നടിയെ ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലിൽ വെച്ച് കണ്ടിട്ടില്ലെന്ന് സിദ്ധിഖ്

നടിയെ ബലാത്സംഗം നടന്നെന്ന് പറയുന്ന ഹോട്ടലിൽ വെച്ച് കണ്ടിട്ടില്ലെന്ന് സിദ്ധിഖ്
ബലാത്സംഗ കേസിലെ ചോദ്യം ചെയ്യലിൽ സുപ്രീം കോടതിയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് നടൻ സിദ്ധിഖ്. നടിയെ ഒറ്റത്തവണ മാത്രമാണ് നേരിൽ കണ്ടിട്ടുള്ളത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന ഹോട്ടലിൽ കണ്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. നടിയെ ജീവിതത്തിൽ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. അത് നിള തീയറ്ററിലെ പ്രിവ്യു ഷോയിലാണ്. ബലാത്സംഗം നടന്നുവെന്ന് പരാതിയിൽ പറയുന്ന മസക്റ്റ് ഹോട്ടലിൽ വെച്ച് കണ്ടിട്ടില്ല. നടിക്കെതിരായ വാട്‌സാപ്പ് ചാറ്റുകൾ കൈയിലുണ്ടെന്ന് സിദ്ധിഖ് അറിയിച്ചു. ഇതിന്ന് ഹാജരാക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ശനിയാഴ്ച ഹാജരാക്കാമെന്ന് സിദ്ധിഖ് അന്വേഷണ സംഘത്തെ അറിയിച്ചു.

Tags

Share this story