🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 59

രചന: റിൻസി പ്രിൻസ്
നിനക്കിപ്പോൾ കാണാൻ തോന്നുന്നുണ്ടോ എന്ന് പറ.
” അങ്ങനെ ചോദിച്ചാൽ…
” അങ്ങനെ ചോദിച്ചാൽ…?
വീണ്ടും എടുത്തു ചോദിച്ചു അവൻ
” തോന്നുന്നുണ്ട്..
” എങ്കിൽ വേഗം റെഡിയാവ്,
” റെഡിയാവാനോ..?
” സമയം എത്രയായി എന്ന വിചാരം..?
” ഞാൻ പറയുന്ന കേൾക്ക് പെണ്ണേ,
അവൻ പറയുന്നതൊന്നും മനസ്സിലാവാതെ മരിയ നിന്നു
പെട്ടെന്നാണ് പുറത്ത് ഡോറിൽ മുട്ടുകേണ്ടത്. ഒരു നിമിഷം അവളൊന്നു ഭയന്ന് പോയിരുന്നു. ഇനി സോളമൻ ഇവിടേക്ക് എങ്ങാനും കയറി വന്നു കാണുമോ? അപ്പുറത്ത് നിൽക്കുന്നത് സോളമൻ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല..
ചിലപ്പോൾ ഇടിച്ചു കയറി വരും അതാണ് പ്രകൃതം. തുറന്നപ്പോൾ വാർഡനാണ്.
” നിന്നെ തിരക്കി ഹോസ്പിറ്റലിൽ നിന്ന് ആരോ വന്നിട്ടുണ്ട്.
അവർ പറഞ്ഞപ്പോൾ അവൾ അവർക്ക് പിന്നാലെ നടന്നു. നോക്കിയപ്പോൾ ഒരു സ്ത്രീയാണ്. ഇതിനു മുൻപ് എവിടെയോ അവരെ കണ്ടിട്ടുണ്ട്. ഹോസ്പിറ്റലിൽ ആണെന്ന് തോന്നുന്നു.
“ഹായ് മരിയ..
അവർ പരിചിതരേ പോലെ തന്നെ വിളിച്ചു.
അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
” മാഡം സംശയമുണ്ടെങ്കിൽ ഹോസ്പിറ്റലിൽ വിളിച്ചു ചോദിക്കാം കേട്ടോ, ഞാനാണ് ഇവരുടെ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത്.
അവൾ കൈനീട്ടി കാർഡ് കാണിച്ചു.
” ഈ രാത്രിയിൽ എന്ത് പ്രാക്ടിക്കൽ.?
വാർഡൻ താല്പര്യം ഇല്ലാതെ ചോദിച്ചു
” ഹോസ്പിറ്റലിൽ ചില റെയർ കേസ് വരും. അത് എപ്പോഴും വരില്ല. അങ്ങനെയുള്ള കേസ് വരുമ്പോൾ നമ്മൾ നഴ്സിംഗ് പഠിക്കുന്ന സ്റ്റുഡൻസിനെ വിളിച്ച് അതിന്റെ കാര്യങ്ങൾ കാണിക്കും. അത് റിയൽ ആയിട്ട് കണ്ടാൽ മാത്രേ ഇവർക്ക് മനസ്സിലാക്കാൻ പറ്റു. അതുകൊണ്ട് ഇത്രയും ലേറ്റ് ആയിട്ടും വിളിക്കുന്നത്. ബാക്കി കുട്ടികൾ ഒക്കെ ഹോസ്റ്റലിൽ തന്നെയാണ്. മരിയ മാത്രമാണ് ഇവിടെ പെയിൻ ഗസ്റ്റ് ആയിട്ട് താമസിക്കുന്നത്.
അവൾ വിശദീകരണം കൊടുത്തു
” ഈ രാത്രിയിൽ കുട്ടിയെ വിടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
വർഡൻ പറഞ്ഞു
“ഞാൻ പറഞ്ഞില്ലേ മേടത്തിന് വേണമെങ്കിൽ ഹോസ്പിറ്റലിൽ വിളിച്ചു ചോദിക്കാല്ലോ
” അതൊന്നും വേണ്ട നിങ്ങളുടെ ഐഡി പ്രൂഫ് തന്നാ മതി. പിന്നെ ഫോൺ നമ്പറും.
