Kerala

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക; ആശങ്കപ്പെടാനില്ലെന്ന് അധികൃതർ

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്. അറ്റുകുറ്റപ്പണി നടക്കുന്നതിടയിലെ ഷോർട്ട് സർക്യൂട്ട് കാരണമാണ് പുക ഉയർന്നതെന്ന് പോലീസ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും അറിയിച്ചു. കാർഡിയാക് സർജറി തീയറ്ററിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം.

പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് വീണ്ടും പുക ഉയർന്നത്. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നുവെന്നും ശബ്ദം കേട്ടതോടെ പുറത്തേക്ക് ഇറങ്ങിയെന്നും രോഗിയും ബൈ സ്റ്റാൻഡറും പറഞ്ഞു. നാല്, അഞ്ച് നിലകളിലെ രോഗികളെ മാറ്റി.

കഴിഞ്ഞ വെള്ളിയാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നിരുന്നു. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിലേക്ക് പടർന്നു. റെഡ് സോൺ ഏരിയയിലടക്കമുണ്ടായിരുന്ന രോഗികളെ പെട്ടെന്ന് പുറത്ത് എത്തിക്കുകയും മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കുമായി മാറ്റുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!