തിരിച്ചടിച്ച് ഇന്ത്യ: രണ്ടാം ഏകദിനത്തിൽ 36 റൺസ് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം

തിരിച്ചടിച്ച് ഇന്ത്യ: രണ്ടാം ഏകദിനത്തിൽ 36 റൺസ് ജയം, പരമ്പരയിൽ ഒപ്പത്തിനൊപ്പം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാംം ഏകദിനത്തിൽ ഇന്ത്യക്ക് 36 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 341 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 49.1 ഓവറിൽ 304 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

98 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറർ. ലാബുഷൈൻ 46 റൺസും ഫിഞ്ച് 33, അഗർ 25, റിച്ചാർഡ്‌സൺ 24 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റുകൾ വീഴ്ത്തി. സൈനി, ജഡേജ, കുൽദീപ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ബുമ്ര ഒരു വിക്കറ്റുമെടുത്തു

നേരത്തെ നായകൻ വിരാട് കോഹ്ലി, ധവാൻ, കെ എൽ രാഹുൽ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് അടിച്ചുകൂട്ടിയത്. ധവാൻ 96 റൺസും കോഹ്ലി 78 റൺസും രാഹുൽ 80 റൺസുമെടുത്തു. രണ്ടാം മത്സരം ജയിച്ചതോടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് ഒപ്പത്തിനൊപ്പമെത്തി.

Share this story