഞാൻ ഇതൊക്കെ വെറുതെ പറയുന്നതാണെന്നും അമ്മയ്ക്ക് അറിയാം..
അവൻ ചിരിയോടെ പറഞ്ഞു.
അതും കേട്ട് കൊണ്ടായിരുന്നു, ബിന്ദു അവർക്ക് രണ്ടാൾക്കും ഉള്ള ചായയുമായി വന്നത്.
ഇവൻ ഇങ്ങനെയൊക്കെ പറയുന്നതാടി മോളെ,പ്രത്യേകിച്ച് എന്നെ,എന്നെങ്കിലും ഒരു തുണി മേടിക്കുമ്പോൾ, ഇവനിത്തിരി കളിയാക്കിച്ച കൂടുതലാണ്..
ഹ്മ്മ്.. ഇനി അത് പറഞ്ഞാൽ മതി, പണ്ടാരോ പറഞ്ഞപോലെ ഉള്ളത് പറഞ്ഞാൽ തള്ളയ്ക്ക് പിടിക്കില്ല..
മതി മതി, നകുലേട്ടൻ നിർത്തിയേക്ക്.. ഞങ്ങൾക്ക് ഈ ടോപ്പിക്ക് അത്ര ഇൻട്രസ്റ്റ് ആയിട്ട് തോന്നുന്നില്ല, അല്ലേ അമ്മായി.
പിന്നല്ലാതെ….
ബിന്ദുവും അവളോടൊപ്പം ചേർന്നു.
ചായയൊക്കെ കുടിച്ചുകൊണ്ട്,കുറേയേറെ നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞിരുന്ന ശേഷമാണ്, നകുലനും അമ്മുവും, മുകളിലെ മുറിയിലേക്ക് പോയത്.
അടുത്ത വീട്ടിലെ ഒരു പെൺകുട്ടിയെ വിളിച്ച്,മുറികൾ ഒക്കെ അടിച്ചു വാരി വൃത്തിയാക്കി, ഇടുവിച്ചിട്ടുണ്ടായിരുന്നു ബിന്ദു.
എടി മോളെ, ആ ബെഡ്ഷീറ്റ് ഒന്ന് മാറ്റി വിരിച്ചോളൂ, പഴയത് തന്നെയാ കിടക്കുന്നെ, അലമാര പ്പൂട്ടി കിടന്ന കൊണ്ട് ആ പെൺകൊച്ചു അത് എടുത്തു മാറ്റിയില്ലട്ടൊ.
ബിന്ദു വിളിച്ചു പറഞ്ഞു.
ആഹ് ശരിയമ്മായി, ഞാൻ മാറ്റിക്കോളാം.
റൂമിൽ എത്തിയ ശേഷം അമ്മു ബെഡ്ഷീറ്റ് ഒക്കെ മാറ്റി വിരിച്ചു.
വൃത്തിയാക്കിയിട്ടു.
നകുലേട്ടനിപ്പോ കുളിയ്ക്കുന്നുണ്ടോ?ഇല്ലെങ്കിൽ ഞാൻ കേറിയ്ക്കോളാം, ആകെ വിയർത്തണ്
ഷർട്ട് അഴിച്ചു മാറ്റിയിടുന്നവനെ നോക്കി അമ്മു ചോദിച്ചു
തത്കാലം നീയും ഞാനും ഇപ്പൊ കുളിയ്ക്കുന്നില്ല,അതിനൊക്കെ ഇഷ്ട്ടംപോലെ സമയമുണ്ട്…
അവന്റെ ഉദ്ദേശം മനസിലായതും അമ്മു മാറിയിടാനുള്ള ചുരിദാർ എടുത്തു. എന്നിട്ട് വാഷ് റൂമിലേക്ക് പോകാൻ ഭാവിച്ചു.
അതേയ്….. നകുലന് ഒരൊറ്റ വാക്കേയൊള്ളു….ഇന്ന് ഇവിടുത്തെ കുളത്തിൽ നമ്മൾ രണ്ടാളും ഒരുമിച്ചു കുളിച്ചിരിക്കും. അതിനു യാതൊരു മാറ്റവുമില്ല.
ദേ നകുലേട്ടാ, അമ്മായി ഇവിടെയുണ്ട് ഓർത്തോണം കേട്ടോ, ചുമ്മാ വിളിച്ചിലുമായിട്ട് ഇരിക്കല്ലേ..
അമ്മ ഉറങ്ങിട്ട് മതി,അല്ലാതെ അമ്മേം കൂട്ടി,കുളിയ്ക്കാൻ ഇറങ്ങാൻ അല്ലാലോ നിന്നോട് ഞാൻ ആവശ്യപ്പെട്ടത്.
ഇങ്ങോട്ട് പോന്നപ്പോൾ എല്ലാ കാര്യോം നിന്നോട് പറഞ്ഞതല്ലേയമ്മു..പിന്നെന്തിനാ ഇങ്ങനെയൊരു ചോദ്യം.
അതൊന്നും ശരിയാവില്ല, എനിക്ക് വയ്യ താനും. ഒന്നാമത് ഇത്ര ദൂരം യാത്ര ചെയ്തു മടുത്തു വന്നത,അപ്പോഴാ നകുലേട്ടന്റെ ഒരു പള്ളി നീരാട്ട്….വേറെ വല്ല പണിയും നോക്ക്…അല്ല പിന്നെ. അവനെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം
അമ്മു വാഷ്റൂമിൽ കേറി വാതിലടച്ചു കുറ്റിയിട്ടു……തുടരും………