ശിശിരം: ഭാഗം 9
Aug 25, 2024, 22:06 IST

രചന: മിത്ര വിന്ദ
അപ്പച്ചിക്ക് കുഴപ്പം ഒന്നും ഉണ്ടകരുതേ എന്ന പ്രാർത്ഥനയോടെ ആയിരുന്നു അവൻ ഡോക്ടറുടെ അടുത്തേക് ചെന്നത് എങ്കിലും സംഗതി സീരിയസ് ആണെന്നും ഏത് നിമിഷവും അവർക്ക് എന്തും സംഭവിക്കാം എന്നും ആയിരുന്നു ഡോക്ടർ തരകൻ അവനെ അറിയിച്ചത്. കേട്ടത് വിശ്വസിക്കാൻ ആവാതെ കൊണ്ട് ശ്വാസം ഒന്ന് എടുത്തു വലിച്ചു യദു തലയ്ക്കു കൈയും കൊടുത്തു അവിടെ തറഞ്ഞു ഇരുന്നു ആ സ്ത്രീയ്ക്ക് ടെൻഷൻ ആവുന്ന കാര്യങ്ങൾ ഒന്നും ഉണ്ടാകരുത് കേട്ടോ... മാക്സിമം അത് ശ്രെദ്ധിക്കണം. അങ്ങനെ എന്തേലും ഉണ്ടായാൽ പെട്ടന്ന് അവർക്ക് ഹാർട്ട് ന് പ്രോബ്ലം ഉണ്ടാവാൻ സാധ്യത കൂട്തൽ ആണ്.അതുകൊണ്ട് ആണ് കേട്ടോ.. ഹ്മ്മ്......ഒന്ന് മൂളിക്കൊണ്ട് അവൻ മരവിച്ചു ഇരിക്കുകയാണ് അപ്പോളും.. എടോ... ഒരു മുൻകരുതലിനു വേണ്ടി പറഞ്ഞത് ആണ്. ടെൻഷൻ ആവണ്ടന്നേ. നമ്മൾക്ക് പ്രാർത്ഥിക്കാം ദൈവത്തോട്.എല്ലാം മാറി അവർ പുതിയൊരു ജീവിതത്തിലേക്ക് വരും.. മെഡിസിൻ ഒക്കെ നേരെ കഴിക്കാൻ പറ കേട്ടോ. ഡോക്ടർ പറഞ്ഞപ്പോൾ അവൻ തല കുലുക്കി. എന്നിട്ട് എഴുനേറ്റ് വെളിയില്ക്ക് നടന്നു. പാർക്കിങ്ങിൽ നിൽക്കുകയാണ് അമ്മു.. അവൻ തിടുക്കത്തിൽ അടുത്തേക്ക് ചെന്നു. ഇതാ മരുന്ന്.... ഭയങ്കര തിരക്ക് ആയിരുന്നു, അതാ ലേറ്റ് ആയെ... കൈയിൽ ഇരുന്ന പൊതി അവൻ അമ്മുവിനെ ഏൽപ്പിച്ചു. അപ്പച്ചി എവിടെ..? വാഷ് റൂമിൽ പോയതാ, ഇപ്പൊ വരും നീയും കൂടെ ചെല്ലു. അപ്പച്ചി ഒറ്റയ്ക്ക്, വല്ല തല കറക്കവും ഉണ്ടാകും. യദു വഴക്ക് പറഞ്ഞപ്പോൾ അമ്മു തിരിഞ്ഞു ഓടി അമ്മയുടെ അരികിലേക്ക് പോയി. . അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത ശേഷം, അവരെയുo കാത്ത് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഇരുവരും കൂടി നടന്നു വരുന്നത് അവൻ കണ്ടു. വണ്ടി മുന്നോട്ട് എടുത്തു,അവരുടെ അടുത്തേക്ക് ചെന്നു ഒതുക്കി നിറുത്തി. "ശോ... പോരേണ്ടായിരുന്നു. ഈ പെണ്ണ് ഒരുത്തി കാ രണം ആണ്. മര്യാദക്ക് ജോലിക്ക് പോകാൻ ഇരുന്ന ഞാനാ......" വണ്ടിയിൽ കേറിയ പാടെ സതി മകളെ വഴക്ക് പറഞ്ഞു. ഹ്മ്മ്...... ഇങ്ങോട്ട് ഒന്നും