ഓസ്‌ട്രേലിയക്കെതിരെ 100 ടെസ്റ്റ് വിക്കറ്റ് നേട്ടം; റെക്കോർഡുകളുടെ തോഴനായി അശ്വിൻ

aswin

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ 100 വിക്കറ്റ് നേട്ടം അശ്വിൻ സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് അശ്വിൻ. ഓസ്‌ട്രേലിയക്കെതിരെ 20 ടെസ്റ്റുകളിൽ നിന്ന് 111 ടെസ്റ്റ് വിക്കറ്റുകൾ നേടിയ കുംബ്ലെയാണ് ഈ നേട്ടത്തിൽ ആദ്യമെത്തിയത്

ഒന്നാമിന്നിംഗ്‌സിൽ മൂന്ന് വിക്കറ്റുകൾ പിഴുതാണ് അശ്വിൻ ഓസീസിനെതിരെ 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. ഓസീസ് കീപ്പർ അലക്‌സ് ക്യാരിയെ പുറത്താക്കിയാണ് ഓസീസിനെതിരായ വിക്കറ്റ് നേട്ടം 100 തികച്ചത്. ഏതെങ്കിലും ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് തികയ്ക്കുന്ന 32ാമത്തെ ബൗളറും ആറാമത്തെ സ്പിന്നറുമാണ് അശ്വിൻ. 

രവീന്ദ്ര ജഡേജ ടെസ്റ്റിൽ 250 വിക്കറ്റ് നേട്ടം തികയ്ക്കുന്നതിനും ഡൽഹി സാക്ഷ്യം വഹിച്ചു. ഉസ്മാൻ ഖവാജയെ പുറത്താക്കിയാണ് ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റ് എന്ന നേട്ടത്തിലെത്തിയത്.
 

Share this story