റൺമലക്ക് പിന്നാലെ റെക്കോർഡ് മഴയും; വിശാഖപട്ടണത്ത് രോഹിത് ഷോ

Share with your friends

ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ റൺസുകൾ വാരിക്കൂട്ടിയതിനൊപ്പം രോഹിത് ശർമ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകളും. ഓപണറെന്ന നിലയിൽ രോഹിതിന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നുവിത്. രണ്ടിന്നിംഗ്‌സിലും സെഞ്ച്വറികൾ നേടിയാണ് രോഹിത് വരവറിയിച്ചത്.

ഓപണറെന്ന നിലയിൽ അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യതാരമാണ് രോഹിത് ശർമ. ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരവും. ഇന്ത്യൻ മണ്ണിൽ തുടർച്ചയായി ഏഴ് ഇന്നിംഗ്‌സുകളിൽ അർധ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും രോഹിതിനൊപ്പമായി. അവസാന ഏഴ് ഇന്നിംഗ്‌സുകളിൽ 82, 51, 102, 65, 50, 176, 127 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം

ഇന്ത്യയിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സിൽ ആറും രണ്ടാമിന്നിംഗ്‌സിൽ ഏഴും അടക്കം 13 സിക്‌സറുകളാണ് മത്സരത്തിൽ രോഹിത് നേടിയത്. ടെസ്റ്റ് ഓപണറായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *