രാജ്‌കോട്ടില്‍ രോഹിതിന്റെ സിക്‌സര്‍ മഴ; ഇന്ത്യന്‍ ജയം എട്ട് വിക്കറ്റിന്

രാജ്‌കോട്ടില്‍ രോഹിതിന്റെ സിക്‌സര്‍ മഴ; ഇന്ത്യന്‍ ജയം എട്ട് വിക്കറ്റിന്

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.4 ഓവറില്‍ ഇന്ത്യ മറികടന്നു. ബംഗ്ലാദേശിനെ തീര്‍ത്തും നിക്ഷ്പ്രഭരാക്കിയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്

43 പന്തില്‍ ആറ് വീതം സിക്‌സറുകളും ഫോറും പറത്തി 85 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രോഹിത് സെഞ്ച്വറി നേടുമെന്ന് കരുതിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 125ല്‍ നില്‍ക്കെ പുറത്താകുകയായിരുന്നു.

ശിഖര്‍ ധവാന്‍ 31 റണ്‍സെടുത്ത് പുറത്തായി. കെ എല്‍ രാഹുല്‍ 11 റണ്‍സുമായും ശ്രേയസ്സ് അയര്‍ 13 പന്തില്‍ 24 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 36 റണ്‍സെടുത്ത മുഹമ്മദ് നയിമാണ് അവരുടെ ടോപ് സ്‌കോറര്‍. സൗമ്യ സര്‍ക്കാര്‍ 30, മഹ്മദുല്ല 30, ലിറ്റണ്‍ ദാസ് 29 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ചാഹല്‍ രണ്ടും ചാഹര്‍, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി

 

Share this story