World
ഫ്‌ളോറിഡ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, അക്രമിയെ പോലീസ് പിടികൂടി

അമേരിക്കയിലെ ഫ്‌ളോറിഡ സ്‌റ്റേറ്റ് സർവകലാശാലയിൽ വെടിവെപ്പ്. തോക്കുമായി എത്തിയ വിദ്യാർഥി രണ്ട് പേരെ വെടിവെച്ചു കൊന്നു. ആറ് പേർക്ക് പരുക്കേറ്റു. ഒരു പോലീസുദ്യോഗസ്ഥന്റെ മകൻ കൂടിയായ വിദ്യാർഥിയാണ് ക്യാമ്പസിൽ ആക്രമണം നടത്തിയത്.
അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തി. 20കാരനായ വിദ്യാർഥി പിതാവിന്റെ സർവീസ് റിവോൾവറുമായാണ് ക്യാമ്പസിലെത്തിയത്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. വെടിയേറ്റ അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ടവരും പരുക്കേറ്റവരുമായ മറ്റുള്ളവരും വിദ്യാർഥികളാണ്. നാൽപതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയാണ് ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി.