National
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല; യാത്ര മെയ് മാസത്തിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ ആകാൻ ശുഭാംശു ശുക്ല. മെയിൽ ശുക്ല അടക്കമുള്ള നാല് യാത്രികരുമായി ആക്‌സിയോം ദൗത്യം ഫ്‌ളോഡിയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പുറപ്പെടും. സുനിത വില്യംസിനെ ഭൂമിയിൽ തിരികെ എത്തിച്ച സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലാമ് യാത്ര
ദൗത്യത്തിന്റെ പൈലറ്റാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർ കൂടിയാണ് അദ്ദേഹം. നാസയും ഐഎസ്ആർഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേർന്നാണ് എഎക്‌സ്-4 ദൗത്യം വിക്ഷേപിക്കുന്നത്
നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സനാണ് കമാൻഡർ. ഹംഗറിയിൽ ിന്നുള്ള ടിബോർ കപു, പോളണ്ടിൽ നിന്നുള്ള സാവോസ് ഉസ്‌നൻസ്‌കി നിസ്‌നീവ്‌സ്‌കി എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.