Novel

ശിശിരം: ഭാഗം 6

രചന: മിത്ര വിന്ദ

ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു അമ്മു കിച്ചൻ പറഞ്ഞ സമയത്ത് തന്നെ ഇറങ്ങി വന്നു താഴെ നിന്നു.പക്ഷെ
അവൻ എത്തി ചേർന്നിരുന്നില്ല.
സമയം നോക്കിയപ്പോൾ നാലേ മുക്കാല് കഴിഞ്ഞു..

ഇതെന്താണ് ഇത്രയും വൈകുന്നത് എന്നോർത്ത് അമ്മു അങ്ങനെ തന്നെ നിന്ന്.

മഴ ചെറുതായി പൊടിഞ്ഞു വരുന്നുണ്ട്.

പെയ്യുമോ ആവോ…

അവൾ അകലെ ആകാശത്തേക്ക് കണ്ണു നട്ടു..

പെട്ടന്ന് ബുള്ളറ്റ്ന്റെ ശബ്ദം കേട്ടു.

അമ്മുവിനു ആശ്വാസം ആയി.

തോളിൽ കിടന്നിരുന്ന ബാഗ് ഒന്നുകൂടി കേറ്റി ഇട്ടശേഷം,ഷോൾ ഇരുവശത്തു നിന്നും എടുത്ത് മുൻപിലേക്ക് പിടിച്ച്, ബൈക്കിൽ കയറുവാൻ തയ്യാറെടുത്തുകൊണ്ട് അവൾ നിന്നു..

കിച്ചൻ വന്നിട്ട് ബൈക്ക് നിറുത്തിയപ്പോൾ അമ്മു അവന്റെ പിന്നിൽ കയറി ഇരുന്നു.

കിച്ചേട്ടൻ ലേറ്റ് ആയോ,,

ഹമ്.. കുറച്ചു… നീ ഒരുപാട് നേരം ഇറങ്ങി നിന്നോ.

ഹേയ് ഒരു പത്തു മിനിറ്റ്…

മ്മ്…..നിനക്ക് ചായ വല്ലതും വേണോ.

ഒന്നും വേണ്ട കിച്ചേട്ടാ, വേഗം പോയാൽ മാത്രം മതി. മഴ വരുന്നുണ്ട്..

അമ്മു ധൃതി കൂട്ടിയപ്പോൾ, കിച്ചൻ കുറച്ച് സ്പീഡ് കൂട്ടി.

കിച്ചേട്ടാ… രാവിലത്തെ കാര്യം ഒന്നും തത്കാലം അമ്മയോടും അമ്മായിയോടുമൊന്നും പറയാൻ നിൽക്കണ്ട കെട്ടോ..

ഹമ്.. ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല, ഇനി യദുന്റെ കാര്യ എങ്ങനെയാണോ.

അവൻ അല്പം ഉച്ചത്തിൽ മുഖം ചെരിച്ചു അവളോട് പറഞ്ഞു.

വീട്ടിൽ എത്തിയപ്പോൾ മഴ ചെറുതായി പെയ്തു വരുന്നുണ്ട്. എന്നാലും രണ്ടാളും അങ്ങനെ നനഞ്ഞൊന്നുമില്ലയിരുന്നു..

അവളെ പടത്തിന്റെ ഓരത്തു ഇറക്കി വിട്ട ശേഷം, കിച്ചു വണ്ടി ഓടിച്ചു പോയി.

ഒരു മൂളിപ്പാട്ടൊക്കെ പാടി അമ്മു വീട്ടിലേക്ക് എത്തിയപ്പോൾ സതി അവൾക്ക് ഉള്ള ചായയും എടുത്തു വെച്ചു നോക്കി ഇരിപ്പുണ്ട്.

യദുന്റെ ഒപ്പം ആണോ മോള് വന്നേ..
ചെരുപ്പ് ഊരി ഇട്ടിട്ട് അകത്തേക്ക് കയറിയപ്പോൾ സതി മകളോട് ചോദിച്ചു.

കിച്ചേട്ടൻ ആയിരുന്നു, ഏട്ടന്റെ വണ്ടി കംപ്ലയിന്റ് ആയിട്ട്, കിടന്നത് കൊണ്ട് ഇന്ന് ഇതിലാണ് സ്കൂളിൽ പോയത്.

ഹമ്…. ഞാൻ കരുതി യദുക്കു
ട്ടൻ ആണെന്ന്, പിന്നെ നീ അവന്റെ ഒപ്പം വരുന്ന പതിവ് ഇല്ലാത്തത് കൊണ്ട് എനിക്ക് സംശയം ആയി.

കഴിക്കാൻ എന്ത് ഉള്ളത്, വല്ലാത്ത വിശപ്പ്.

അവൾ തന്റെ ഷോൾ അഴിച്ചു മാറ്റിയിട്ട്, അമ്മയുടെ അടുത്തേക്ക് വീണ്ടും വന്നു.

