National

രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു; വിഴിഞ്ഞത്തെ മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഴിഞ്ഞം തുറമുഖ കമ്മീഷിനിംഗ് ചടങ്ങിലെ പ്രസംഗത്തിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നു. വേദിയിൽ വെച്ച് തന്നെ മുഖ്യമന്ത്രി മോദിക്ക് മറുപടി നൽകണമായിരുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു

രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ തിരക്ക് രാഹുൽ ഗാന്ധിയുടെ ഉറക്കം കെടുത്താനാണ്. പാക്കിസ്ഥാന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. വിഴിഞ്ഞം ചടങ്ങിൽ പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത്. എംപിയും എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണ്

അദാനിയെ എതിർക്കുന്ന രാഹുലിനെ വിമർശിക്കാതെ മോദിക്ക് ആകുമോയെന്നും കെസി വേണുഗോപാൽ ചോദിച്ചു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും പ്രധാനമന്ത്രി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. ്‌

Related Articles

Back to top button
error: Content is protected !!