ജഡേജയുടെയും സൈനിയുടെയും പോരാട്ടം പാഴായി; രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, പരമ്പര നഷ്ടം

ജഡേജയുടെയും സൈനിയുടെയും പോരാട്ടം പാഴായി; രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, പരമ്പര നഷ്ടം

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് പരാജയം. കിവീസ് ഉയർത്തിയ 274 റൺസിനെതിരെ ബാറ്റേന്തിയ ഇന്ത്യ 48.3 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. 22 റൺസിനാണ് തോൽവി. ആദ്യ ഏകദിനത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് നഷ്ടപ്പെട്ടു

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുക്കം. 96 റൺസ് എടുക്കുന്നതിനിടെ അഞ്ച് ബാറ്റ്‌സ്മാൻമാരെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. മധ്യനിരയിൽ ശ്രേയസ്സ് അയ്യർ മാത്രമാണ് പിടിച്ചുനിന്നത്. 57 പന്തിൽ 52 റൺസാണ് ശ്രേയസ്സിന്റെ സമ്പാദ്യം.

വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ നടത്തിയ രക്ഷാപ്രവർത്തനം ഒടുവിൽ വിഫലമാകുകയായിരുന്നു. സൈനിയുമായി ചേർന്ന് 76 റൺസിന്റെ പാർട്ണർഷിപ്പാണ് ജഡേജയുണ്ടാക്കിയത്. സൈനി 48 പന്തിൽ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 45 റൺസെടുത്ത് പുറത്തായി.

അവസാന രണ്ട് ഓവറിൽ ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 23 റൺസാണ്. എന്നാൽ ചാഹലും പുറത്തായതോടെ ജഡേജക്ക് മേൽ സമ്മർദമേറുകയായിരുന്നു. 49ാം ഓവറിലെ മൂന്നാം പന്തിൽ സിക്‌സർ നേടാനുള്ള ജഡേജയുടെ ശ്രമം ബൗണ്ടറി ലൈനിനരികിൽ അവസാനിച്ചു. 73 പന്തിൽ 55 റൺസാണ് ജഡേജ നേടിയത്.

നേര്തതെ 79 റൺസെടുത്ത ഗപ്റ്റിലിന്റെയും 73 റൺസെടുത്ത റോസ് ടെയ്‌ലറുടെയും മികവിലാണ് കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് അടിച്ചുകൂട്ടിയത്.

Share this story