പൂനെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യുന്നു; രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു

പൂനെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യുന്നു; രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യുന്നു. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 275 റൺസിന് പുറത്തായതോടെ ഇന്ത്യക്ക് 326 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്‌സ് ലീഡ് ലഭിച്ചിരുന്നു. ഇതോടെയാണ് ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യൻ നായകൻ തീരുമാനിച്ചത്.

രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് നാലാം ദിനത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. മർക്രാമിനെ ഇഷാന്ത് ശർമ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ വിക്കറ്റൊന്നും ലഭിക്കാതെ പോയ ഇഷാന്ത് ശർമയുടെ തകർപ്പൻ തിരിച്ചുവരവാണ് കണ്ടത്.

നിലവിൽ ദക്ഷിണാഫ്രിക്ക ഒരു റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ അവർക്ക് ഇനിയും 325 റൺസ് കൂടി വേണം. ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയത്തിനായി വേണ്ടത് ഒമ്പത് വിക്കറ്റുകൾ കൂടിയാണ് വേണ്ടത്.

Share this story