രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ സഞ്ജു സാംസണ് അർധ സെഞ്ച്വറി

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ സഞ്ജു സാംസണ് അർധ സെഞ്ച്വറി

രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ സഞ്ജു സാംസണ് അർധ സെഞ്ച്വറി. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 71 പന്തിലാണ് സഞ്ജു അർധശതകം സ്വന്തമാക്കിയത്. എട്ട് ബൗണ്ടറികൾ സഹിതമായിരുന്നു സഞ്ജുവിന്റെ അർധ സഹിതം

സഞ്ജുവിന്റെ കരയിയറിലെ പന്ത്രണ്ടാം ഫസ്റ്റ് ക്ലാസ് അർധ ശതകമാണിത്. മത്സരം 38 ഓവർ പിന്നിടുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ്.

രാഹുൽ പി(5), ജലജ് സക്‌സേന(9), സച്ചിൻ ബേബി എന്നിവരാണ് പുറത്തായത്. റോബിൻ ഉത്തപ്പയാണ് സഞ്ജുവിനൊപ്പം ക്രീസിലുള്ളത്.

Share this story