കാത്തിരിപ്പിനൊടുവിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

കാത്തിരിപ്പിനൊടുവിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ശ്രീലങ്കക്കെതിരായ മൂന്നാം ടി20 പരമ്പരയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബോൾ ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു

മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലെത്തി. റിഷഭ് പന്തിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. ഇന്ത്യൻ വിക്കറ്റ് കാക്കാനുള്ള ചുമതലയും സഞ്ജുവിനാണ് നൽകിയിരിക്കുന്നത്. കുൽദീപ് യാദവിന് പകരം യുസ് വേന്ദ്ര ചാഹലും ശിവം ദുബെക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി

ഇന്ത്യൻ ടീം: കെ എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ, വാഷിംട്ഗൺ സുന്ദർ, ഷാർദൂൽ താക്കൂർ, ചാഹൽ, ജസ്പ്രീത് ബുമ്ര, നവ്ദീപ് സൈനി

Share this story