ട്രെയിൻ യാത്രക്കാരെ വടി കൊണ്ട് അടിച്ച് ഫോൺ തട്ടിയെടുക്കുന്ന ആറംഗ സംഘം ആലുവയിൽ പിടിയിൽ

ട്രെയിൻ യാത്രക്കാരെ വടി കൊണ്ട് അടിച്ച് ഫോൺ തട്ടിയെടുക്കുന്ന ആറംഗ സംഘം ആലുവയിൽ പിടിയിൽ
ട്രെയിൻ യാത്രക്കാരെ വടി കൊണ്ട് അടിച്ച് മൊബൈൽ ഫോൺ അടക്കം തട്ടിപ്പറിക്കുന്ന ആറംഗ സംഘം പിടിയിൽ ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികളെയാണ് റെയിൽവേ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ആളുമുണ്ട് ആലുവ റെയിൽവേ സ്റ്റേഷന് അടുക്കുമ്പോൾ ട്രെയിനിന് വേഗത കുറയുന്ന സമയത്ത് വാതിലിന് അടുത്ത് നിൽക്കുന്നവരെ വടി കൊണ്ട് അടിക്കുകയാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. കഴിഞ്ഞ ദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു ഇയാളുടെ പരാതിയിലാണ് റെയിൽവേ പോലീസ് അന്വേഷണം തുടങ്ങിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം കവർച്ചാ ശ്രമങ്ങൾ വ്യാപകമാണ്. സമാനമായ രീതിയിലാണ് ആലുവയിലും കവർച്ച നടന്നത്.

Tags

Share this story