ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം; ആദ്യ മത്സരം മുംബൈയിൽ

Share with your friends

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് മുംബൈയിൽ തുടക്കമാകും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നരക്കാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ലോക ക്രിക്കറ്റിലെ തുല്യശക്തികൾ ചെറിയ ഇടവേളക്ക് ശേഷമാണ് നേർക്കുനേർ വരുന്നത്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. എന്നാൽ തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.

രോഹിത് ശർമയും ശിഖർ ധവാനും ചേർന്നാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. റിഷഭ് പന്തിന് പകരം കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി മൂന്നാമനായി ഇറക്കാനും ആലോചിക്കുന്നുണ്ട്. ഇങ്ങനെ വന്നാൽ കോഹ്ലി നാലാമനായാകും കളത്തിലിറങ്ങുക

അതേസമയം മികച്ച ഫോമിലുള്ള സ്മിത്ത്, ലാബുഷെയ്ൻ, വാർണർ എന്നിവരെയാണ് ഇന്ത്യ ഭയക്കുന്നത്. പാറ്റ് കമ്മിൻസൺ, മിച്ചൽ സ്റ്റാർക്ക്, ഹേസൽവുഡ് എന്നീ പേസ് ത്രയങ്ങളും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ സമ്മർദത്തിലാക്കും

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!