ചേന പുഴുങ്ങിയത് ഉണ്ട് മോളെ,കാന്താരി ചമ്മന്തിയും,വാ വന്നു കഴിയ്ക്ക്..

ഹമ്…. വരുവാ, കൈ ഒന്ന് കഴുകട്ടെ.

അവൾ അടുക്കളപ്പുറത്തേക്ക് ഇറങ്ങി ചെന്നു കൈയും മുഖവും ഒക്കെ കഴുകി.
എന്നിട്ട് അമ്മ എടുത്തു വെച്ചതും എടുത്തു ഉമ്മറത്തേ അരഭിത്തിയിൽ വന്നിരുന്നു.

അമ്മയും മകളും കൂടി ഇരുന്നു, നാട്ടു വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ട് ആഹാരം ഒക്കെ കഴിച്ചു..

അതിനു ശേഷം അമ്മു എഴുന്നേറ്റു, മുറ്റം അടിച്ചു വാരാൻ പോയി.

സതി ആണെങ്കിൽ കുറച്ചു വിറക് പൊട്ടിച്ചു ഇടുകയാണ്.

വല്ലാത്ത കിതപ്പും പരവേശവും അവർക്ക് അപ്പോൾ തോന്നി.

ശ്വാസം എടുക്കുമ്പോൾ വല്ലാത്ത തടസം…

ഗ്യാസ് ന്റെ ആകും.

ഒരു പ്രകാരത്തിൽ വിറക് എല്ലാം എടുത്തു കൊണ്ട് വന്നു ഇട്ട ശേഷം അവർ ചെന്നു രണ്ടുമൂന്നു വായു ഗുളിക എടുത്തു കഴിച്ചു. ഒപ്പം കുറച്ചു ചൂട് വെള്ളവും കുടിച്ചു.

എന്താമ്മേ… എന്ത് പറ്റി.

ഒന്നുല്ല..ഗ്യാസിന്റെയാണെന്ന് തോന്നുന്നു മോളെ, ഒരു നെഞ്ചിരിച്ചിൽ പോലെ..

ഹോസ്പിറ്റലിൽ പോകാം അമ്മേ, റെഡി ആകു…
അമ്മുവിന് അമ്മയുടെ നിൽപ്പും ഭാവോം കണ്ടപ്പോൾ ഒരു പന്തികേട് പോലെ തോന്നി.

ഹേയ്.. അതിനു ഉള്ള കുഴപ്പം ഒന്നും ഇല്ലന്നേ, ഈ ഗുളിക കഴിക്കുമ്പോൾ മാറും മോളെ..

വേണ്ട.. ശരിയാവില്ല, ഹോസ്പിറ്റലിൽ പോകാം,നല്ല ക്ഷീണം ഉണ്ട് അമ്മയ്ക്ക്, ഇങ്ങനെ വെച്ചോണ്ട് ഇരുന്നാൽ ശരിയാവില്ല.പറഞ്ഞു കൊണ്ട് അവൾ അമ്മയുടെ കൈയിൽ പിടിച്ചു.

ഇനി ഇപ്പോൾ ചെന്നാൽ ഡോക്ടർമാര് ആരും കാണില്ല മോളെ, നമ്മൾക്ക് ശനിയാഴ്ചയോ മറ്റോ ഹോസ്പിറ്റലിൽ പോയാൽ പോരേ.

വേണ്ട വേണ്ട, ഇന്ന് തന്നെ പോകാം,എന്നിട്ട് അഡ്മിറ്റ് ആകണമെങ്കിൽ രണ്ടുദിവസം അഡ്മിറ്റ് ആകാം.ക്യാഷ്വാലിറ്റിയിൽ ഡോക്ടേഴ്സ് കാണും അമ്മേ, അവരെ ചെന്ന് കണ്ട് വിവരം പറയാം

എന്റെ മോളെ ഇത് ഗ്യാസിന്റെ ആടി,ഇപ്പോൾ എനിക്ക് കുറവുണ്ട്ന്നു..

അമ്മയും മകളും കൂടി തർക്കിച്ചുകൊണ്ട് നിന്നപ്പോഴാണ് യദു അവിടേക്ക് കയറി വന്നത്.

അപ്പച്ചി..

ഉമ്മറത്തുനിന്നും അവന്റെ വിളിയൊച്ച കേട്ടതും സതി അവിടേക്ക് തിരിഞ്ഞു..

കേറി വാ മോനേ…ഞാൻ ചായ എടുക്കാം.

ചായ ഒന്നും വേണ്ട അപ്പച്ചി, ഞാൻ വെറുതെ വന്നതാ…

അരഭിത്തിയിൽ ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.

