ശിശിരം: ഭാഗം 97
രചന: മിത്ര വിന്ദ
നകുലേട്ടാ, അമ്മായി ഇവിടെയുണ്ട് ഓർത്തോണം കേട്ടോ, ചുമ്മാ വിളിച്ചിലുമായിട്ട് ഇരിക്കല്ലേ..
അമ്മ ഉറങ്ങിട്ട് മതി, ഇങ്ങോട്ട് പോന്നപ്പോൾ എല്ലാ കാര്യോം നിന്നോട് പറഞ്ഞതല്ലേയമ്മു..
അതൊന്നും ശരിയാവില്ല, എനിക്ക് വയ്യ താനും.
അമ്മു വാഷ്റൂമിൽ കേറി വാതിലടച്ചു കുറ്റിയിട്ടു.
ഹ്മ്മ്….. നിന്റെ വയ്യാഴിക ഒക്കെ ഞാൻ അങ്ങ് മാറ്റി തന്നോളാം.. ഈ നകുലേട്ടനെ നിനക്ക് ശരിക്കും അറിഞ്ഞുകൂടാ…
അവൻ പിറു പിറുത്തു.
എന്നിട്ട് കട്ടിലിൽ കയറിക്കിടന്നു.
അമ്മു കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ നകുലൻ അങ്ങനെ കിടപ്പുണ്ട്.
നേരം 9മണി ആവാറായി, കേറി കുളിയ്ക്കാൻ നോക്ക്, കിടക്കണ്ടെ..
മുടി അഴിച്ചു തോർത്തിയ ശേഷം വീണ്ടും വട്ടം ചുറ്റി വെച്ചു കൊണ്ട് അവൾ നകുലന്റെ അരികിലേക്ക് വന്നു.
ഹ്മ്മ്…ഞാൻ കുളിച്ചോളാം,നീ താഴേക്കു ചെല്ല്..
കുളത്തിൽ നീരാടാൻ ആണ് പ്ലാനെങ്കിൽ വെറുതെയാ കേട്ടോ, ആ വെള്ളം അങ്ങട് വാങ്ങി വെച്ചേക്ക്..
അമ്മു ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് അവന്റെ അരികിലൂടെ നടന്നു പോയ്.
ഹ്മ്മ്….. കാണാം,,, വെള്ളം ആരാ വാങ്ങിവെയ്ക്കുന്നെന്നു.
അവൻ ഊറിച്ചിരിച്ചു കൊണ്ട് എഴുന്നേറ്റു.
എന്നിട്ട് വാഷ് റൂമിൽ പോയ്, ഒന്ന് കുളിച്ചുഇറങ്ങി…
താഴേക്ക് ചെന്നപ്പോൾ അമ്മായിയും മരുമകളും കൂടി ഭക്ഷണം ഒക്കെ എടുത്ത് മേശമേൽ നിരത്തുന്നുണ്ട്.
മത്തൻ എരിശ്ശേരി വെച്ചതും, കായും പയറും കൂടി തോരനും, അയല വറുത്തതും, പിന്നെ പുളിശ്ശേരിയും ഉണ്ട്.
രണ്ട് പപ്പടം കൂടി കാച്ചാ മോളെ, അഞ്ചു മിനിറ്റ് പോലും വേണ്ടല്ലോ.
എന്തിനാഅമ്മായി ഇതെല്ലാം കൂടി, മീൻ വറുത്തത് ഇല്ലേ അതൊക്കെ മതി,, ഇനി അതിന്റെ കൂടെ പപ്പടം വേണ്ടെന്നെ…
അമ്മു ബിന്ദുനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
ദേ നകുലേട്ടനും വന്നു, ഇനി നമുക്ക് എന്തെങ്കിലും കഴിച്ചു കിടക്കാം, എനിക്കാണെങ്കിൽ ഇന്ന് വണ്ടിയിൽ കയറി വന്നിട്ട് തലയ്ക്ക് ഒക്കെ വല്ലാത്ത മരപ്പ് പോലെ, ശർദ്ദിക്കാൻ വന്നിട്ട് വയ്യായിരുന്നു.
