റാഞ്ചിയിലെ ഹിറ്റ്മാൻ ഷോയ്‌ക്കൊപ്പം രോഹിത് സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകളും

റാഞ്ചിയിലെ ഹിറ്റ്മാൻ ഷോയ്‌ക്കൊപ്പം രോഹിത് സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകളും

റാഞ്ചി ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സിലെ ഇരട്ട ശതകത്തോടെ ഇന്ത്യൻ ഓപണർ രോഹിത് ശർമ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. ഒരു ടെസ്റ്റ് പരമ്പരയിൽ 500 റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഓപണർ എന്ന ബഹുമതിയാണ് ഇതിലാദ്യം.

വിനു മങ്കാഡ്, ബുധി കുന്ദേരൻ, സുനിൽ ഗവാസ്‌കർ, വീരേന്ദർ സേവാഗ് എന്നിവരാണ് ഇതിന് മുമ്പ് ഈ നൈട്ടം കൈവരിച്ചത്. 2005ൽ പാക്കിസ്ഥാനെതിരെയാണ് സേവാഗിന്റെ നേട്ടം. ഗവാസ്‌കർ അഞ്ച് തവണ ഒരു പരമ്പരയിൽ മാത്രം 500 റൺസ് പിന്നിട്ടിട്ടുണ്ട്

ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട ശതകം നേടിയ നാലാമത്തെ താരമെന്ന ഖ്യാതിയും രോഹിതിനെ തേടിയെത്തി. സച്ചിൻ, ക്രിസ് ഗെയിൽ, സേവാഗ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. റാഞ്ചിയിൽ 199ൽ നിൽക്കെ സിക്‌സർ പറത്തിയാണ് രോഹിത് ഇരട്ട ശതകം തികച്ചത്.

ഇന്നത്തെ ഇന്നിംഗ്‌സോടെ രോഹിതിന്റെ ആവറേജ് 99.84 ആയി. ഇതിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനെയാണ് ഹിറ്റ്മാൻ പിന്തള്ളിയത്. 98.92 ആണ് ബ്രാഡ്മാന്റെ ആവറേജ്.

Share this story