കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; കാണാതായ സഹോദരന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; കാണാതായ സഹോദരന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകത്തിന് ശേഷം കാണാതായ സഹോദരനും മരിച്ചതായി സംശയം. തലശ്ശേരിയിൽ കണ്ടെത്തിയ 60കാരന്റെ മൃതദേഹം കോഴിക്കോട് നിന്ന് കാണാതായ പ്രമോദിന്റേതാണെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കുയ്യാലി പുഴയിൽ നിന്ന് പുരുഷന്റെ മൃതദേഹം ലഭിച്ചത് പോലീസ് പരിശോധന തുടരുകയാണ്. ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. വയോധികരായ സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദായിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. കരിക്കാക്കുളം ഫ്‌ളോറിക്കൻ റോഡിന് സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ശ്രീജയ(76), പുഷ്പലളിത(66) എന്നിവരെയാണ് ഓഗസ്റ്റ് 9ന് മരിച്ച നിലയിൽ കണ്ടത്. ഇവർക്കൊപ്പം കഴിഞ്ഞിരുന്ന പ്രമോദിനെ അന്ന് മുതൽ കാണാതായിരുന്നു.

Tags

Share this story