ശിശിരം: ഭാഗം 7
രചന: മിത്ര വിന്ദ
വെളുപ്പിന് അഞ്ചു മണി അയപ്പോൾ അമ്മു ഉണർന്നു.
നേരെ അടുക്കളയിൽ ചെന്നു ചായ യ്ക്ക് ഉള്ള വെച്ചു.
അത് തിളയ്ക്കാൻ തുടങ്ങിയപ്പോൾ ചോറ് വെക്കുവാനുള്ള കാലം എടുത്തു കഴുകി, അതിലും ആവശ്യത്തിനു വെള്ളം പിടിച്ചു. ഒന്നര നാഴി അരിയെടുത്ത്, കുറച്ചു വെള്ളം ഒഴിച്ച് കുതിർന്നു വരാനായി വച്ചു. കാലത്തെ കാപ്പിക്ക് ഉപ്പുമാവ് ഉണ്ടാക്കാമെന്ന് കരുതിയാണ്. അലമാരത്തട്ടിൽ വറുത്ത വെച്ചിരുന്ന റവയും എടുത്ത് കൊണ്ട് വന്നു.
അപ്പോഴേക്കും ചായ തിളച്ച് പാകമായിരുന്നു.
അത് ഒരു സ്റ്റീൽ കപ്പിലേക്ക് ആറ്റിയൊഴിച്ചശേഷം, ചോറ് വയ്ക്കുവാൻ ഉള്ള കലം അടുപ്പത്ത് വെച്ചു..
അപ്പോഴേക്കും സതി ഉണർന്നു അടുക്കളയിലേക്ക് എത്തി.
അമ്മയ്ക്ക് ഒരു ഗ്ലാസ് ചായ എടുത്തു കൊടുത്ത ശേഷം, രണ്ട് പച്ചമുളക് നാലഞ്ച് ചുവന്നുള്ളിയും, ഒരു കഷണം ഇഞ്ചി ഒക്കെ കൂടി അവൾ എടുത്തു വെള്ളത്തിലേക്ക് ഇട്ടു..
റസ്ക്കും കൂട്ടി രണ്ടാളും ചായ കുടിച്ചു.
മോളെ ഇപ്പൊ അമ്മയ്ക്ക് അങ്ങനെ കുഴപ്പമൊന്നുമില്ല, ഇനി പോണോടി ആശുപത്രിക്ക്….?
സതി വല്ലാത്ത വിമ്മിഷ്ടത്തോടുകൂടി മകളെ നോക്കി.
അത് കണ്ടതും അമ്മു അവരെ ദഹിപ്പിക്കും മട്ടിൽ ഒന്ന് പേടിപ്പിച്ചു.
മര്യാദയ്ക്ക് എട്ടു മണിയാകുമ്പോൾ റെഡിയായിക്കോണം, അല്ലാതെ ഇങ്ങോട്ട് കൂടുതൽ ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ, ഞാന് അമ്മായിയെ ഒന്ന് സഹായിച്ചിട്ട് വരാം, ഒരുപാടൊന്നും ചെയ്യാൻ നേരം കാണില്ല, എന്തേലും ഒക്കെ ഒന്ന് ആക്കി കൊടുത്തിട്ട്, പെട്ടെന്ന് എത്തും. അപ്പോഴേക്കും അമ്മ ഒരുങ്ങി നിന്നോണം..
നാളികേരം ചിരവി അമ്മയ്ക്ക് കൊടുത്ത ശേഷം, ഉപ്പുമാവ് ഉണ്ടാക്കുവാൻ ഏൽപ്പിച്ചിട്ട് അവൾ, അരി കഴുകി വേഗം അടുപ്പത്തിട്ടു.
ഇനിയിപ്പോ കൂടുതലൊന്നും കറിവയ്ക്കാൻ നിൽക്കണ്ട, അമ്മയിയുടെ അടുത്ത് നിന്നും എന്തെങ്കിലും എടുക്കാം, പിന്നെ, ഉപ്പിലിട്ടതും ഉണ്ടല്ലോ അതൊക്കെ കൂട്ടി കഴിക്കാം…
അവിടുന്ന് എടുക്കാൻ ഒന്നും നിൽക്കണ്ട മോളെ, നമ്മൾക്ക് രണ്ടു മുട്ട വറുത്ത് ആണെങ്കിലും ചോറ് കഴിക്കാല്ലോ, വെറുതെ എന്തിനാ, അവരെ ബുദ്ധിമുട്ടിക്കുന്നത്
അതിന് അമ്മായിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ, ഞാനല്ലേ കറികളൊക്കെ വയ്ക്കുന്നത്… എന്തായാലും അമ്മ വേഗം റെഡിയായിക്കോളൂ, ഞാനിപ്പോ വന്നേക്കാം.
