മെസ്സിക്ക് ആറാം ബാലൻ ദി ഓർ പുരസ്‌കാരം; വനിതകളിൽ മേഗൻ റാപിനോ

മെസ്സിക്ക് ആറാം ബാലൻ ദി ഓർ പുരസ്‌കാരം; വനിതകളിൽ മേഗൻ റാപിനോ

ലയണൽ മെസ്സിക്ക് ആറാം ബാലൺ ദി ഓർ പുരസ്‌കാരം. ആറ് ബാലൺ ദി ഓർ പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ മെസ്സിക്ക് സ്വന്തമാക്കി. ലിവർപൂളിന്റെ ഡിഫൻഡർ വിർജിൽ വാൻഡൈക്കാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കൻ താരം മേഗൻ റാപിനോയാണ് വനിതകൾക്കുള്ള ബാലൺ ദി ഓൺ സ്വന്തമാക്കിയത്.

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ബാലൺ ദി ഓർ പുരസ്‌കാരം വീണ്ടും മെസ്സിയുടെ പക്കലെത്തുന്നത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി ബാലൺ ഡി ഓർ നേടിയത്.

അഞ്ച് ബാലൺ ഡി ഓർ നേടിയ ക്രിസ്റ്റിയാനോയുടെ റെക്കോർഡാണ് മെസ്സി തകർത്തത്. ഇത്തവണ ക്രിസ്റ്റിയാനോ മൂന്നാം സ്ഥാനത്ത് ആയി. നാലാമതായി സാദിയോ മാനേയാണ്

 

Share this story