🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 55

രചന: റിൻസി പ്രിൻസ്
ഞാൻ അവളെ കാണാൻ ഒന്നും നിൽക്കില്ല. എനിക്ക് സമയമില്ല. പിന്നെ ചെന്ന് കണ്ട് സുഖവിവരങ്ങളൊക്കെ അന്വേഷിക്കാൻ ഞാൻ അവളുടെ ആരാ.? അവൾ എന്റെയും ആരുമല്ല ..!
അയാൾ അത് പറഞ്ഞപ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു വേദന നിറയുന്നത് ബെറ്റി അറിയുന്നുണ്ടായിരുന്നു
പിറ്റേ ദിവസം തന്നെ അയാൾ ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. ചെന്നൈയിലേക്ക് വരുന്ന വിവരം അയാൾ സണ്ണിയേ ഒന്ന് വിളിച്ചു പറഞ്ഞു. സണ്ണിയേ ഒന്ന് കാണാം എന്നുള്ള തീരുമാനത്തിൽ ആയിരുന്നു അങ്ങനെ വിളിച്ചു പറഞ്ഞിരുന്നത്. ഹോസ്പിറ്റലിൽ നിൽക്കുമ്പോഴാണ് ജോണി വിളിച്ചത് എന്നതുകൊണ്ട് തന്നെ അമലയോട് ആ കാര്യം പറയാൻ സണ്ണിയ്ക്ക് കഴിഞ്ഞില്ല
ക്ലാസ് എടുത്തു കൊണ്ടിരുന്നപ്പോൾ എല്ലാം സോളമന്റെ കണ്ണുകൾ എത്ര വേണ്ടെന്നു വെച്ചിട്ടും മരിയുടെ മുഖത്ത് ആയിരുന്നു. അവൾക്ക് അത് മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. അവൾ അവനെ തന്നെ നോക്കി ഇരിക്കുക ആണ്. അവനെ നോക്കാതിരിക്കാൻ ശ്രമിച്ചുവെങ്കിലും അതൊക്കെ പരാജയപ്പെട്ടു പോവുകയായിരുന്നു. കണ്ണുകളിൽ നിറഞ്ഞുനില്കുന്നുണ്ടവളുടെ പ്രണയം മുഴുവൻ. മിഴികളിൽ ഒരു പ്രണയസരോവരം തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്നു. തന്നെ കാണുമ്പോൾ ആ മിഴികളിൽ നാണത്തിൽ കുതിർന്ന പൂക്കൾ വിരിയുന്നു.
അവസാനം നോട്ട്സ് പറഞ്ഞു കൊടുക്കുന്നതിനിടയിൽ ആരും കാണുന്നില്ലന്ന് ഉറപ്പുവരുത്തി അവൾക്ക് അരികിൽ വന്ന് അവൻ ബുക്ക് വാങ്ങി പരിശോധിച്ചു. ശേഷം കുനിഞ്ഞു നിന്ന് അവളുടെ കാതോരം പറഞ്ഞു.
” ശ്രദ്ധിച്ചിരുന്നു പഠിക്ക് കൊച്ചെ,
മര്യാദയ്ക്ക് മാർക്ക് വാങ്ങാൻ നോക്ക്…
” അല്ലാതെ എന്നെ ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ ഞാൻ എങ്ങനെയാ ക്ലാസ്സ് എടുക്കുന്നത്..?
മേൽമീശ കടിച്ച് ചിരിയോടെ പറയുന്നവനെ നോക്കി അറിയാതെ അവളും ഒന്ന് ചിരിച്ചു പോയിരുന്നു.
പെട്ടെന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്തവൾ അരികിൽ ആരുമില്ലെന്ന് ഉറപ്പിച്ചു. . എങ്കിലും എല്ലാ പെൺകുട്ടികളുടെയും കണ്ണ് അവന്റെ മുഖത്തേക്ക് തന്നെയാണ്.. ആദ്യദിവസം തന്നെ അവൾ ഇത് മനസ്സിലാക്കിയതാണ്. അവനോട് പെൺകുട്ടികൾക്ക് ഒരു പ്രത്യേക ആകർഷണീയത ഉണ്ട്.
ക്ലാസ്സ് കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റു, മരിയ മാത്രം അതേ ഇരിപ്പ് തുടർന്നു. അവൾ മറ്റൊരു ലോകത്താണെന്ന് സോളമന് തോന്നി. ക്ലാസ് റൂം ശൂന്യമായപ്പോൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയ സോളമൻ അകത്തേക്ക് കയറി. മരിയപ്പഴും മറ്റൊരു ലോകത്തിലാണ്.