അടുക്കള വാതിൽക്കൽ കൂടി പുറത്തേക്ക് ഇറങ്ങിയശേഷം ചെരുപ്പെടുത്തു കാലിലേക്കിട്ടുകൊണ്ട് അവൾ വേഗം പാടവരമ്പത്തൂടെ നടന്നു പോയി.
പതിവ് പോലെ അന്നും കിച്ചൻ ഉമ്മറത്തിരുന്ന് ന്യൂസ് പേപ്പർ വായിക്കുന്നുണ്ട്.
ഹലോ മിസ്റ്റർ……. എന്തെങ്കിലും ചൂടുള്ള വാർത്ത ഉണ്ടോ ആവോ…
തള്ളവിരലും നടുവിരലും ഉപയോഗിച്ച്, അവൻ വായിച്ചു കൊണ്ടിരുന്ന ന്യൂസ് പേപ്പറിൽ ഒന്ന്, ഞൊടുവിച്ച ശേഷം, അമ്മു അവന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അകത്തേക്ക് കയറി.
പിന്തിരിഞ്ഞ കയറിയത് കൊണ്ട്, യദു നടന്നുവരുന്നത് അവൾ കണ്ടതുമില്ല, നേരെ ചെന്ന് അവന്റെ നെഞ്ചിനിട്ട് തോളു കൊണ്ട് ഒരൊറ്റ ഇടിയായിരുന്നു..
പെട്ടെന്ന് മുന്നിലേക്ക് തിരിഞ്ഞു വന്നതും, അവളുടെ മാറ് അറിയാതെ അവന്റെ നെഞ്ചിൽ ഒന്ന് ഉരസി.പെട്ടന്ന് ഒരു മിന്നൽ പിണർ ആയിരുന്നു അമ്മുവിന് തന്റെ ശരീരത്തില് ഉണ്ടായത്.പിന്നിലേക്ക് വീഴാൻ പോയതും അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്തു നേരെ നിറുത്തി. വീണ്ടും അതേ പോലെ, അവളുടെ മാറ് അവ്നിൽ തലോടി..
ശ്വാസം ഒന്ന് എടുത്തു വലിച്ചു കൊണ്ട് മുഖം ഉയർത്തി നോക്കിയപ്പോൾ തന്നെ കൊല്ലാൻ എന്ന ഭാവത്തിൽ നിൽക്കുന്ന യദുവിനെയാണ് കണ്ടത്.
നിനക്ക് നോക്കി നടന്നൂടെ….
അവൻ ശബ്ദം ഉയർത്തി.
ഞാൻ പെട്ടന്ന്….കിച്ചു ചേട്ടനോട് സംസാരിച്ചുകൊണ്ട് കയറിവന്നത്… പെട്ടെന്ന് ആയതു കൊണ്ട് കണ്ടില്ല… സോറി..
വല്ലവിധേനയും പറഞ്ഞു ഒപ്പിച്ച ശേഷം അവൾ അടുക്കളയിലേക്ക് പാഞ്ഞു.
അപ്പോഴും അവളുടെ ഉള്ളിലെ ആന്തൽ വിട്ടു മാറിയിരുന്നില്ല.
അല്ലേ… ഇതാരാ അമ്മുട്ടിയൊ…
എത്ര നാലായി കണ്ടിട്ട്, ഇങ്ങു വന്നേ മോളെ…. ഒന്ന് കാണട്ടെ ഞാന്….
ഒരു പ്രത്യേക ഈണത്തിൽ ലീലമ്മായി ഉറക്കെ പറയുന്നത് കേട്ടു കൊണ്ട്,അമ്മു അവിടേക്ക് ചെന്നത്.
‘അമ്മായി എപ്പോ എത്തി…. ”
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഇന്നലെ വന്നതാ മോളെ, എന്തൊക്കെ ഉണ്ട് വിശേഷം…സതിയ്ക്ക് ഇന്ന് പോണോ ”
വിശേഷം ഒന്നുമില്ല, അങ്ങനെയൊക്കെ പോകുന്നു, പിന്നെ അമ്മയ്ക്ക് ഇന്ന് അവധിയാണ്, ഞങ്ങളെ ഹോസ്പിറ്റലിൽ വരെ ഒന്ന് പോകുവാ കാലത്തെ തന്നെ….
ഹോസ്പിറ്റലിലോ…എന്തിനാ മോളെ, ആരെ കാണാനാ….?
പിന്നിൽ നിന്നും ഗിരിജയുടെ ശബ്ദം കേട്ട് അവൾ മുഖം തിരിച്ചു.
കുറച്ച് ചുവന്ന ചീരയും,ചെറിയ ഒന്ന് രണ്ടു പാവയ്ക്കയും ആയിട്ട്
അവർ കയറി വരുന്നുണ്ടായിരുന്നു.