അവർ ചോദിച്ചത് എല്ലാം അവൾ അവർക്ക് നൽകി.
” രണ്ടു മണിക്കൂറിനുള്ളിൽ തിരിച്ചുകൊണ്ടുവന്ന് വിടണം. ഇല്ലെങ്കിൽ ഞാൻ പോലീസിൽ എൻക്വയറി ചെയ്യും.
” ശരി മാഡം,
” നിൽക്ക് ഞാൻ രജിസ്റ്റർ എടുത്തോണ്ട് വരട്ടെ…
അതും പറഞ്ഞ് അവർ അകത്തേക്ക് പോയപ്പോൾ ഒന്നും മനസ്സിലാക്കാതെ നിൽക്കുന്ന മരിയയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് അവൾ പറഞ്ഞു.
” ഞാൻ ഹേമ, സോളമൻ പറഞ്ഞിട്ട് വരാണ്..പുറത്ത് വണ്ടിയിൽ സോളമൻ ഉണ്ട്.. സോളമന്റെ ഫ്രണ്ട് വിനോദിന്റെ വൈഫ് ആണ് ഞാൻ.
അപ്പോഴേക്കും വാർഡൻ അവിടേക്ക് വന്നിരുന്നു.
രജിസ്റ്ററിൽ അഡ്രസ്സും കാര്യങ്ങളും എല്ലാം എഴുതിയതിനു ശേഷമാണ് അവർമരിയയെ വിട്ടത്.
ഗേറ്റിന്റെ അരികിൽ വരെ അവർ രണ്ടുപേരെയും അനുഗമിക്കുകയും ചെയ്തു. അപ്പോൾ തന്നെ കാറിൽ ഇരിക്കുന്ന സോളമനെ മരിയ കണ്ടിരുന്നു. അവൾക്ക് എന്തോ വല്ലാത്ത ആശ്വാസം തോന്നി.
” അതാരാ..?
സോളമനെ നോക്കി ഹേമയോടായി വാർഡൻ ചോദിച്ചു.
” സർ ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ ഹെഡ് ആണ്. ഡോക്ടറാണ്, വിളിക്കണോ
” വേണ്ട.. വേണ്ട
ഹേമ പറഞ്ഞപ്പോൾ വാർഡൻ താല്പര്യമില്ലാതെ പറഞ്ഞു.
ആ സമയം തന്നെ സോളമൻ കാർ എടുത്ത് അവരുടെ അരികിലേക്ക് വന്നിരുന്നു..
ഹേമ മുന്നിൽ കയറി. പുറകിലത്തെ സീറ്റിലാണ് മരിയ കയറിയത്. വാർഡന് സംശയം വേണ്ട എന്നതുകൊണ്ട് തന്നെ അങ്ങനെ ഇരിക്കാൻ ആയിരുന്നു അവളും താൽപര്യപ്പെട്ടിരുന്നത്..
വണ്ടി വിട്ടു കഴിഞ്ഞപ്പോൾ ഹേമ സോളമന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
” എന്റെ പൊന്നു സോളമാ അവരെന്നെ കൊന്നില്ല എന്നേ ഉള്ളു. എന്തൊക്കെ ചോദ്യങ്ങളായിരുന്നു.
” ഇങ്ങനെയുള്ള ആളുകളെ ഒക്കെ ഹാൻഡിൽ ചെയ്യാൻ നിന്നെ പോലെ മറ്റാർക്കും കഴിവില്ല എന്ന് അറിയാവുന്നത് കൊണ്ടാണല്ലോ ഞാൻ നിന്നേ വിട്ടത്.
അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു മരിയ..
” ദേ കൊച്ചു പേടിച്ചിരിക്കുകയാണ്.
ഹേമ പറഞ്ഞപ്പോഴാണ് പിറകിലേക്ക് അവനും നോക്കിയത്.
” ഞാൻ കൂടെ ഉള്ളപ്പോൾ അവൾക്ക് പേടിയൊന്നുമില്ല. അല്ലേടി..?
ഏറെ വിശ്വാസത്തോടെ സോളമൻ അവളോട് ചോദിച്ചപ്പോൾ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു.
” പരിചയപ്പെടുത്താൻ പറ്റിയില്ല ഇത് ഹേമ, വിനോദിന്റെ വൈഫ് ആണ്. നഴ്സിംഗ് ലെക്ചർ ആണ്.