അവൾക്കരികെ ഇരുന്നുകൊണ്ട് അവൻ അവളുടെ കണ്ണിനു മുകളിൽ ഞൊട്ടയിട്ട് വിളിച്ചു..
” ഹലോ മാഡം…! ഇവിടെ അല്ലേ? കുറച്ചുദിവസമായി സ്വപ്നാടനത്തിൽ ആണല്ലോ,
അവൻ പറഞ്ഞപ്പോൾ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“കുറച്ചു നാളായിട്ട് ഞാൻ കുറച്ചു മനോഹരമായ സ്വപ്നങ്ങൾ കാണുന്നുണ്ട്. അതിൽ നിറയെ നമ്മുടെ ജീവിതം ആണ്. നമ്മൾ രണ്ടുപേരും ഒന്നിച്ചുള്ള ജീവിതം. യാഥാർത്ഥ്യത്തിൽ അത് നടക്കുമോന്ന് അറിയില്ല. പക്ഷേ സ്വപ്നത്തിലെങ്കിലും….
അവൾ ഒന്ന് നിർത്തി..
” സ്വപ്നത്തിലെങ്കിലും അല്ല, ആ സ്വപ്നം ഉടനെ തന്നെ സത്യമാകും. അതൊക്കെ പോട്ടെ ഞാൻ പറഞ്ഞപോലെ ഫുഡ് ഒക്കെ കഴിക്കുന്നുണ്ടോ..?
അവളുടെ കൈകളിൽ പിടിച്ച് അവൻ ചോദിച്ചു..
” അതൊക്കെ ഉണ്ട്… ഇച്ചായൻ കൈവിട്ടേ ഇത് ക്ലാസ് ആണ്, ആരെങ്കിലും പെട്ടെന്ന് കയറി വന്നു ഇത് കണ്ടാൽ അത് മതി.
നിർബന്ധമായി അവന്റെ കൈ കുടഞ്ഞു മാറ്റി അവൾ
” ഈ പെണ്ണിന്റെ കാര്യം…! നീ ഒരു കാര്യം ചെയ്യ് കാന്റീനിലേക്ക് വാ.. ഇന്ന് നമുക്ക് ഒരുമിച്ച് കഴിക്കാം,
” ഞാനില്ല, സണ്ണി അങ്കിൾ അവിടെ വരില്ലേ..? നമ്മൾ ഒരുമിച്ചിരുന്ന് കഴിക്കുന്നത് കണ്ടാൽ അത് മോശമല്ലേ..?
” ഓ ആ കാര്യം ഞാൻ മറന്നു. . അപ്പൊ പിന്നെ എന്താ ചെയ്യാ? ഒരു കാര്യം ചെയ്യാം നാളെ ശനിയാഴ്ചയല്ലേ മമ്മ പറഞ്ഞിരിക്കുന്നത് നിന്നോട് പറയണം നാളെ വൈകിട്ട് വീട്ടിലേക്ക് വരണം തിങ്കളാഴ്ച രാവിലെ പോയാൽ മതിയെന്ന്. അപ്പൊൾ ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ കൂട്ടാൻ വരാം,
“വേണ്ട വേണ്ട ഞാൻ ബസ്സിൽ വന്നോളാം, ഇനിയിപ്പോ ആന്റിക്ക് അത് കണ്ടിട്ട് ഒരു സംശയം തോന്നണ്ട..
” അപ്പോൾ ഇനി എപ്പോഴാ കാണുന്നെ…?
അവൻ കൊച്ചു കുട്ടികളെപ്പോലെ ചോദിച്ചു
” ഇപ്പൊ കണ്ടില്ലേ..?
അവൾ ബുക്സ് എടുത്ത് ബാഗിൽ വച്ചുകൊണ്ട് പറഞ്ഞു
“ദേ പെണ്ണേ..!
അവൻ അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ വിളിച്ചു
” എന്തിനാ കണ്ടിട്ട്, ഇപ്പോൾ നമ്മൾ സംസാരിച്ചില്ലേ..?
” അങ്ങനെയല്ല ഒറ്റയ്ക്ക്….
