ഇന്ത്യൻ ബൗളിംഗ് നിരയെ അടിച്ചുതകർത്ത് വിൻഡീസ് ബാറ്റ്‌സ്മാൻമാർ; ജയം എട്ട് വിക്കറ്റിന്, പരമ്പരയിൽ മുന്നിൽ

ഇന്ത്യൻ ബൗളിംഗ് നിരയെ അടിച്ചുതകർത്ത് വിൻഡീസ് ബാറ്റ്‌സ്മാൻമാർ; ജയം എട്ട് വിക്കറ്റിന്, പരമ്പരയിൽ മുന്നിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തോൽവി തുടക്കം. ചെന്നൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യൻ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എടുത്തു. വെസ്റ്റ് ഇൻഡീസ് 47.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

106 പന്തിൽ 139 റൺസ് അടിച്ചുകൂട്ടിയ ഹേറ്റ്‌മെയറുടെ മികവിലാണ് വിൻഡീസ് വിജയം എളുപ്പമാക്കിയത്. 7 സിക്‌സും 11 ഫോറും സഹിതമായിരുന്നു ഹേറ്റ്‌മെയറുടെ ഇന്നിംഗ്‌സ്. ഓപണർ ഷായി ഹോപ് 102 റൺസുമായി പുറത്താകാതെ നിന്നു. 151 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു അദ്ദേഹം 101 റൺസ് എടുത്തത്.

നേരത്തെ റിഷഭ് പന്തിന്റെയും ശ്രേയസ്സ് അയ്യരുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് ബലം പകർന്നത്. ശ്രേയസ് 70 റൺസെടുത്തും പന്ത് 71 റൺസെടുത്തും പുറത്തായി. കേദാർ ജാദവ് 40 റൺസും രോഹിത് 36 റൺസും ജഡേജ 21 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല

 

Share this story