“അത് പിന്നെ, കുറച്ചു ദിവസമായിട്ട് അമ്മയ്ക്ക് ക്ഷീണമാണ് അമ്മായി… ഇന്നലെ വിറക് പൊട്ടിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് നെഞ്ചിന് ഒരു വിമ്മിഷ്ടം പോലെ വന്നു, ഞാൻ ചോദിച്ചപ്പോൾ, ഗ്യാസിന്റെ ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി, ഇനി അങ്ങനെ വിട്ടാൽ പറ്റില്ല, ഹോസ്പിറ്റലിലേക്ക് പോകണം, ചെന്നിട്ട് ഒരു ഇ സി ജി ഒക്കെ എടുത്തു നോക്കാനാണ്..”
“അയ്യോ.. എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട് മോളെ, നീ വന്നേ നമ്മൾക്ക് അവളെ കൊണ്ട് ചെന്നു കാണിച്ചിട്ട് വരാം..”
ഗിരിജ ആണെങ്കിൽ പോകാൻ തയ്യാറായി ഇറങ്ങി കഴിഞ്ഞു.
“അമ്മായി…. എട്ടു മണി ആകുമ്പോൾ പോകാനാ, അമ്മയോട് റെഡി ആവാൻ പറഞ്ഞിട്ട് ഞാൻ ഇങ്ങോട്ട് പോന്നെ,ഞങ്ങൾ രണ്ടാളും കൂടി പോയ്കോളാന്നേ.അമ്മായി വരുവൊന്നും വേണ്ട…'”
ഒറ്റയ്ക്ക് അങ്ങനെ പോകണ്ട മോളെ, ഗിരിജയും കൂടെ വരട്ടെ,,, ഇവൾക്ക് വയ്യെങ്കിൽ ഞാൻ വരാന്നേ നിന്റെ ഒപ്പം..
“ഞാൻ പോകുന്നുണ്ട് അമ്മേ, എന്തെങ്കിലും ആവശ്യം വന്നാൽ നിങ്ങളെ വിളിച്ചോളാം.. പോരേ ”
വാതിൽ പടിയിൽ നിന്നുകൊണ്ട് യദു ആയിരുന്നു എല്ലാവർക്കും ഉള്ള മറുപടി കൊടുത്തത്.
അപ്പോഴേക്കും കിച്ചനും അവിടേക്ക് വന്നു..
അപ്പച്ചിക്ക് വയ്യ എന്നറിഞ്ഞതും, അവൻ പെട്ടെന്ന് തന്നെ, സതിയെ കാണുവാനായി ഇറങ്ങി പോയി കഴിഞ്ഞിരുന്നു.
ശോ… ഈ കുട്ടി, ഇവളെ കൊണ്ട് തോറ്റു, എന്റെ ചേച്ചി, എനിക്ക് അതിനു മാത്രം യാതൊരു കുഴപ്പവും ഇല്ലന്നേ..
മേടയിൽ വീട്ടിൽ നിന്നും എല്ലാവരും ചേർന്നു വന്നപ്പോൾ സതിയ്ക്ക് അല്പം വല്ലാഴിക പോലെ തോന്നി. ഇടയ്ക്കു ഒക്കെ അവർ അമ്മുവിനെ ദേഷ്യത്തിൽ നോക്കിയപ്പോൾ ഞാൻ ഇതൊന്നും അറിഞ്ഞതെ അല്ല എന്നാ മട്ടിൽ അവൾ മുഖം മാറ്റി.
സതിയേ ഞാൻ കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ ഇത്രേം ക്ഷീണം ഇല്ലായിരുന്നു കേട്ടോ… എന്തായാലും ഉടനെ തന്നെ നമ്മൾക്ക് ചെക്കപ്പ് ചെയ്യണം… മോളെ, അഡ്മിറ്റ് ആവാൻ പറഞ്ഞാൽ രണ്ടു ദിവസം കിടക്കാൻ നോക്ക്.. ഞാൻ വരണമെങ്കിൽ വരാം… പിന്നെ പിള്ളേരും ഉണ്ട് കെട്ടോ…
ഗിരിജ പറഞ്ഞപ്പോൾ അമ്മു തലയാട്ടി.
എട്ടു മണി ആയപ്പോൾ യദു വണ്ടിയും എടുത്തു കൊണ്ട് വന്നു.
അമ്മയും മകളും കൂടി ചെന്നു വണ്ടിയിൽ കയറി.അവരെ പറഞ്ഞു വിട്ട ശേഷം ആണ്, കിച്ചനും മറ്റും പോയത്.
മിടിക്കുന്ന ഹൃദയത്തോടെയാണ് മൂവരും ഹോസ്പിറ്റലിൽ വന്നു ഇറങ്ങിയത്……തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…