ഇനി ഏകദിന പൂരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം ഇന്ന് ചെന്നൈയിൽ

ഇനി ഏകദിന പൂരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം ഇന്ന് ചെന്നൈയിൽ

ടി10 പരമ്പര സ്വന്തമാക്കിയയതിന് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ചെന്നൈയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഉച്ചയ്ക്ക് ഒന്നരക്കാണ് മത്സരം ആരംഭിക്കുന്നത്.

ശിഖർ ധവാൻ പരുക്കേറ്റ് പുറത്തുപോയതിനാൽ രോഹിതിനൊപ്പം കെ എൽ രാഹുൽ തന്നെയാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. മൂന്നാം നമ്പറിൽ വിരാട് കോഹ്ലി ഇറങ്ങുമ്പോൾ നാലാമനായി ശ്രേയസ്സ് അയ്യറാകും ഇറങ്ങുക.

അഞ്ചാമനായി കേദാർ ജാദവിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. റിഷഭ് പന്താകും ആറാമാൻ. മൂന്ന് സ്പിന്നർമാരെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ജഡേജയും കുൽദീപും ചാഹലും അന്തിമ ഇലവനിൽ ഇടം നേടാനാണ് സാധ്യത. ഭുവനേശ്വർകുമാറിന്റെ അഭാവത്തിൽ മുഹമ്മദ് ഷമിക്കാണ് പേസ് നിരയെ നയിക്കാനുള്ള ചുമതല

പരുക്കേറ്റ ഭുവനേശ്വർ കുമാറിന് പകരം ഷാർദൂൽ ഠാക്കൂറിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം മത്സരം 18ന് വിശാഖപട്ടണത്തും അവസാന മത്സരം 22ന് കട്ടക്കിലും നടക്കും

 

Share this story