പറയണ്ട കേട്ടോ,ആ ഡോക്ടർ പറയുന്നത് അങ്ങട് അനുEസരിച്ചാൽl മാത്രം മതി.. ഇനി മുതൽ നല്ല കുട്ടിയായിട്ട് എന്നും വീട്ടിൽ ഇരുന്നോണം. കഥകൾ പറയാൻ അമ്മായിയും ഉണ്ട് കൂട്ടിനു പോരേ. മകളുടെ പറച്ചിൽ കേട്ട് അവളെ ദഹിപ്പിക്കും മട്ടിൽ ഒന്ന് നോക്കി പേടിപ്പിച്ചു സതി. "ജോലിക്ക് പോകാതെ ഒന്നും ഇരിക്കാൻ പറ്റില്ല മോളെ,എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളും ഒന്നുമില്ല,അതുകൊണ്ട് പറ്റുന്ന പോലെ അംഗനവാടിയിൽ പോണം,ഉള്ള പണി കളയാൻ എളുപ്പമാ, ഒരെണ്ണം നേടിയെടുക്കാനോ " ഹേയ്.. ഇനി ഒരിടത്തും ജോലിക്ക് ഒന്നും പോകേണ്ട കേട്ടോ അപ്പച്ചി, ഡോക്ടറു പറയുമ്പോലെ കേൾക്കണം കുറച്ചു ആരോഗ്യം കൂടി നോക്കണ്ടേ... യദുവും അമ്മുവിനോട് ഒപ്പം ചേർന്നപ്പോൾ പിന്നെ സതി ഒന്നും മിണ്ടാതെയായി. ഒരു ഹോട്ടലിന്റെ മുന്നിൽ കൊണ്ട് ചെന്നു അവൻ വണ്ടി ഒതുക്കി നിറുത്തി. യദുക്കുട്ടാ, ഇനി ഇപ്പൊ ഒന്നും വേണ്ടന്നെ, വീട്ടിൽ ചെന്നിട്ട് കഴിച്ചാൽ പോരേ മ്മക്ക്... സീറ്റ് ബെൽറ്റ് ഊരി മാറ്റിയ ശേഷം യദു ഡോർ തുറക്കാൻ ഭാവിച്ചപ്പോൾ സതി പിന്നിൽ ഇരുന്നു കൊണ്ട് അവനോടായി പറഞ്ഞു. "വല്ലപ്പോഴും അല്ലേ അപ്പച്ചി, ഇറങ്ങി വന്നേ.... നേരം ഇത്രേം ആയില്ലേ...." ശോ.. ഈ കൊച്ചിന്റെ കാര്യം, എന്തോരം ബുദ്ധിമുട്ട് ആണന്നു നോക്കിയേ... സതി ആരോടെന്നല്ലാതെ പറഞ്ഞു. എന്നിട്ട് ഇരുവരും കൂടി അവന്റെ ഒപ്പം ഹോട്ടലിലേയ്ക്ക് കയറി. അപ്പച്ചിയ്ക്ക് എന്താ വേണ്ടത്.. ഊണ് അല്ലേ, അതോ ബിരിയാണിയൊ.. ഊണ് പറയാം മോനേ,, വെജിറ്റേറിയൻ മതി കേട്ടോ... ഹ്മ്മ്..... നിനക്കോ അമ്മു.? അവൻ അമ്മുവിനെ നോക്കി. എന്തായാലും മതി... മ്മ്..... രണ്ടു ബിരിയാണി, ഒരു ഊണ്,ഫിഷ് ഫ്രൈ കൂട്ടി എടുക്ക്.. വൈറ്റെർ വന്നപ്പോൾ യദു ഓർഡർ ചെയ്തു. യദുക്കുട്ടാ.... മീനൊന്നും വേണ്ടട... എന്റെ കൈയിൽ പൈസ ഒക്കെ ഉണ്ട് അപ്പച്ചി, ഒന്നുല്ലെങ്കിലും ഞാൻ ഒരു സർക്കാർ ജോലിക്കാരൻ അല്ലേ, ആ പരിഗണന എങ്കിലും തന്നൂടെ. അവൻ ചിരിയോടെ സതിയെ നോക്കി പറഞ്ഞു. അമ്മു പക്ഷെ ഇതൊന്നും മൈൻഡ് ചെയ്യാതെ ബിരിയാണി വരുന്നതും കാത്തു ഇരിയ്ക്കുകയാണ്. അവൾക്ക് സത്യം പറഞ്ഞാൽ ഒരു ബിരിയാണി ഒക്കെ കഴിക്കുവാൻ അതിയായ മോഹം ഉണ്ടായിരുന്നു, കാരണം ഒരുപാട് നാളുകളായി അവൾ, പുറത്തൊക്കെ വന്ന് ഭക്ഷണം കഴിച്ചിട്ട്... വൈകാതെ തന്നെ ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചേർന്നു. അമ്മു തന്റെ പ്ലേറ്റിൽ നിന്നും,കുറച്ചെടുത്ത് അമ്മയുടെ പാത്രത്തിലേക്ക് വെച്ചു. വേണ്ടെന്ന് സതി ഒരുപാട് പറഞ്ഞെങ്കിലും അവൾ കേട്ടില്ല.. അവരെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചശേഷമേ അവൾ അടങ്ങിയൊള്ളൂ. ആസ്വദിച്ചിരുന്ന ബിരിയാണി കഴിക്കുന്ന അമ്മുവിനെ ഇടയ്ക്കൊക്കെ യദു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവൾക്ക്ഇത് ഇഷ്ടമുള്ള കാര്യം യദുവിനും അറിയാം,പ്രിയയുടെ കല്യാണത്തലേന്ന്,ബിരിയാണി കഴിച്ചു കഴിച്ച് അമ്മുവിന് ഒടുവിൽ മരുന്നു മേടിക്കേണ്ട അവസ്ഥ വരെ എത്തിയിരുന്നു. മിച്ചം വന്നത് എല്ലാം കൂടി എടുത്ത് ഗിരിജ, ഫ്രിഡ്ജിൽ വെച്ചു. രണ്ടു നാളുകൾക്ക് ശേഷം അമ്മു വന്ന്, ചൂടാക്കാൻ പോലും കാത്തുനിൽക്കാതെ അതെടുത്തു കഴിച്ചു. ഉടനെ അവൾക്ക് ഗ്യാസ് കയറി ആകെ ബഹളമായിരുന്നു. അമ്മു കഴിക്കുന്നത് കണ്ടപ്പോൾ സതി ഈ കാര്യം അവളെ ഓർമ്മിപ്പിക്കാനും മറന്നില്ല. എവിടുന്ന് പെണ്ണുണ്ടോ മൈൻഡ് ചെയ്യുന്നു. സതി അരികിൽ ഇരിക്കുന്ന യദുവിനെ നോക്കി ചിരിച്ചു കാണിച്ചു.. അപ്പച്ചിയുടെ ചിരിയും സന്തോഷവും ഒക്കെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ വല്ലാത്ത നൊമ്പരം പടർന്നു. അസുഖമൊക്കെ ഭേദമായി സാധാരണ രീതിയിൽ അപ്പച്ചി എത്തിച്ചേരണമെന്ന് മാത്രമായിരുന്നു അവന്റെ പ്രാർത്ഥന. അവർ വീട്ടിലെത്തുന്നതും നോക്കി ഗിരിജയും ലീലയും ഉമ്മറത്ത് ഉണ്ടായിരുന്നു. സതിയുടെ വീടിന്റെ, വശത്തായി, യദു വണ്ടി കൊണ്ടുവന്നു നിർത്തിയതും,അവർ രണ്ടാളും തിടുക്കപ്പെട്ട് ഇറങ്ങിവന്നു. ഡോക്ടർ പറഞ്ഞ വിവരങ്ങളൊക്കെ അവരോട് അമ്മു ധരിപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞതും, ഇനി അംഗനവാടിയിലേക്ക് പോകേണ്ട എന്ന്, അവരൊക്കെ സതിയോട് പറഞ്ഞു. ഏതു മാത്രം ഡോക്ടറിൽ നിന്നും അറിഞ്ഞ വിവരങ്ങൾ ആരോടും പറഞ്ഞില്ല,അവൻ അത് തന്റെ ഉള്ളിൽ തന്നെ വെച്ചു. .....തുടരും.........