ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്; മായങ്കിനും പൂജാരക്കും അർധ സെഞ്ച്വറി

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്; മായങ്കിനും പൂജാരക്കും അർധ സെഞ്ച്വറി

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ ബാറ്റിംഗ് തുടരുന്നു. നിലവിൽ ഇന്ത്യക്ക് 14 റൺസിന്റെ ലീഡ് ആയിട്ടുണ്ട്. ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സിൽ 150 റൺസിന് പുറത്തായിരുന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്.

പൂജാരയുടെയും വിരാട് കോഹ്ലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. പൂജാര 72 പന്തിൽ 54 റൺസുമായി മടങ്ങിയപ്പോൾ കോഹ്ലി പൂജ്യത്തിന് പുറത്തായി. രണ്ട് പന്തുകൾ മാത്രമാണ് ഇന്ത്യൻ നായകന് നേരിടാനായത്.

മായങ്ക് അഗർവാളും അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. മായങ്ക് 13 ഫോറും ഒരു സിക്‌സും സഹിതം 78 റൺസുമായും പൂജാര 24 റൺസുമായും ക്രീസിലുണ്ട്. അബു ജായേദാണ് ഇന്ത്യക്ക് നഷ്ടപ്പെട്ട മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്.

Share this story