ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് തോൽവിയിലേക്ക്; ഒന്നാമിന്നിംഗ്‌സിൽ 162ന് പുറത്ത്, രണ്ടാമിന്നിംഗ്‌സിലും തകർച്ച

ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് തോൽവിയിലേക്ക്; ഒന്നാമിന്നിംഗ്‌സിൽ 162ന് പുറത്ത്, രണ്ടാമിന്നിംഗ്‌സിലും തകർച്ച

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് തോൽവിയിലേക്ക്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സായ 497നെതിരെ ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 162 റൺസിന് എല്ലാവരും പുറത്തായി. 335 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കിയ കോഹ്ലി ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിപ്പിക്കുകയായിരുന്നു. രണ്ടാമിന്നിംഗ്‌സിലും അവർ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ അവർക്ക് 313 റൺസ് കൂടി വേണം

മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഷമി, ജഡേജ, നദീം എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 62 റൺസ് എടുത്ത സുബൈർ ഹംസയാണ് അവരുടെ ടോപ് സ്‌കോറർ. ബവുമ 32 റൺസും ലിൻഡെ 37 റൺസുമെടുത്തു. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല

5 റൺസെടുത്ത ക്വിന്റൺ ഡികോക്ക്, 4 റൺസെടുത്ത ഡുപ്ലെസിസ്, റൺസൊന്നുമെടുക്കാതെ സുബൈർ എന്നിവരെയാണ് രണ്ടാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടത്. ഷമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റുമെടുത്തു

 

Share this story