കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചു. സിടി സ്കാൻ യൂണിറ്റിന് സമീപത്തു നിന്നാണ് പുക ഉയർന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് പുകയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലെ രോഗികളെ അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പുകയുടെ ഉറവിടത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

Tags

Share this story