ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം; അപൂർവ റെക്കോർഡിലേക്ക് കോഹ്ലിക്ക് വേണ്ടത് ഒരു റൺ ദൂരം

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം; അപൂർവ റെക്കോർഡിലേക്ക് കോഹ്ലിക്ക് വേണ്ടത് ഒരു റൺ ദൂരം

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം. ഗുവാഹത്തിയിലാണ് ആദ്യ മത്സരം. ഹിറ്റ്മാൻ രോഹിത് ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. രോഹിതിന് വിശ്രമം അനുവദിച്ചതിനാൽ മൂന്നാം ഓപണറായി സഞ്ജുവിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശിഖർ ധവാനും കെ എൽ രാഹുലും ചേർന്നാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. സഞ്ജു ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. പരുക്കിനെ തുടർന്ന് ഏറെക്കാലം ടീമിൽ നിന്ന് വിട്ടുനിന്ന ധവാന് ഫോമിലേക്ക് തിരിച്ചെത്താനുള്ള വേദി കൂടിയാണ് ആദ്യ മത്സരം

അതേസമയം ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിന് അരികിലാണ് കോഹ്ലി. നിലവിൽ രോഹിത് ശർമക്കൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് ഇന്ത്യൻ നായകൻ. ഒരു റൺസ് കൂടി നേടിയാൽ റെക്കോർഡ് കോഹ്ലിയുടെ പേരിലാകും. 70 ഇന്നിംഗ്‌സുകളിൽ നിന്ന് 2633 റൺസാണ് കോഹ്ലിയുടെ പേരിലുള്ളത്.

ഇന്ത്യൻ ടീം: വിരാട് കോഹ്ലി, ശിഖർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്., ജസ്പ്രീത് ബുമ്ര, നവ് ദീപ് സെയ്‌നി, ഷാർദൂൽ താക്കൂർ, മനീഷ് പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ

Share this story