“നിങ്ങൾക്ക് ഞാൻ അടുത്തവർഷം മുതലേ ഉള്ളൂ. ഇപ്പോൾ ബിഎസ്സി കാരേയാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഹേമ പറഞ്ഞു
” ഇവൾ വിചാരിക്കും എന്റെ പഴയ വല്ല ഗേൾഫ്രണ്ട്സ്സും ആണെന്ന്. ഒരു ക്ലാരിഫിക്കേഷന് വേണ്ടി കൂടിയാ
സോളമൻ അങ്ങനെ പറഞ്ഞപ്പോൾ മരിയ ചമ്മി പോയിരുന്നു.
സത്യം പറഞ്ഞാൽ ആദ്യം അവളെ കണ്ടപ്പോൾ അങ്ങനെയാണ് കരുതിയത്. അവന്റെ ഏതെങ്കിലും പെൺ സുഹൃത്തുക്കളായിരിക്കും എന്ന്.. അങ്ങനെ ഒരു സംശയവും മനസ്സിൽ ഉണ്ടായിരുന്നു.
” എന്താണെങ്കിലും മരിയയ്ക്ക് ഞാനൊരു ഷേക്ക്ഹാൻഡ് കൊടുക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ടല്ലേ ഇതിനെ നന്നാക്കി കളഞ്ഞത്.
ഹേമ പറഞ്ഞപ്പോൾ മരിയ ഒന്ന് പുഞ്ചിരിച്ചു.
” നിന്റെ ലാത്തിയടി ഒക്കെ നിർത്ത്, എന്നിട്ട് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാതെ മോൾ ഇറങ്ങാൻ നോക്ക്. ആകെ കുറച്ചു സമയമേ ഉള്ളൂ. ഞാൻ എന്റെ കൊച്ചിനെ ഒരു നൈറ്റ് ഡ്രൈവ് ഒക്കെ കൊണ്ടുപോയിട്ട് പെട്ടെന്ന് തിരിച്ചുകൊണ്ടുവരാം..
സോളമൻ ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിർത്തി പറഞ്ഞു
” നീ പെട്ടെന്ന് കൊണ്ട് വരണേ, അവരെന്റെ അഡ്രസ്സ് ആണ് അവിടെ വാങ്ങിച്ചു വച്ചിരിക്കുന്നേ
ഹേമ പറഞ്ഞപ്പോൾ ഹോസ്പിറ്റലിന്റെ മുൻപിൽ അവളെ ഇറക്കിക്കൊണ്ട് സോളമൻ ഒന്ന് ചിരിച്ചു.
” നീ ഏതായാലും രണ്ട് ജാമ്യക്കാരെ റെഡിയാക്കി നിർത്ത്..
” ഡാ… ഡാ
ചിരിയോടെ ഹേമ വിളിച്ചു.
” ഞാൻ ഇറങ്ങുവ കേട്ടോ മരിയ..
തിരിച്ചുവരുമ്പോൾ നീ എന്നെ വിളിച്ചാൽ മതി. ഞാനപ്പോൾ ഇറങ്ങി നിൽക്കാം.
ഹോസ്പിറ്റലിലേക്ക് കയറുന്ന വഴി ഹേമ പറഞ്ഞപ്പോൾ അവൻ ഓക്കേ പറഞ്ഞു. മരിയയും അവളോട് യാത്ര പറഞ്ഞു. അവൾ കാറിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അവൻ തിരിഞ്ഞൊന്ന് പുറകിലേക്ക് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം താൻ ഇറങ്ങി മുന്നിലിരിക്കാൻ ആണ് എന്ന് മരിയയ്ക്ക് മനസിലായി. അത് മനസ്സിലായത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് ഇറങ്ങി അവന്റെ അരികിൽ ആയിരുന്നു.. അവളെ നോക്കി അവൻ നന്നായി ഒന്ന് പുഞ്ചിരിച്ചു.
” ഇപ്പൊ മനസ്സിലായില്ലേ നീ ആഗ്രഹിക്കുമ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാവുമെന്ന്.
അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അവൻ ചോദിച്ചു.
” എങ്കിലും ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല ഇച്ചായ…
അത്ഭുത പൂർവ്വം അവൾ പറഞ്ഞു
” നീ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് മോളെ ഈ സോളമൻ….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…