അഭിമാനമായി ആൻസി സോജൻ; ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം ചാമ്പ്യൻമാർ

അഭിമാനമായി ആൻസി സോജൻ; ദേശീയ സ്‌കൂൾ കായികമേളയിൽ കേരളം ചാമ്പ്യൻമാർ

ദേശീയ സ്‌കൂൾ കായിക മേളയിൽ കേരളത്തിന് കിരീടം. 273 പോയിന്റുമായി കേരളം ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയപ്പോൾ 247 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത് എത്തി. 241 പോയിന്റുമായി തൊട്ടുപിന്നാലെയുള്ള ഹരിയാന മൂന്നാം സ്ഥാനം സ്വന്തമാക്കി.

101 പോയിന്റുമായി കേരളം പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യൻമാരായി. പെൺകുട്ടികളുടെ വിഭാഗത്തിന് ലഭിച്ച മെഡലുകളാണ് കേരളത്തിന് ചാമ്പ്യൻപട്ടം നേടിക്കൊടുത്തത്.

പെൺകുട്ടികളുടെ വിഭാഗത്തിൽ 61 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമാണ്. ആൺകുട്ടികളുടെ വിഭാഗത്തിൽ 68 പോയിന്റുള്ള മഹാരാഷ്ട്ര ഒന്നാം സ്ഥാനവും 58 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്തുമെത്തി

നാല് സ്വർണം നേടിയ ആൻസി സോജൻ പെൺകുട്ടികളുടെ വിഭാഗത്തിൽ മീറ്റിലെ താരമായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ശിർസെ തേജസാണ് മികച്ച താരം. 100, 200 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയ ആൻസി ലോംഗ് ജമ്പിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയാണ് ട്രിപ്പിൾ തികച്ചത്. സമാപന ദിവസം റിലേയിലും സ്വർണം നേടിയതോടെ സുവർണ നേട്ടം നാലാക്കി ഉയർത്തി.

 

Share this story