സഞ്ജുവിന്റെ ചെറുത്തു നിൽപ്പ് വിഫലം; രഞ്ജിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് തോൽവി

സഞ്ജുവിന്റെ ചെറുത്തു നിൽപ്പ് വിഫലം; രഞ്ജിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് തോൽവി

രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും തോൽവി. ഗുജറാത്തിനോട് 90 റൺസിനാണ് കേരളം തോറ്റത്. 268 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാമിന്നിംഗ്‌സിൽ 177 റൺസിന് ഓൾ ഔട്ടായി.

82 പന്തിൽ 78 റൺസ് നേടിയ സഞ്ജു സാംസൺ മാത്രമാണ് കേരളത്തിനായി പിടിച്ചുനിന്നത്. അഞ്ച് ബാറ്റ്‌സ്മാൻമാർ രണ്ടക്കം തികയ്ക്കാതെ പുറത്തായി. വിഷ്ണു വിനോദ് 23, ജലജ് സക്‌സേന 29, സച്ചിൻ ബേബി 11, ഉത്തപ്പ 7 എന്നിവർ നിരാശപ്പെടുത്തി.

ആദ്യ ഇന്നിംഗ്‌സിൽ ഗുജറാത്തിനെ 127 റൺസിന് പുറത്താക്കിയ കേരളം 70 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ 210 റൺസ് നേടിയ ഗുജറാത്ത് 268 റൺസിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുന്നിൽ വെച്ചത്.

സീസണിൽ കേരളത്തിന്റെ ആദ്യ എവേ മത്സരമായിരുന്നുവിത്. ആദ്യ രണ്ട് ഹോം മത്സരങ്ങളിലും കേരളത്തിന് ജയിക്കാൻ സാധിച്ചിരുന്നില്ല. ഡൽഹിയോട് സമനിലയും ബംഗാളിനോട് തോൽവിയുമായിരുന്നു ഫലം

Share this story