ക്രിസ്റ്റിയൻ കോൾമാൻ വേഗരാജാവ്; 9.76 സെക്കന്റിൽ ഫിനിഷിംഗ്

ക്രിസ്റ്റിയൻ കോൾമാൻ വേഗരാജാവ്; 9.76 സെക്കന്റിൽ ഫിനിഷിംഗ്

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം ക്രിസ്റ്റ്യൻ കോൾമാൻ വേഗരാജാവ്. 100 മീറ്റർ ഫൈനലിൽ 9.76 സെക്കന്റിലാണ് കോൾമാൻ ഫിനിഷിംഗ് ലൈൻ തൊട്ടത്. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ് സ്വർണനേട്ടം.

അമേരിക്കയുടെ മറ്റൊരു താരമായ ജസ്റ്റിൻ ഗാറ്റ്‌ലിൻ വെള്ളി നേടി. 9.89 സെക്കന്റിൽ ഗാറ്റ്‌ലിൻ ഫിനിഷ് ചെയ്തു. 9.90 സെക്കന്റിൽ ഫിനിഷ് ചെയ്ത കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സക്കാണ് വെങ്കലം. ആദ്യ അഞ്ച് സ്ഥാനത്ത് എത്തിയവർ 10 സെക്കന്റിൽ താഴെ ഓടിയെത്തി.

Share this story