യദുവേട്ട… അമ്മയ്ക്ക് ഈയിടെ ആയിട്ട് നല്ല ക്ഷീണം ആണ്, ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞാൽ കേൾക്കില്ല. പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു മനസിലാക്കിക്ക് കേട്ടോ.

എന്താ.. എന്ത് പറ്റി അപ്പച്ചിയ്ക്ക്..
പെട്ടന്ന് അവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

ഇവൾക്ക് വേറെ പണിയില്ല. എന്റെ മോനേ, എനിക്ക് ഇത്തിരി എരിച്ചില് പോലെ വന്നു, ഗ്യാസിന്റെയാണ്. രണ്ടുമൂന്നു വായു ഗുളിക കഴിച്ചപ്പോൾ അത് അങ്ങ് മാറുകയും ചെയ്തു ഈ പെണ്ണിനോട് പറഞ്ഞാൽ മനസ്സിലാകില്ലെന്ന്…

സതി അമ്മുവിനെ നോക്കി പേടിപ്പിച്ച്  കൊണ്ട് യദുവിന് മറുപടി നൽകി..

അപ്പച്ചി റെഡി ആയിക്കെ, നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം..

അമ്മുവിന്റെ അതേ അഭിപ്രായമായിരുന്നു അവനും.

എന്നാൽ സതി വിസമ്മതിച്ചു.

പക്ഷെ യദു ഏറെ നിർബന്ധിച്ചപ്പോൾ, അവര് നാളെ പോകാം എന്ന് സമ്മതിച്ചു.

യദുവും കൂടി ലീവ് എടുക്കാം എന്ന് പറഞ്ഞു എങ്കിലും സതിയും അമ്മുവും കൂടി അവനെ പിന്തിരിപ്പിച്ചു.

കുറച്ചു സമയം സംസാരിച്ചു ഇരുന്ന ശേഷം ചേന പുഴുങ്ങിയതും ചമ്മന്തിയുമൊക്കെ കഴിച്ചിട്ട് ആണ് അവൻ മടങ്ങി പോയത്.

യദു ചെന്നപ്പോൾ ലീല അമ്മായിയും അമ്മയും കൂടി മുറ്റത്തു നിൽപ്പുണ്ട്.

ആഹാ.. അമ്മായി ഇത് എപ്പോ എത്തി,, കുറേ കാലം ആയല്ലോ കണ്ടിട്ട് ഒക്കെ…

ഉച്ച കഴിഞ്ഞപ്പോൾ എത്തി… യദുക്കുട്ടൻ ഇത്തിരി ക്ഷീണിച്ചു ല്ലോ. എന്താടാ, ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ നീയ്.

അമ്മായിടെ തോന്നൽ ആണ്,ഞാൻ ഇപ്പോൾ 84കിലോ ഉണ്ട്, അന്നേരമാ മെലിഞ്ഞെന്നു പറയുന്നേ…

അവൻ കിച്ചനെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് അകത്തേക്ക് കയറി പ്പോയി…

വേഷം മാറിയ ശേഷം കുളിക്കാനായി പോയപ്പോളും,ശേഷം വായന ശാലയിൽ പോയപ്പോളും,രാത്രിയിൽ അത്താഴം കഴിക്കുമ്പോളും ഒക്കെ അവന്റെ ഉള്ളിൽ സതിയുടെ മുഖം ആയിരുന്നു.
അപ്പച്ചിക്ക് വല്ലാത്ത ക്ഷീണം ഉണ്ട്, അമ്മു പറഞ്ഞപ്പോൾ ആയിരുന്നു താനും അത് ശ്രെദ്ധിച്ചത്., ഇനി ഒരു ദിവസം പോലും വൈകി കൂടാ, നാളെ കാലത്തെ ചെന്നു ഹോസ്പിറ്റലിൽ പറഞ്ഞു വിടണം, ഇല്ലെങ്കിൽ ചിലപ്പോൾ അപ്പച്ചി വാക്ക് മാറും. അതാണ് രീതി..

മുകളിലെ നിലയിൽ ബാൽക്കണിയിൽ പോയി ഇരിക്കുകയാണ് യദു.

ഉറക്കം വരുന്നില്ല..
നല്ല മഴയ്ക്ക് കോളുണ്ട്. തണുത്ത കാറ്റ് അടിച്ചു വരുന്നുണ്ട്.

പാട വരമ്പത്തും നിന്നും ചെരിഞ്ഞു വീശുന്ന കാറ്റിന്റെ കുളിരിൽ അവൻ കണ്ണടച്ച് അങ്ങനെ ഇരിക്കുകയാണ്.

വെറുതെ ഓരോന്ന് ചിന്തിച്ചു കൊണ്ട്.

മെല്ലെ ഉറക്കം വരാൻ തുടങ്ങിയപ്പോൾ അവൻ എഴുന്നേറ്റു മുറിയിലേക്ക് കയറി.എന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു.

…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button