എന്നാപ്പിന്നെ കഴിക്കാം അല്ലേ മോനേ, ഞാനേ രണ്ട് പപ്പടം കൂടി വറക്കുവാൻ ആയിരുന്നു..
ആഡംബരം ഒരുപാട് ആകുന്നുണ്ടമ്മയ്ക്ക്, അത്രകണ്ട് അഹങ്കരിക്കേണ്ട കേട്ടോ. സാധാരണ ഞാൻ വരുമ്പോൾ ഇല്ലാത്തതാണല്ലോ ഈ പപ്പടം വറുക്കലൊക്കെ..ഹ്മ്മ്… എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്, അമ്മയ്ക്കും മരുമോളോട് ഇത്തിരി സ്നേഹം കൂടുതലാ..
ഒന്ന് പോയെ ചെക്കാ നീയ് a അവന്റെയൊരു കണ്ടുപിടുത്തം, നീ മേടിയ്ക്കും കേട്ടോ.
ബിന്ദു അവനെ നോക്കി കണ്ണുരുട്ടി.
അതൊക്കെ കണ്ട് അമ്മു ചിരിയോടെ നകുലിന്റെ അരികിലായി ഇരുന്നു.
പിന്നെയും കുറെയേറെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നാണ് അവർ ആഹാരം കഴിച്ചത്.
യദുവിന്റെയും കിച്ചന്റെയും ഒക്കെ കാര്യം പറയാനായി ബിന്ദു തുടങ്ങിയതും നകുലൻ അത് വിലക്കി.
അമ്മേ മതി നിർത്തിയേക്ക്, പറഞ്ഞുപറഞ്ഞ് അമ്മ അനിയത്തിയുടെ വീട് വരെ എത്തിയല്ലേ,
പെട്ടെന്നായിരുന്നു നകുലന്റെ മുഖം മാറിയത്.
പിന്നീട് ബിന്ദു ഒരക്ഷരം പോലും പറഞ്ഞതുമില്ല.
ഭക്ഷണം ഒക്കെ കഴിച്ചശേഷം പാത്രങ്ങളൊക്കെ കഴുകി വെച്ച് അടുക്കള എല്ലാം ഒതുക്കി പെറുക്കുവാൻ, അമ്മു അമ്മായിയെ സഹായിച്ചു.
എല്ലാം കഴിഞ്ഞ് ഇരുവരും കിടക്കുവാനായി പോയപ്പോൾ മണി പത്തര കഴിഞ്ഞു.
അമ്മു, മുറിയിൽ എത്തിയപ്പോൾ നകുലൻ ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് കിടപ്പുണ്ട്.
അവൾ അവന്റെ അരികിലായി വന്നിരുന്നു.
ആരോട് എങ്ങനെയൊക്കെയാ സംസാരിക്കേണ്ടത് എന്നൊന്നും നകുലേട്ടനു ഇതുവരെയായിട്ടും അറിയില്ലല്ലേ,പാവം അമ്മായി, ഏട്ടൻ ഓരോന്ന് പറയുമ്പോൾ അമ്മായിടെ മുഖം വാടി. അറിയാമോ. വല്യ പുള്ളിയാണെന്ന നകുലേട്ടന്റെ വിചാരം..
അവനെ ദേഷ്യത്തിൽ നോക്കി അമ്മു പിന്നെയും എന്തൊക്കെയോ വിളിച്ചുപറഞ്ഞു.
എന്നാൽ നകുലൻ അതൊന്നും മൈൻഡ് ചെയ്യാതെ ബെഡിൽ കിടക്കുകയാണ്..
ഞാൻ പറയുന്നതു വല്ലതും കേൾക്കുന്നുണ്ടോ,
അവൾ അവനെ പിടിച്ചു കുലുക്കി.
അമ്മ എവിടെ. കിടന്നോ.
അവൻ ഫോണ് ബെഡിലേക്ക് വച്ചിട്ട് അമ്മൂനെ നോക്കി ചോദിച്ചു.
