ബിസിസിഐ പുതിയ കരാര്‍ പട്ടിക പ്രഖ്യാപിച്ചു; എം എസ് ധോണി പുറത്ത്, എ പ്ലസ് ഗ്രേഡില്‍ മൂന്ന് താരങ്ങള്‍ മാത്രം

ബിസിസിഐ പുതിയ കരാര്‍ പട്ടിക പ്രഖ്യാപിച്ചു; എം എസ് ധോണി പുറത്ത്, എ പ്ലസ് ഗ്രേഡില്‍ മൂന്ന് താരങ്ങള്‍ മാത്രം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കരാര്‍ പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ എം എസ് ധോണിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ മാത്രമാണ് ഏഴ് കോടി വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡ് പട്ടികയിലുള്ളത്

എ ഗ്രേഡ് പട്ടികയിലുള്ള താരങ്ങള്‍: ആര്‍ അശ്വിന്‍, രവിന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്. ഇവര്‍ക്ക് അഞ്ച് കോടി രൂപയാണ് വാര്‍ഷിക വരുമാനം

ഗ്രേഡ് ബി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. മൂന്ന് കോടി രൂപയാണ് വാര്‍ഷിക വരുമാനം

ഗ്രേഡ് സി: കേദാര്‍ ജാദവ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഷാര്‍ദൂര്‍ ഠാക്കൂര്‍, ശ്രേയസ്സ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍. ഒരു കോടി രൂപയാണ് വാര്‍ഷിക വരുമാനം

Share this story