അവളുടെ ഷാളിൽ വിരൽ കൊരുത്ത് കുസൃതി കാണിച്ച് അത് അഴിക്കുകയും കെട്ടുകയും ചെയ്തുകൊണ്ട് കൊഞ്ചികൊണ്ട് പറഞ്ഞവനെ അവൾ ഒന്നു നോക്കി..
” ഇപ്പൊ നമ്മൾ ഒറ്റക്കല്ലേ.?
അവൾ വിടാൻ ഭാവമില്ല
“ഇങ്ങനെ അല്ല..
” എനിക്കറിയാം ഒറ്റയ്ക്ക് കണ്ടിട്ട് ഓരോ വേലത്തരങ്ങൾ കാണിക്കാൻ വേണ്ടിയല്ലേ.?
” എന്ത് വേലത്തരങ്ങൾ ആണെടി ഞാൻ കാണിച്ചത്,
അവൾക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് ഗൗരവത്തോടെ അവൻ ചോദിച്ചു.
” ഒന്നും കാണിച്ചില്ലേ..?
അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിക്കൊണ്ട് അവൾ ചോദിച്ചു
” നിയോ..,? നീയും മോശം ഒന്നും അല്ലല്ലോ..
കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ ആ മുഖത്ത് നാണം കൂടുകൂട്ടുന്നത് അവൻ കണ്ടിരുന്നു…
” ഞാനെന്തെങ്കിലും കാണിക്കുമ്പോൾ അത് വേലത്തരം, വൃത്തികേട്, വഷളത്തരം. നീ കാണിക്കുമ്പോൾ അതിനൊന്നും കുഴപ്പമില്ല. അല്ലെ നീയന്ന് ആരോട് ചോദിച്ചിട്ട് എന്നെ ഉമ്മ വച്ചത്..?
കൃത്രിമ ഗൗരവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.. നാണം കൊണ്ട് മുഖം താണ് പോയവളെ ഒന്ന് നോക്കി..
“എനിക്ക് ഇഷ്ടം ഉണ്ടായിട്ട് എന്തേ ഇയാൾക്ക് ഇഷ്ടമായില്ലേ..?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.
” ഇഷ്ടമായില്ലെങ്കിൽ തിരിച്ചെടുക്കൂമോ.?
അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു. തൊട്ടു മുൻപിൽ അവന്റെ മുഖം, മുഖത്തേക്ക് പതിയുന്ന നിശ്വാസം. അവൾ പെട്ടെന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തി.
” ഒന്ന് ചുമ്മാതിരിക്ക് ഇച്ചായ, ക്യാമറയുണ്ട്.
അവള് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു
” ക്യാമറ ഇല്ലായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നോ..? അത് അങ്ങോട്ട് തിരിഞ്ഞാടി ഇരിക്കുന്നെ,
“ഈ ഇച്ചായന്റെ കാര്യം, ഒന്ന് പോയെ…
” പോകാം, പക്ഷെ എന്നേ ഒന്ന് പരിഗണിക്കണം
വിരൽ കടിച്ചു പറഞ്ഞവൻ
” എന്തുവാ ഈ പറയുന്നേ..?
എനിക്ക് മനസ്സിലാവുന്നില്ല,
” എപ്പഴാ കാണുന്നതെന്നു പറയടി, ബാക്കി അപ്പോൾ ഞാൻ കാണിച്ചു തരാം
അവൻ ഒരു ഭീഷണി പോലെ അവളുടെ മുഖത്തേക്ക് മുഖം അടിപ്പിച്ചുകൊണ്ട് പറഞ്ഞു..
” നാളെ… ഞാൻ വീട്ടിൽ വരുമ്പോൾ,
” അതുവരെ എനിക്ക് വെയിറ്റ് ചെയ്യാൻ പറ്റില്ല മോളെ..
” ഇച്ചായന് ഇപ്പോൾ എന്താ വേണ്ടത്..?
സഹികെട്ടവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
” എന്തു വേണമെങ്കിലും തരുമോ..?
ഏറെ പ്രണയത്തോടെ അവൻ മീശ കടിച്ചുകൊണ്ട് ചോദിച്ചു. അവളൊന്നും മറുപടി പറയാതെ അവന്റെ മുഖത്തേക്ക് നോക്കി.
അവൻ അവളുടെ ചുണ്ടകളിൽ വിരൽ തൊട്ടു കാണിച്ചു.
” ഇത് വേണം..!
ഏറെ പ്രണയത്തോടെ പറഞ്ഞവൻ………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…