ഹ്മ്മ്.. കിടന്നു.
അപ്പോളേക്കുമവൻ കിടക്കയിൽ നിന്നെഴുന്നേറ്റു.
നീ വരുന്നുണ്ടോ കുളത്തിലേക്ക്.
യാതൊരു മുഖവുരയും കൂടാതെ അമ്മുവിനോട് ചോദിച്ചു.
ഞാനില്ല ഈ നട്ടപ്പാതിരയ്ക്ക്. എനിക്ക് പേടിയാ.
ആരെയാ നിനക്ക് പേടി,
വേറാരെയല്ല, നകുലേട്ടനെ തന്നെ..
ഹ്മ്മ്… പേടിയാണേൽ ഇവിടിരുന്നോ..
പറയുന്നതിനൊപ്പം തന്നെ വാതിൽക്കലേക്ക് നടന്നു.
എന്റെ നകുലേട്ടാ ഈ ഇരുട്ടത്ത് എങ്ങോട്ടാന്നെ…
ഇരുട്ടൊന്നുമില്ല… നല്ല അസ്സൽ നിലാവുണ്ട് പുറത്തു.
അവൻ ജനാലയുടെ കർട്ടൻ ഒന്ന് മാറ്റി അമ്മുവിനെ കാണിച്ചു.
നീ വരുന്നുണ്ടോ അമ്മു..
അവൻ പിന്നെയും അമ്മുവിനെ നോക്കി.
ഞാനില്ല… എനിക്ക് മടിയാ.
മ്മ്… എന്നാപ്പിന്നെ നീ കിടന്നുറങ്ങിക്കോ, ഞാനേ കുറച്ചു കഴിഞ്ഞു വന്നോളം..
അവൻ അവളുടെ മറുപടി കാക്കാതെ പുറത്തേക്കിറങ്ങി പോയി.
താഴേക്ക് ചെന്ന ശേഷം
ബിന്ദുവിന്റെ വാതിൽ വെളിയിൽ നിന്ന് ലോക്ക് ചെയ്യാനും അവൻ മറന്നിരുന്നില്ല..
മ്മ്.. കുളിച്ചിട്ട് വരട്ടെ, അത്രകണ്ട് കൊതിയല്ലേ അതങ്ങ് സാധിക്കട്ടെ.
അമ്മുവിന് ചെറിയ ദേഷ്യം തോന്നി, പിന്നെ സംയമനം പാലിച്ചുകൊണ്ട് അവൾ അങ്ങനെ ഇരുന്നു.
പതിനൊന്നു മണി കഴിഞ്ഞിട്ടും നകുലിനെ കാണാഞ്ഞപ്പോൾ അവൾക്ക് ചെറിയ പേടി തോന്നി.
ജനാലയൊക്കെ തുറന്നിട്ട് അവൾ നോക്കുന്നുണ്ട്. പക്ഷേ കുളത്തിലേക്കുള്ള ഭാഗത്ത് അമ്മായി ലൈറ്റ് ഒക്കെ ഓഫ് ചെയ്തിരിക്കുകയായിരുന്നു.
അവൾ നകുലന്റെ ഫോണിലേക്ക് ബെല്ലടിപ്പിച്ചു..
രണ്ടുമൂന്നുവട്ടം വിളിച്ചിട്ടും അവൻ കോൾ അറ്റൻഡ് ചെയ്തില്ല.
ഒടുവിൽ യാതൊരു നിവൃത്തിയുമില്ലാതെ അമ്മു, മുറി തുറന്ന് ഇറങ്ങി.
മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവൾക്കിത്തിരി പേടി തോന്നാതിരുന്നില്ല.എന്നാലും നകുലിനെ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞപ്പോൾ, അവളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു തരിപ്പ് ആയിരുന്നു. ഇനി എന്തു പറ്റി ആവോ, അവിടെ കിടന്നെങ്ങാനും ഉറങ്ങിപ്പോയോ… അതോ തന്നെ അങ്ങോട്ട് വരുത്തുവാൻ ഉള്ള തന്ത്രമാണോ, പല വിചാരത്തിൽ അമ്മു കുളപ്പടവിലേക്ക് നടന്നു.
നാകുലേട്ടാ……
പടിഞ്ഞാറ് വശത്തെ കൊന്ന മരത്തിന്റെ അരികിലായി നിന്ന് അവൾ ഉറക്കെ വിളിച്ചു.
ആഹ് ഇങ്ങട് പോരേ ഞാൻ ഇവിടെയുണ്ട് പെണ്ണേ…
എനിക്കിപ്പോൾ സൗകര്യമില്ല വരാന്, നിങ്ങൾ ഇവിടെ കിടന്നോളു. വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്.
അപ്പോഴേക്കും കണ്ടു പടവുകൾ കയറി മുകളിലേക്ക് വരുന്ന നകുലനെ.
നീയെന്താ എന്നെക്കാണാഞ്ഞപ്പോൾ പേടിച്ചു പോയോ ?
ഒരു വഷളൻ ചിരിയോടെ അമ്മൂനെ അടിമുടി നോക്കി നകുലൻ അരികിലേക്ക് വന്നു.
എന്നിട്ടവളെ പിടിച്ച് അവന്റെ അഭിമുഖമായി നിർത്തി..
ആ താടി തുമ്പ് പിടിച്ചു മേൽപ്പോട്ട് ഉയർത്തി അവളുടെ മിഴികളിലേക്ക് നോക്കി.
ഇരു മിഴികളും കോർത്ത് പിണഞ്ഞപ്പോൾ, അതുവരെ കാണാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്ത് പ്രകടമായത്..
നേരം പാതിരാത്രിയായി നമുക്ക് കയറി പോകാം നാകുലേട്ടാ..
അവന്റെ മുഖത്ത് നിന്നും ദൃഷ്ടി മാറ്റിയശേഷം അമ്മു പതിയെ പറഞ്ഞു.
അതിനെന്താ പാതിരാത്രി ആകട്ടെടി, നേരം വെളുക്കുന്നത് വരെ നമുക്ക് അങ്ങനെ പ്രണയിച്ച് പ്രണയിച്ച്, ഈ കുളത്തിലങ്ങ് നീരാടിയാലോ…
പറയുകയും അതോടൊപ്പം അവളെ തന്റെ കൈകളിലേക്ക് ഊരിയെടുക്കുകയും ചെയ്തിരുന്നു.
യ്യോ… നകുലേട്ട, ആരെങ്കിലും കാണും എന്നെ താഴെ നിർത്ത്..അമ്മു അവളുടെ കാലുകളിട്ട് അടിച്ചുകൊണ്ട് അവന്റെ കൈകളിൽ കിടന്നു കുതറി.
ഈ 15 പുരയിടത്തിലെ ആരു കേറി വരാനാ പെണ്ണേ,…. നീ അടങ്ങിക്കിടന്നൽ മാത്രം മതി,.
അവളെയും ചേർത്ത് പിടിച്ച് അവൻ ഓരോ സ്റ്റെപ്പുകൾ താഴോട്ടിറങ്ങി.
ശോ
.. എന്റെ ഈശ്വരാ ഈ നകുലേട്ടനീത് എന്തൊക്കെയാ കാണിക്കുന്നേ. മര്യാദയ്ക്ക് താഴെ നിർത്തുന്നുണ്ടോയെന്നെ..
അവൾ പിന്നെയും കുതറി.
അപ്പോളേക്കും അവൻ പടവുകൾ ഇറങ്ങിയിറങ്ങി കുളത്തിലേക്ക് എത്തിയിരന്നു
നകുലേട്ടാ…വീഴും കേട്ടോ വഴുക്കലുണ്ട്..
അമ്മു പിന്നെയും ശബ്ദമുയർത്തി.
എന്നാലവൻ അവളെയുമായിട്ട് കുളത്തിലേക്ക് ഒന്ന് മുങ്ങി നിവർന്നു…….തുടരും………